Movlog

Movie Express

അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളിലും എന്റെ ജീവിതം ഉണ്ട്, വിജയ് സേതുപതി!

തെന്നിന്ത്യയിൽ നിരവധി ആരാധകർ ഉള്ള താരമാണ് വിജയ് സേതുപതി. ചുരുങ്ങിയ നാലുകൊണ്ട് തന്നെ തമിഴ് സിനിമ ലോകത്തിൽ തന്റേതായ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. ഇന്ന് താരം മക്കൾ സെൽവൻ എന്ന പേരിൽ ആണ് അറിയപ്പെടുന്നത്. കഷ്ടപ്പാടുകൾക്ക് ഒടുവിൽ ആണ് താരത്തിന് സിനിമയിൽ അവസരം ലഭിച്ചത്. അത് കൊണ്ട് തന്നെ തന്റെ താര പദവിയിൽ ഒരിക്കലും സേതുപതി അഹങ്കരിച്ചിട്ടില്ല. ആരാധകരെ സ്വന്തം കൂടപ്പിറപ്പുകൾ ആയാണ് താരം കാണുന്നതെന്ന് മനസ്സിലാക്കാൻ ഒരുപാടി ഉദാഹരണങ്ങൾ ഉണ്ട്. ഇപ്പോഴിതാ ഒരു പൊതു വേദിയിൽ സിനിമയിൽ എത്തുന്നതിന് മുൻപ് താൻ അനുഭവിച്ച കഷ്ടപാടുകളെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.

പണ്ട് സിനിമയില്‍ അവസരത്തിനായി നടക്കുമ്പോള്‍ ചെന്നൈയിലെ തെരുവുകളില്‍ ഒരു വാടക വീട് ലഭിക്കാൻ തനിക്ക് ഒരുപാട് പ്രയാസം നേരിടേണ്ടി വന്നിരുന്നുവെന്നും വാടകവീടിന് വേണ്ടി താൻ ആ സമയങ്ങളിൽ ഒരു നായയെ പോലെ ചെന്നൈയിൽ അലഞ്ഞിട്ടുണ്ടെന്നും സേതുപതി പറഞ്ഞു. അത് പോലെയുള്ള കഷ്ടപ്പാടുകൾ സഹിച്ചതിനു ശേഷമാണ് താൻ ആണ്ടവന്‍ കട്ടളെ എന്ന ചിത്രത്തില്‍ അഭിനയിച്ചതെന്നും താരം പറഞ്ഞു. ഞാൻ അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളിലും എന്റെ ജീവിതം കൂടിയുണ്ട്. ആ അനുഭവങ്ങൾ ആണ് എന്നെ ഒരു സാദാരണ മനുഷ്യനെ പോലെ ജീവിക്കാൻ സഹായിക്കുന്നത് എന്നും വിജയ് സേതുപതി പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top