Movlog

Kerala

ഇന്ന് മാത്രം മരണം 194 ! 12 പുതിയ ഇളവുകൾ പ്രഖ്യാപിച്ചു – സംസ്ഥാനത്ത് ലോക്ക് ഡൗൺ ഒരാഴ്ച കൂടി നീട്ടിയേക്കും.

കോവിഡ് വ്യാപനത്തിൽ കുറവുണ്ടെങ്കിലും ലോക് ഡൗൺ ഒരാഴ്ച കൂടി നീട്ടിയേക്കും. ഇതിന്റെ സൂചന നൽകി ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ കൂടി നല്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ. സംസ്ഥാനത്തെ ലോക്ക് ഡൗൺ നീട്ടിയേക്കുമോ എന്ന് രണ്ടു ദിവസങ്ങൾക്കുള്ളിൽ അറിയും. വരും ദിവസങ്ങളിലെ രോഗവ്യാപനം തോത് കൂടി കണക്കിലെടുത്തായിരിക്കും തീരുമാനം. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം ഈ കാര്യം ചർച്ച ചെയ്തിരുന്നു. ഇപ്പോഴത്തെ രീതിയിൽ രോഗ നിരക്ക് തുടരുകയാണെങ്കിൽ ലോക്ക് ഡൗൺ നീട്ടേണ്ടി വരും എന്നാണ് മന്ത്രിമാരുടെ അഭിപ്രായം.

രോഗവ്യാപനം കുറഞ്ഞ ജില്ലകളിൽ ആവശ്യമായിട്ടുള്ള മേഖലകൾ തുറക്കുന്നതിന് പ്രാമുഖ്യം നൽകുന്ന കാര്യം ആലോചിക്കുമെന്നും കരുതുന്നു. മെയ് 30 വരെയാണ് ഇപ്പോൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ തുടരുകയാണ്. നിലവിൽ മിക്ക ദിവസങ്ങളിലും 25000 എങ്കിലും രോഗം സ്ഥിരീകരിക്കുന്നുണ്ട്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കുറവുണ്ടെങ്കിലും മരണനിരക്കിൽ കുറവില്ല. അതുകൊണ്ട് ഒറ്റയടിക്ക് ലോക്ക് ഡൗൺ ഒഴിവാക്കുന്നതിനെ കുറിച്ച് ചിന്തിക്കാനാവില്ല എന്നാണ് വിലയിരുത്തൽ.

ലോക്ക് ഡൗൺ അവസാനിച്ചാലും കോവിഡ് വ്യാപനനിയന്ത്രണങ്ങൾക്ക് ആയിരിക്കും. കോവിഡ് നിയന്ത്രണങ്ങളുടെ മാർഗനിർദേശം ജൂൺ അവസാനം വരെ നീട്ടി ഇരിക്കുകയാണ് കേന്ദ്രസർക്കാർ. ഉചിതമായ സമയത്ത് മാത്രമേ സംസ്ഥാനത്ത് ലോക്ക് ഡൗൺ പിൻവലിക്കാവു എന്നും അതും ഘട്ടംഘട്ടമായി മാത്രമേ ചെയ്യാവൂ എന്നുമാണ് കേന്ദ്രത്തിന്റെ നിർദേശം. ഇതിനോടൊപ്പം പുതിയ ഇളവുകൾ കൂടി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. മൊബൈൽ ഫോണും കമ്പ്യൂട്ടറുകളും നന്നാക്കുന്ന ഷോപ്പുകൾ രണ്ടുദിവസം തുറക്കാൻ അനുമതി നൽകിയിരിക്കുകയാണ്.

സ്ത്രീകൾക്ക് ആവശ്യമായിട്ടുള്ള ശുചിത്വ വസ്തുക്കൾ നിർമ്മാണ കേന്ദ്രങ്ങളിൽനിന്ന് മെഡിക്കൽ ഷോപ്പുകളിലേക്ക് എത്തിക്കാനുള്ള അനുമതി നൽകുന്നതാണ്. കോവിഡ് ബാധിച്ച മാതാപിതാക്കൾ നഷ്ടപ്പെട്ടു പോകുന്ന കുട്ടികൾക്ക് സംരക്ഷണത്തിനായി പ്രത്യേകമായുള്ള പാക്കേജ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. മൂന്നു ലക്ഷം രൂപ വരെ കുട്ടികൾക്ക് ഒറ്റത്തവണയായി നൽകുന്നതാണ്. 18 വയസ്സുവരെ 2000 രൂപ മാസം നൽകും. ബിരുദതലം വരെ സർക്കാർ വിദ്യാഭ്യാസ ചെലവ് വഹിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top