Movlog

Film News

വൃദ്ധി വിശാൽ ആരാണെന്നു നിങ്ങൾക്ക് അറിയാമോ?

Vridhi Vishal story

ഈ കഴിഞ്ഞ ദിവസം നമ്മൾ എല്ലാരുടെയും whatsapp സ്റ്റാറ്റസിൽ നിറഞ്ഞു നിന്നതു ഒരു കൊച്ചു മിടുക്കി ആരുന്നു ‘എന്താ ചിരി.. എന്താ എനർജി.. തകർത്തു മോളെ..’ . കല്യാണ വീട്ടിൽ പാട്ടിനൊപ്പം ചുവട് വച്ച വൃദ്ധി വിശാൽ എന്ന ബാലതാരമാണ് ഇപ്പോൾ വൈറലാകുന്നത്. വൃദ്ധിയുടെ ഡാൻസും ചിരിയും ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രം എന്നിവിടങ്ങളിൽ തരംഗമാവുകയാണ്. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ അനുമോൾ എന്ന കഥാപാത്രമായി വന്ന് കയ്യടി നേടിയ താരം കൂടിയാണ് വൃദ്ധി. സീരിയൽ താരം കൂടിയായ അഖിൽ ആനന്ദിന്റെ വിവാഹവേദിയാണ് വൃദ്ധി ചുവട് വച്ചത്. യുകെജി വിദ്യാർഥിനിയായ ഈ കുട്ടിത്താരം ഇതിനോടകം രണ്ട് സിനിമകളിലും അഭിനയിച്ചു. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ്. ടിവിയിൽ നോക്കി സ്വയം പഠിച്ച ചുവടുകളാണ് അവൾ ചെയ്തതെന്ന് അച്ഛൻ പറയുന്നു. ഒട്ടേറെ പേർ അഭിനന്ദിച്ച് വിളിക്കുന്നുണ്ടെന്നും ഒരുപാട് സന്തോഷത്തിലാണ് വൃദ്ധിയെന്നും വിശാൽ മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. വൃദ്ധിക്ക് കൂട്ടായി വീട്ടിൽ പുതിയ അതിഥി വന്നതിന്റെ സന്തോഷത്തിനൊപ്പമാണ് സമൂഹമാധ്യമങ്ങളിലെ വൈറൽ താരമാകുന്നത്. പത്തനംതിട്ട വടശ്ശേരിക്കരയിലെ ലാൽ ഫോട്ടോഗ്രഫി കമ്പനി പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top