Movlog

India

പുതു വർഷത്തോടെ ഈ ഫോണുകളിൽ വാട്സ്ആപ്പ് നിലയ്ക്കും

പുതുവർഷത്തോടെ വിവിധ സ്മാർട്ട് ഫോണുകളിലെ വാട്സ്ആപ്പ് സേവനങ്ങൾ അവസാനിക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജിയോഫോൺ, ജിയോഫോൺ 2, കെയോസ് 2.5.1 ഒഎസ് എന്നിവയുൾപ്പെടെയുള്ള ഫോണുകളിലാണ് വാട്സാപ്പ് പ്രവർത്തനം നിലയ്ക്കുക.വാട്സപ്പ് ചാറ്റ് സ്ക്രീൻ സ്മാർട്ട് ഫോണുകളിൽ നിന്ന് മറ്റ് പ്ലാറ്റ്ഫോമിലേക്ക് കൈമാറാൻ സാധിക്കുകയുമില്ല. എന്നാൽ ഇമെയിൽ ചാറ്റ് അറ്റാച്ച് മെന്റ് എക്സ്പോർട്ട് ചെയ്യാൻ കഴിയും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇനി മുതൽആൻഡ്രോയിഡ് 4.0.3 ഓപ്പറേറ്റിംഗ് സിസ്റ്റം മുതലുള്ള ഫോണുകളിലും ഐഒഎസ് 9 മുതലുള്ള ഐഫോണുകളിൽ മാത്രമേ വാട്സപ്പ് സേവനങ്ങൾ ലഭിക്കുകയുള്ളൂ.എച്ച്ടിസി ഡിസയർ, എൽജി ഒപ്റ്റിമസ് ബ്ലാക്ക്, മോട്ടറോള ഡ്രോയിഡ് റേസർ, സാംസങ് ഗാലക്‌സി എസ് 2 തുടങ്ങിയ ആൻഡ്രോയിഡ് ഫോണുകളിലും വാട്സാപ്പ് ലഭ്യമായേക്കും .

ഐഫോൺ 4 ഉം അതിനു മുമ്പത്തെ മോഡലുകളിലും വാട്ട്‌സ്ആപ്പ് ലഭിച്ചേക്കില്ല. വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നതിനായി 4 എസ്, 5, 5 എസ്, 5 സി, 6, 6 എസ് എന്നീ ഐ ഫോൺ മോഡലുകൾക്ക് അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റം iOS 9 അല്ലെങ്കിൽ അതിനുശേഷമുള്ളത്തിലേക്കോ അപ്‌ഡേറ്റ് ചെയ്യേണ്ടി വരും .Settings > General > About എന്ന് ചെയ്യുന്നതിലൂടെ നിങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റം ഏതെന്നു ഐ ഫോൺ ഉപഭോക്താക്കൾക്ക് കണ്ടെത്താം .ഫോണിലെ സെറ്റിങ്സിലെ എബൗട്ട് ഫോണ്‍ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് അവരുടെ ഓപ്പറേറ്റിങ് സിസ്റ്റം ഏതെന്നു കണ്ടെത്താം .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top