Movlog

Kerala

സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയ ആ മിടുക്കി കുട്ടിയെ അന്വേഷിച്ച് ആരാധകർ..

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്ന ഒരു മിടുക്കി കുട്ടിയെ അന്വേഷിക്കുകയാണ് മലയാളികൾ. ഇന്ന് പലരുടെയും വാട്സ്ആപ്പ് സ്റ്റാറ്റസുകളും ഫേസ്ബുക്ക് സ്റ്റാറ്റസുകളും ഇൻസ്റ്റാഗ്രാം സ്റ്റോറുകളിലും നിറഞ്ഞുനിൽക്കുകയാണ് ഈ സുന്ദരിക്കുട്ടി. പ്രശസ്ത സീരിയൽ താരത്തിന്റെ വിവാഹ ആഘോഷങ്ങൾക്കിടയിൽ മുതിർന്നവർക്കൊപ്പം തകർത്ത് ഡാൻസ് ചെയ്യുന്ന ഈ കൊച്ചുമിടുക്കിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഇതോടെ ഈ കൊച്ചു സുന്ദരി ആരാണെന്ന് അന്വേഷിക്കുകയായിരുന്നു ആരാധകർ. ഇപ്പോഴിതാ ആ മിടുക്കി കുട്ടിയെക്കുറിച്ച് കണ്ടെത്തിയിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ.

വരനും വധുവിനും മുന്നിൽ അസാധ്യ മെയ് വഴക്കത്തോടെ ഒരുപക്ഷേ മുതിർന്നവരേക്കാൾ സുന്ദരമായി നൃത്തം അവതരിപ്പിച്ച് കണ്ടുനിന്നവരുടെ ശ്രദ്ധയാകർഷിച്ച ഈ മിടുക്കി കുട്ടി ഒരു കൊച്ചുസെലിബ്രിറ്റിയാണ്. ലക്ഷക്കണക്കിന് ആളുകളാണ് കുട്ടി താരത്തിന്റെ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞത്. വൃദ്ധി വിശാൽ എന്ന കൊച്ചു കലാകാരിയാണ് ഇപ്പോൾ ഒരു നൃത്തത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയിരിക്കുന്നത്.സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുള്ള ഈ കൊച്ചു മിടുക്കി സിനിമയിലും സീരിയലുകളിലും സജീവമായിട്ടുള്ള ഒരു ബാലതാരമാണ്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് വൃദ്ധി വിശാൽ.

“മഞ്ഞിൽ വിരിഞ്ഞ പൂവ്” എന്ന പരമ്പരയിൽ അഭിനയിക്കുന്ന വൃദ്ധി, ചില പരസ്യചിത്രങ്ങളിലും സിനിമകളിലും വേഷമിട്ടിട്ടുണ്ട്. “മഞ്ഞിൽ വിരിഞ്ഞ പൂവ്” എന്ന പരമ്പരയിൽ അഭിനയിക്കുന്ന അഖിൽ ആനന്ദിന്റെ വിവാഹ വീഡിയോയിൽ വൃദ്ധി അവതരിപ്പിച്ച നൃത്തമാണ് ശ്രദ്ധേയമായത്. പരമ്പരയിലെ ഒട്ടുമിക്ക താരങ്ങളും വിവാഹത്തിന് പങ്കെടുത്തിരുന്നു. ഇതേ പരമ്പരയിലാണ് ഈ കുട്ടി താരവും അഭിനയിക്കുന്നത്. പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള അനുമോൾ എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ വൃദ്ധി വിശാൽ അവതരിപ്പിക്കുന്നത്. അഖിലിന്റെ വിവാഹത്തോട് അനുബന്ധിച്ച് നടത്തിയ ഡാൻസ് പ്രോഗ്രാം ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് ബേബി ആർട്ടിസ്റ്റ് വൃദ്ധി വിശാൽ ഈ വീഡിയോ പുറത്തുവിട്ടത്. യുകെജി വിദ്യാർഥിനിയായ ഈ കൊച്ചുമിടുക്കിയുടെ നൃത്തം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഈ കൊച്ചു സുന്ദരി കുട്ടിക്ക് ഡാൻസ് ആരും പഠിപ്പിച്ചു കൊടുത്തിട്ടില്ല എന്നും ശ്രദ്ധേയമാണ്. ടിവിയിൽ കണ്ടു സ്വന്തമായി പഠിച്ചതാണ് എന്നാണ് വൃദ്ധിയുടെ മാതാപിതാക്കൾ പറയുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top