Movlog

Movie Express

എന്നെ പോലെയുള്ള ഒരു സൈക്കോയെ അവരുടെ മകൾക്ക് വേണ്ടത്ര ; പ്രതികരണവുമായി സന്തോഷ്‌

നിത്യ മേനോനിനോടുള്ള തന്റെ പ്രണയം തുറന്നു പറഞ്ഞതിന് ഒരുപാട് സൈബർ ആക്രമണങ്ങൾ സന്തോഷ്‌ വർക്കിക്ക് നേരിടേണ്ടി വന്നു. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ സന്തോഷ്‌ വർക്കിയെ അറിയാത്ത ആരുമുണ്ടാവില്ല. ഇനി ആ പേര് അല്ലെങ്കിൽ മറ്റൊരു പേരിലാണ് സന്തോഷ്‌ കൂടുതൽ അറിയപ്പെടുന്നത്. ആറാട്ട് സന്തോഷ്. മോഹൻലാലിനെ പോലെ നടി നിത്യ മേനോനിനെയും തനിക്ക് ഏറെ പ്രിയമാണെന്നും നടിയെ കല്യാണം കഴിക്കാൻ താത്പര്യം ഉണ്ടെന്നും സന്തോഷ്‌ വളരെ നേരത്തെ തന്നെ വെക്തമാക്കിയിരുന്നു. ഇതോടെ പലരും സന്തോഷിനെ സൈക്കോ സന്തോഷ്‌ എന്ന് വിളിച്ച് അധിഷേപിക്കുകയും ചെയ്തു.

ഇപ്പോൾ ഇതാ തന്നെ സൈക്കോ എന്ന് വിളിക്കുന്നവർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ്‌. താൻ ഒരു സൈക്കോയല്ലന്നെന്നും തന്നെ സൈക്കോ എന്ന് വിളിക്കുമ്പോൾ ഏറെ വിഷമം ഉണ്ടെന്നും സന്തോഷ്‌ പറയുന്നു. തന്നെപോലെയുള്ള ഒരു സൈക്കോയ്ക്ക് എന്റെ മകൾക്ക് വേണ്ട എന്ന് നിത്യയുടെ അമ്മ എന്റെ അച്ഛനോട്‌ പറഞ്ഞിരുന്നു. എന്നെ ഒരു ഡോക്ടറെ കാണിക്കാൻ നടിയുടെ അമ്മ ശുപാർശ ചെയ്തു. എന്നാൾ സാധാരണകാർക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരു സർഗാത്മക പ്രതിഭയാണ് ഞാനെന്നാണ് ഡോക്ടർ പറഞ്ഞത് എന്ന് സന്തോഷ് വെക്തമാക്കി.

സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ച നിത്യ മേനോൻ അടക്കമുള്ളവർക്ക് എന്റെ മരണം ഞാൻ സമർപ്പിക്കുന്നു എന്ന് തരത്തിലുള്ള പോസ്റ്റ്‌ ഇടയ്ക്ക് സന്തോഷ്‌ പോസ്റ്റ്‌ ചെയ്തിരുന്നു. കടുത്ത മാനസിക സമ്മർദ്ദത്തികൂടെയാണ് താൻ കടന്നു പോകുന്നത് എന്ന് സൂചിപ്പിക്കുന്ന പോസ്റ്റുകളാണ് മിക്കതും സന്തോഷ്‌ പങ്കുവെക്കാറുള്ളത്. നിത്യയെ ഇനി തനിക്ക് വേണ്ട എന്നും ഇനി വന്നാൽ താൻ സ്വീകരിക്കാൻ തയ്യാറല്ല എന്നും സന്തോഷ്‌ കുറിച്ചിരുന്നു.

ഇതിന്റെടയിൽ സോഷ്യയൽ മീഡിയയിൽ സൈക്കോ എന്ന് വിളിച്ചവർക്കുള്ള പ്രതികരണമായിട്ടാണ് താരം എത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള ആളുകളെ അപമാനിക്കരുതെന്നും ഇത് വളരെ വേദനിപ്പിക്കാതാണെന്നും സന്തോഷ്‌ വെക്തമാക്കി. പലരും തന്നെ സൈക്കോ എന്ന് വിളിക്കുന്നത് വിളിച്ച് അപമാനിച്ചതിനാൽ ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്നും സന്തോഷ്‌ പറഞ്ഞിരുന്നു. കടുത്ത മോഹൻലാൽ ആരാധകനായ സന്തോഷ്‌ വർക്കി ആറാട്ട് സിനിമയുടെ ഭാഗമായി നടത്തിയ പ്രതികരണം ട്രോളർമാർ ഏറ്റെടുക്കുകയായിരുന്നു. അതോടെ സന്തോഷ്‌ ട്രോളർമാരുടെ പ്രിയങ്കരനായി മാറി. ആറാട്ടിൽ ലാലേട്ടൻ ആറാടുകയാണ് എന്ന് ഒറ്റ വരി റിവ്യൂ പറഞ്ഞ് വൈറലായ സന്തോഷ് വർക്കിയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലും നിറഞ്ഞിരുന്നു.

ആദ്യമായി സന്തോഷ്‌ നിത്യ മേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യം പ്രകടിപ്പിച്ചു കൊണ്ടു രംഗത്ത് എത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി താൻ നടിയുടെ വീട്ടിൽ ചെല്ലുകയും വിവാഹത്തിന്റെ കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൾ താരത്തിന്റെ കുടുബം തന്റെ ആലോചന നിരസിക്കുകയായിരുന്നു. പിന്നീട് സന്തോഷ്‌ പറഞ്ഞത് ഞാൻ കാത്തിരിക്കുകയാണെന്നാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top