Movlog

Movie Express

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി ആന്റണി പെരുമ്പാവൂറിന്റെ മകളുടെ വിവാഹ വീഡിയോ !

നടനവിസ്മയം മോഹൻലാലിന്റെ വലംകൈയും സുഹൃത്തുമാണ് ആന്റണി പെരുമ്പാവൂർ. നിർമ്മാതാവ്, ഡിസ്ട്രിബ്യൂട്ടർ, നടൻ തുടങ്ങി വിവിധ മേഖലയിൽ സിനിമയിൽ സജീവമാണ് ആന്റണി പെരുമ്പാവൂർ. ആന്റണി പെരുമ്പാവൂറിന്റെ മകൾ അനീഷയുടെ വിവാഹ വീഡിയോകളും ചിത്രങ്ങളും ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ആന്റണി പെരുമ്പാവൂറിന്റെയും ഭാര്യ ശാന്തിയുടെയും മകൾ ഡോക്ടർ അനീഷയുടെ വരൻ ഡോക്ടർ എന്നിൽ വിൻസെന്റ് ആണ്. വിവാഹത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങുകളെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു.

മോഹൻലാലും കുടുംബവും ആയിരുന്നു അനീഷയുടെ വിവാഹച്ചടങ്ങുകളിൽ എല്ലാം സജീവ് താരങ്ങൾ. മോഹൻലാലിനൊപ്പം ഭാര്യ സുചിത്രയും മക്കൾ പ്രണവ്, വിസ്മയ എന്നിവരും വിവാഹ ചടങ്ങിൽ സജീവമായിരുന്നു. താരനിബിഡമായിരുന്നു അനീഷയുടെ വിവാഹചടങ്ങുകൾ. സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂറിന്റെ മകളുടെ വിശേഷ ദിവസത്തിൽ ആദ്യം മുതൽ അവസാനം വരെ സജീവമായി മോഹൻലാൽ ഉണ്ടായിരുന്നു. വധുവിനൊപ്പം സജീവമായി പ്രണവും ,വിസ്മയയും ഉണ്ടായിരുന്നു.
പെരുമ്പാവൂർ ചക്കിയത്ത് ഡോക്ടർ വിൻസന്റിന്റെയും സിന്ധുവിന്റെയും മകനായ ഡോക്ടർ എന്നിൽ ആണ് അനീഷയ്ക്ക് മിന്നുചാർത്തിയത്.

27 വർഷമായി ഇരു കുടുംബവും തമ്മിൽ അടുപ്പം ഉണ്ട്. ഈ സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. നവംബർ 29 നായിരുന്നു അനീഷയുടെ മനസ്സമ്മതം. ചടങ്ങിലെ കാർമികത്വം വഹിച്ചത് മലയാളികളുടെ സ്വന്തം ലാലേട്ടൻ ആയിരുന്നു. 1987ൽ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “നാടോടിക്കാറ്റ്” എന്ന ചിത്രത്തിലെ ലൊക്കേഷനിൽ വച്ചാണ് മോഹൻലാലും ആന്റണി പെരുമ്പാവൂരും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് മോഹൻലാലിന്റെ സന്തതസഹചാരിയായി മാറുകയും മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവായ മാറുകയും ചെയ്തു ആന്റണി പെരുമ്പാവൂർ.

മോഹൻലാലിന്റെ ഡ്രൈവറായി ആരംഭിച്ച ബന്ധം പിന്നീട് വളർന്നു എങ്കിലും ഇന്നും ലാലേട്ടന്റെ ഡ്രൈവർ എന്ന് പദവിയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പദവി എന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു. താരത്തിന്റെ കുടുംബവുമായും അടുത്ത ബന്ധമാണ് ആന്റണി പെരുമ്പാവൂറിന് ഉള്ളത്. സ്വന്തം കുട്ടികൾ വളരുന്നതിനേക്കാൾ ശ്രദ്ധയോടെയാണ് പ്രണവിനെയും മായയുടെയും വളർച്ചകൾ കണ്ടത് എന്ന് ആന്റണി പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. വിദേശത്തായിരുന്ന മോഹൻലാലിന്റെ മകൾ വിസ്മയ ഏറെ നാളുകൾക്കുശേഷം പങ്കെടുക്കുന്ന പൊതു പരിപാടിയായിരുന്നു അനീഷയുടെ വിവാഹം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top