ഒരുപാട് ആളുകൾ തങ്ങളുടെ ജീവിത വിജയങ്ങളും ദുരനുഭവങ്ങളും അടക്കം പല കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെക്കാറുണ്ട്. മീടൂ പോലെ ഉള്ള കാംപെയ്നുകൾ തുടങ്ങിയതോടെ പല ആളുകൾക്ക് ആണ് തങ്ങൾക്ക് നേരിടേണ്ടി വന്ന കയ്പ്പേറിയ അനുഭവങ്ങൾ തുറന്നു പറഞ്ഞ് മനസ്സിനെ ശാന്തമാക്കാൻ ഒരു അവസരം ലഭിച്ചത്. മറ്റുള്ളവരുടെ അനുഭവങ്ങളിലൂടെ അവർ തനിച്ചല്ല എന്നും അവരെപ്പോലെ കടന്നു പോയ ഒരുപാട് പേരുണ്ടെന്നും ഉള്ള അറിവ് ആ ദുരനുഭവത്തിൽ നിന്നും അതിജീവിക്കാനും ജീവിതത്തിൽ മുന്നോട്ടു പോകുവാനും അവർക്ക് പ്രചോദനം നൽകുന്നു.
പണ്ടു കാലങ്ങളിൽ ലൈം ഗികതയെ കുറിച്ച് പറയുമ്പോൾ തന്നെ നെറ്റി ചുളിക്കുന്ന ഒരു സമൂഹമായിരുന്നു നമുക്ക് ചുറ്റുമുള്ളത്. എന്നാൽ ഇതിനെ കുറിച്ചുള്ള തുറന്ന ചർച്ചകളും എല്ലാം ഇപ്പോൾ നടക്കുന്നുണ്ട്. ലൈം ഗികതയിൽ തലതാഴ്ത്തി മൗനം പാലിച്ചിരുന്ന നാണത്തോടെ ഉള്ള സ്ത്രീകൾ ആയിരുന്നു പണ്ടുകാലത്ത് എങ്കിൽ ഇന്ന് തങ്ങൾക്ക് വേണ്ടത് ഡിമാൻഡ് ചെയ്യുന്ന സ്ത്രീകളാണ് ഉള്ളത്. എന്നാൽ സ്ത്രീകളിലെ ഈ മാറ്റങ്ങൾ ഇപ്പോഴും പല പുരുഷൻമാർക്കും അറിയില്ല എന്നു മാത്രം.
പുരുഷന്മാരിൽ നിന്ന് സ്ത്രീകൾ ആഗ്രഹിക്കുന്നത് പലപ്പോഴും അവരുടെ സ്നേഹവും കരുതലും ആയിരിക്കും. പല പുരുഷന്മാർക്കും ഇത് അറിയില്ല. ഇതെല്ലാം എന്തു കാണിക്കാനാണ് എന്ന് കരുതുന്നവരാണ് പല പുരുഷന്മാരും. അതോ ഇത്രയൊക്കെ മതി എന്ന് വിചാരിക്കുന്നത് ആയിരിക്കും. ഒരുപാട് കൊഞ്ചിച്ചാൽ തലയിൽ കയറി ഇരിക്കും എന്ന് പഴമക്കാർ പറയാറുണ്ട്. തന്റെ പുരുഷൻ ഒന്ന് കൊഞ്ചിക്കണം എന്ന് കരുതാത്ത ഒരു സ്ത്രീയും ഉണ്ടാവില്ല.
ജീവിതത്തിൽ ഒരുപാട് ഉത്തരവാദിത്തങ്ങളും വേഷങ്ങളും ആടിത്തീർക്കുന്ന അവളെക്കുറിച്ച് മറ്റാര് ചിന്തിക്കാൻ ആണ്. സ്വന്തം പുരുഷന്റെ നെഞ്ചിൽ ചാരി കുറച്ചു നേരം നിൽക്കാനും നെറ്റിയിലമർത്തി ഒരു ചുംബനം കിട്ടാനും ആഗ്രഹിക്കാത്ത ഒരു സ്ത്രീ ഉണ്ടാവില്ല. എന്നാൽ സ്വന്തം പുരുഷനോട് ഇതെല്ലാം തുറന്നു പറഞ്ഞാൽ അവൾ കുലസ്ത്രീ അല്ലാതെ ആയി പോകും. മനസ്സിലുള്ളത് തുറന്നു പറയാനും ഏതു കാര്യത്തിലും അവളുടെയും അഭിപ്രായം കൂടി പരിഗണിക്കാനും എല്ലാ സ്ത്രീകളും ആഗ്രഹിക്കും.
തന്റെ ആഗ്രഹങ്ങൾ എല്ലാം തന്റെ പുരുഷനിൽ നിന്ന് തന്നെ ലഭിക്കണം എന്ന് കരുതുന്നവർ ആണ് ഭൂരിഭാഗം സ്ത്രീകളും. ഇന്ന് വാട്സാപ്പ് ഇല്ലാത്തവർ ആയി ആരും തന്നെ ഉണ്ടാവില്ല. അടുത്തും ദൂരെയുള്ള സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വാട്സാപ്പിൽ സന്ദേശമയക്കുന്നവർ ഒരിക്കൽ പോലും വീട്ടിലുള്ള ഭാര്യയോട് എന്തെടുക്കുന്നു എന്ന് ചോദിക്കാറില്ല. എല്ലാവരുടെയും കാര്യങ്ങൾ കഴിഞ്ഞ് ഏറ്റവും അവസാന പ്രയോറിറ്റി നൽകേണ്ടവർ ആണോ ഭാര്യമാർ?
പുരുഷന്മാരിൽ നിന്നും സ്ത്രീകൾ ആഗ്രഹിക്കുന്നത് ഒരേയൊരു കാര്യം മാത്രം ആണ്. അത് അവരുടെ സമയം മാത്രം ആണ്. എല്ലാവരും എന്തിനൊക്കെയോ വേണ്ടി തിരക്ക് പിടിച്ചു പായുകയാണ്. ലക്ഷങ്ങൾ സമ്പാദിക്കുകയും, ആർഭാടം നിറഞ്ഞ വീടും വാഹനവും സ്വന്തമാക്കുകയും ചെയ്യുന്ന തിരക്കിൽ ഇതൊക്കെ ആർക്കു വേണ്ടി കൂടി ആണെന്ന് ചിന്തിച്ചാൽ നല്ലത് ആണ്. ഈ തിരക്കുകൾക്ക് പിന്നാലെ ഓടുമ്പോൾ കൊഴിഞ്ഞു വീഴുന്ന ദളങ്ങൾ പോലെ ഓരോ ദിവസവും കടന്നു പോകുന്നു.
യൗവനത്തിൽ ചിലവിടാൻ കിട്ടുന്ന സമയം വർഷങ്ങൾ കഴിഞ്ഞു ഒരിക്കലും തിരിച്ചു കിട്ടില്ല. ഓരോ സ്ത്രീകളും ക്ഷമയുടെയും സഹനത്തിന്റെയും പ്രതീകങ്ങൾ ആണ്. സമ്പത്ത് ഉണ്ടെങ്കിൽ ലോകത്ത് ഉള്ള എന്തും വാങ്ങാൻ സാധിക്കും, എന്നാൽ എത്ര പണം കൊടുത്താലും സമയം വാങ്ങിക്കാൻ കഴിയില്ല. നഷ്ടപ്പെട്ട സമയം ആർക്കും വാങ്ങിച്ചു നല്കാൻ കഴിയില്ല. ഒരു ചെറിയ മിഠായി വാങ്ങി നൽകിയാൽ അവളുടെ കണ്ണിൽ ഉണ്ടാവുന്ന സന്തോഷം ഉണ്ട്. അത്തരം ചെറിയ സമ്മാനങ്ങൾ മതി പുരുഷന്റെ കരുതലും സ്നേഹവും അവളിലേക്ക് എത്താൻ.
