Movlog

Kerala

സെക്സിനെ കുറിച്ച് മലയാളികൾക്ക് പറയാനുള്ളത് എന്ത്? ഇന്നും ഒരു മാറ്റവും ഇല്ലല്ലോ ! വീഡിയോ പുറത്ത്

സെക്സ്ന് കുറിച്ച് ഇപ്പോഴും തുറന്ന ചർച്ചകൾ നടത്താൻ മടിക്കുന്ന സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. സമൂഹമാധ്യമങ്ങളിൽ പലരും ഇതിനെ കുറിച്ചുള്ള കുറിപ്പുകൾ പങ്കുവയ്ക്കാറുണ്ട് എങ്കിലും ഇന്നും ഈ വിഷയങ്ങളെ കുറിച്ച് രഹസ്യമായും മടിയോടെയും പറയുന്നവരാണ് നമ്മളിൽ പലരും. എന്തോ നിഗൂഢമായ ഒരു സംഭവം ആയിട്ടാണ് ഈ വിഷയങ്ങളെ ചിലർ കണക്കാക്കുന്നത്. ഇത്തരം വിഷയങ്ങളെക്കുറിച്ച് തുറന്ന ചർച്ചകൾ ഉണ്ടാവുമ്പോൾ മാത്രമാണ് സമൂഹത്തിന്റെ ചിന്താഗതിയിലും മാറ്റങ്ങൾ ഉണ്ടാവുകയുള്ളൂ. ഈ വിഷയങ്ങളെ കുറിച്ച് വിശാലമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

സ്കൂളുകളിൽ ലൈം ഗി ക വിദ്യാഭ്യാസം നൽകണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി പറഞ്ഞത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. വളരെ ചെറിയ പ്രായത്തിലുള്ള കുട്ടികൾ വരെ പ്രണയബന്ധങ്ങളിൽ അകപ്പെടുന്ന ഈ കാലഘട്ടത്തിൽ ലൈം ഗി ക വിദ്യാഭ്യാസം അനിവാര്യമാണ്. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ടു കൊണ്ട് വിദ്യാർഥികൾക്ക് നല്ല രീതിയിലുള്ള ബോധവൽക്കരണം നൽകണമെന്നാണ് ലൈം ഗി ക വിദ്യാഭ്യാസം സ്കൂളുകളിൽ ഉൾപ്പെടുത്തണമെന്നതുകൊണ്ട് വനിതാ കമ്മീഷൻ ഉദ്ദേശിച്ചത്.

എന്നാൽ വനിതാ കമ്മീഷന്റെ അഭിപ്രായത്തെ നെറ്റി ചുളിച്ചു കൊണ്ട് സ്വീകരിക്കുകയായിരുന്നു ഒരു വിഭാഗം ആളുകൾ. ഇന്നത്തെ കൊച്ചുകുട്ടികൾ പോലും സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവരാണ്. പലപ്പോഴും ഇന്റർനെറ്റ് നൽകുന്ന അശാസ്ത്രീയമായ വിവരങ്ങളാണ് കുട്ടികളെ അപകടങ്ങളിലേക്ക് നയിക്കുന്നത്. അപ്പോൾ ശാസ്ത്രീയമായ അറിവുകൾ കുട്ടികൾക്ക് പകർന്നു കൊടുക്കേണ്ടത് ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിൽ ലൈം ഗി ക വിദ്യാഭ്യാസം ഉൾപ്പെടുത്തിക്കൊണ്ട് തന്നെയാവണം. എന്നാൽ വനിതാ കമ്മീഷന്റെ അഭിപ്രായം വ്യാപകമായ വിമർശനങ്ങൾക്കും പരിഹാസത്തിനും ആണ് വഴിയൊരുക്കിയത്.

സാക്ഷരത കേരളം എന്ന് അഹങ്കരിക്കുന്ന മലയാളികൾ അയക്കുന്ന മോശം കമന്റുകൾ തീർത്തും ലജ്ജാവഹമായിരുന്നു. സ്കൂളുകളിൽ ഒരു പ്രസവവാർഡ് കൂടി വേണമെന്നും പ്രാക്ടിക്കൽ നൽകി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ കൊടുക്കണം തുടങ്ങി നിലവാരമില്ലാത്ത മോശം കമന്റുകൾ ആയിരുന്നു വനിതാ കമ്മീഷന്റെ വാർത്തകൾക്ക് കീഴിൽ എത്തിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്നു എന്ന് അഭിമാനം കൊള്ളുന്ന ആളുകൾ വനിതാ കമ്മീഷൻ അധ്യക്ഷ വിദ്യാർഥികൾക്ക് ലൈം ഗി ക വിദ്യാഭ്യാസം വേണമെന്ന് പറഞ്ഞ വാർത്തയുടെ താഴെയുള്ള കമന്റുകൾ ഒന്ന് വായിച്ചു നോക്കിയാൽ തൊലിയുരിഞ്ഞു പോകും. എങ്ങനെ ലൈം ഗി ക മായി ബന്ധപ്പെടാം എന്ന് പഠിപ്പിക്കുന്നതാണ് ലൈം ഗി കവിദ്യാഭ്യാസം എന്ന് കരുതുന്ന ഒരു വിഭാഗം ആളുകളാണ് ഇത്തരത്തിൽ മോശം കമന്റുകൾ പങ്കുവയ്ക്കുന്നത്.

യഥാർത്ഥ ലൈം ഗി ക വിദ്യാഭ്യാസം കിട്ടാത്തത്തിന്റെ സകല ന്യൂനതകളും നമ്മുടെ സമൂഹത്തിലുണ്ട്. സെക്സ് എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ വല്ലാത്ത മനോഭാവമാണ് ഓരോ ആളുകളിലും ഉണ്ടാക്കുന്നത്. വിവാഹം കഴിച്ചു മാത്രം ചെയ്യുന്ന ഒരു കാര്യമായിട്ടാണ് ഇന്നും സെക്സിനെ സമൂഹം കണക്കാക്കുന്നത്. വിവാഹത്തിനു മുമ്പ് സെക്സ് ചെയ്യുന്നത് മഹാപാപം ആയിട്ടാണ് ഇന്നും ഭൂരിഭാഗം ആളുകളുടേയും അഭിപ്രായം. അമ്മയും അച്ഛനും ഉമ്മ വെക്കുന്നത് നല്ലതും എന്നാൽ കാമുകിയെ ഉമ്മ വെക്കുന്നത് തെറ്റും ആയിട്ടാണ് ആളുകൾ നോക്കികാണുന്നത്.

പൊതുവെ ഇന്നത്തെ യുവതലമുറ ലഹരി മരുന്നുകൾക്ക് അടിമകളാണെന്നും അതുകൊണ്ടാണ് സെക്സിനോട് ആസക്തിയുള്ളതും എന്നും മുതിർന്നവർക്ക് അഭിപ്രായമുണ്ട്. സെക്സിനെ ദൈവീകമായി കാണുന്ന ചുരുക്കം ചില ആളുകളുണ്ട്. നമ്മുടെ നാട്ടിൽ റേപ്പുകൾ എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന ചോദ്യങ്ങൾക്ക് ഭൂരിഭാഗം ആളുകൾ പറയുന്ന ഉത്തരം സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ചാണ്. നല്ല രീതിയിൽ അണിഞ്ഞൊരുങ്ങി ആകൃഷ്ടരായി സ്ത്രീകൾ വരുമ്പോൾ ആണ് റേപ്പുകൾ സംഭവിക്കുന്നത് എന്നാണ് പലരുടെയും അഭിപ്രായം.

വാക്ക് പോലും കേൾക്കാത്തവർ ആണ് ഭൂരിഭാഗം ആളുകളും . ഭാര്യയുടെ സമ്മതമില്ലാതെ ബന്ധത്തിലേർപ്പെടുന്ന പ്രവണതയാണ് മാരിറ്റൽ. അങ്ങനെയൊരു സംഭവം ഉണ്ടെന്ന് പോലും അറിയാത്തവരാണ് നമ്മളിൽ പലരും. പരസ്പരസമ്മതത്തോട് കൂടി മാത്രമേ ഒരു സ്ത്രീയെയോ പുരുഷനെയോ സ്പർശിക്കാൻ പാടുള്ളൂ എന്ന് ചിന്തിക്കുന്നവരും നമുക്കിടയിലുണ്ട് എന്ന് ആശ്വസിക്കാം. മാ സ്റ്റ ർ ബേ ഷ ൻ ചെയ്യുന്നു എന്ന് സമ്മതിക്കാൻ പോലും ആളുകൾക്ക് മടിയാണ്. എന്തോ വലിയ കുറ്റകൃത്യം ചെയ്യുന്നതുപോലെയാണ് അവർ ഇത് പറയാൻ മടിക്കുന്നത്.

പല ബന്ധങ്ങളിലും ഏർപ്പെട്ടാലും വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടികൾ വി ർജി ൻ ആവണം എന്ന് ചിന്തിക്കുന്ന ആൺകുട്ടികളും കുറവല്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പോലും ഇന്നും ഒരു പെൺകുട്ടിയും ആൺകുട്ടിയും ഒരുമിച്ചിരുന്നാൽ അതിനെ മോശമായ രീതിയിൽ കാണുകയും സദാചാര ചമഞ്ഞ് അവരെ ചെയ്യുന്ന ഒരു സമൂഹം നിലനിൽക്കുന്നുണ്ട്. ചെറിയ പ്രായം മുതൽ പെൺകുട്ടികളെയും ആൺകുട്ടികളെയും വേർതിരിച്ചു കാണുകയും പെൺകുട്ടികളോട് സംസാരിക്കുന്നത് ഒരു തെറ്റായി കാണും ചെയ്യുന്നതാണ് വലിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നത് എന്നാണ് പൊതുവേയുള്ള അഭിപ്രായം. വീഡിയോ ശ്രദ്ധേയം ആകുന്നു

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top