Movlog

Kerala

അച്ഛന്റെ ചിത്രം മോശമായി എഡിറ്റ് ചെയ്‌തു പ്രചരിച്ചവന് അർഹിക്കുന്ന മറുപടി നൽകി ഗോകുൽ സുരേഷ്!

താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് എന്നും കൗതുകമാണ്. സിനിമാ വിശേഷങ്ങൾ മാത്രമല്ല താരങ്ങളുടെ കുടുംബ വിശേഷങ്ങളും മക്കളുടെ സിനിമ അരങ്ങേറ്റത്തെ കുറിച്ചുമെല്ലാം ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത്. മലയാള സിനിമയുടെ താര രാജാക്കന്മാർ ആയ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും താരപുത്രന്മാർ സിനിമയിലേക്കെത്തിയതെല്ലാം ഇരു കയ്യും നീട്ടി സ്വീകരിച്ചവരാണ് മലയാളികൾ.

ഇവർക്കു പുറമേ സൂപ്പർ താരങ്ങളായ ജയറാം, സുരേഷ് ഗോപി എന്നിവരുടെ മക്കളും സിനിമയിൽ എത്തിയിട്ടുണ്ട്. താരപുത്രന്മാർ മാത്രമല്ല കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങിയ താരപുത്രിമാരും സിനിമയിൽ എത്തിയിട്ടുണ്ട്. എന്നാൽ വിസ്മയ മോഹൻലാൽ, മാളവിക ജയറാം, മീനാക്ഷി ദിലീപ് എന്നീ താരപുത്രിമാരുടെ സിനിമ പ്രവേശനം കാത്തിരിക്കുകയാണ് ആരാധകർ. താരങ്ങളോടുള്ള ആരാധനയും സ്നേഹവും ആണ് അവരുടെ മക്കളോടും ആരാധകർ കാണിക്കാറുള്ളത്.

സുരേഷ് ഗോപിയുടെ നാലുമക്കളിൽ ഏറ്റവും മൂത്ത ആളാണ് ഗോകുൽ സുരേഷ്. 2016ൽ “മുദുഗൗ” എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച താരം പിന്നീട് “മാസ്റ്റർപീസ്”, “ഇരുപത്തിയൊന്നാം നൂറ്റാണ്ട്”, “ഇളയരാജ”, “സായാഹ്ന വാർത്തകൾ” തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ ഇന്ന് സജീവമായിട്ടുള്ള യുവതാരമാണ് ഗോകുൽ സുരേഷ്. ഇപ്പോഴിതാ തന്റെ അച്ഛനെ ട്രോൾ ചെയ്തവന് തക്കതായ മറുപടി നൽകി രംഗത്തെത്തുകയാണ് ഗോകുൽ സുരേഷ്.

ട്രോളുകൾ ഇന്ന് പരിധികൾ ലംഘിച്ച് വ്യക്തികളെ അപമാനിക്കുന്ന തരത്തിലേക്ക് താഴ്ന്നു കൊണ്ടിരിക്കുകയാണ്. രസകരമായി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ട്രോളുകൾക്ക് പകരം ഇന്ന് കുത്തി നോവിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ട്രോളുകൾ ആണ് കൂടുതൽ. സെലിബ്രിറ്റികൾക്ക് പ്രത്യേകിച്ചും ഒരുപാട് ട്രോളുകൾ നേരിടേണ്ടി വരാറുണ്ട്. അവർ നൽകുന്ന അഭിമുഖങ്ങളിൽ പറയുന്ന കാര്യങ്ങൾ വളച്ചൊടിച്ച് ട്രോളുകൾ ആക്കുന്നത് ഒരു സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്.

ട്രോളൻമാരുടെ ഏറ്റവും ഇഷ്ടപ്പെട്ട നായികയാണ് ഗായത്രി സുരേഷ്. സെലിബ്രിറ്റികളുടെ ഫോട്ടോകൾ വരെ എഡിറ്റ് ചെയ്ത് വ്യത്യസ്തമായ ക്യാപ്ഷനുകൾ നൽകി ട്രോളുകൾ പ്രചരിക്കാറുണ്ട്. ചിലർ ഇതിൽ ശക്തമായി പ്രതികരിക്കും എങ്കിലും ബാക്കി ചിലർ മൗനം പാലിക്കുന്നതാണ് പതിവ്. സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ലുക്കിലുള്ള ചിത്രങ്ങൾക്ക് മികച്ച പ്രതികരണങ്ങൾ ആയിരുന്നു സമൂഹമാധ്യമങ്ങൾ ലഭിച്ചത്. വെള്ള താടിയും കറുത്ത മീശയും മുടിയും ആയിട്ടുള്ള താരത്തിന്റെ ചിത്രങ്ങൾ ഇരുകൈയും നീട്ടി ആയിരുന്നു ആരാധകർ ഏറ്റെടുത്തത്.

എന്നാൽ ഇല്യാസ് മരക്കാർ പങ്കുവെച്ച ഈ ചിത്രങ്ങളുടെ എഡിറ്റ് ആണ് ഇപ്പോൾ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഒരു വശത്ത് സുരേഷ്ഗോപിയുടെ ചിത്രവും മറുവശത്ത് എഡിറ്റ് ചെയ്ത സിംഹവാലൻ കുരങ്ങിന്റെ മുഖവും ആയിരുന്നു ഇല്യാസ് മരക്കാർ പങ്കുവെച്ചത്. ഈ ചിത്രത്തിൽ രണ്ടു വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ എന്ന കുറിപ്പോടെ ആയിരുന്നു ഇല്യാസ് ഇത് പങ്കുവെച്ചത്.

ഇതിനുള്ള മറുപടിയായി എത്തിയിരിക്കുന്നത് സാക്ഷാൽ സൂപ്പർതാരത്തിന്റെ മകനും നടനുമായ ഗോകുൽ സുരേഷ് ആണ്. പഞ്ച് ഡയലോഗുകൾ കൊണ്ടും മാസ്സ് ആക്ഷൻ രംഗങ്ങൾ കൊണ്ട് മലയാള സിനിമാപ്രേക്ഷകരെ ത്രസിപ്പിച്ച സുരേഷ് ഗോപിയുടെ മകൻ അത്തരത്തിൽ ഒരു പഞ്ച് ഡയലോഗ് ആയിരുന്നു മറുപടി കൊടുത്തത്. രണ്ടു വ്യത്യാസമുണ്ട്, ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും എന്ന് ഗോകുൽ സുരേഷ് മറുപടി നൽകി. ഗോകുൽ സുരേഷിന്റെ മറുപടി അനുകൂലിച്ച് ഒരുപാട് പേരാണ് രംഗത്തെത്തിയത്. എന്നാൽ നടൻ സുരേഷ് ഗോപിക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top