Movlog

Faith

എത്രയൊക്കെ വേദനിപ്പിച്ചുവെങ്കിലും കിരണിനെ ഒരുപാട് ഇഷ്ടമായിരുന്നു വിസ്മയയ്ക്ക്!

കൊല്ലത്തുള്ള വിസ്മയയുടെ വിയോഗത്തിലെ ദുരൂഹതകളെ കുറിച്ചുള്ള ചർച്ചകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. സ്ത്രീധനത്തിന്റെ പേരിലുള്ള ഗാർഹികപ്രശ്നങ്ങളിലും നാം ആദ്യമായി കേൾക്കുന്ന പേരല്ല വിസ്മയയുടേത്. ആദ്യമായി അല്ല ഈ വിഷയത്തിനെതിരെ കേരളക്കര ആത്മരോഷം കൊള്ളുന്നത്. സ്ത്രീധനത്തിന്റെ പേരിൽ ഇനി ഒരു സഹോദരിയുടെ പോലും ജീവൻ പൊലിയരുത്, സ്ത്രീധനം വാങ്ങിച്ചു വിവാഹം കഴിക്കില്ല എന്ന് പുരുഷന്മാർ തീരുമാനിക്കണം, സ്ത്രീധനം ചോദിക്കുന്നവനെ വിവാഹം കഴിക്കില്ല എന്ന് പറയാൻ പെണ്ണിന് കഴിയണം, കുട്ടികളുടെ വില പറഞ്ഞ് വില്പനയ്ക്ക് വെയ്ക്കാൻ മനസില്ലെന്ന് മാതാപിതാക്കൾ പറയണം, ദൂർത്തും, സ്ത്രീധനവും അടങ്ങിയ മലയാളിയുടെ വിവാഹ ശീലങ്ങൾ മാറ്റേണ്ടതുണ്ട്തു, തുടങ്ങി നിരവധി കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇപ്പോഴിതാ വിസ്മയയെ കുറിച്ച് സഹോദരന്റെ ഭാര്യ രേവതി പറയുന്ന കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. എല്ലാ പ്രശ്നങ്ങളെയും ധീരതയോടെ അഭിമുഖീകരിച്ചിരുന്ന ഒരു പെൺകുട്ടി ആയിരുന്നു വിസ്മയ. അങ്ങനെ ഒരാൾ ഒരിക്കലും ജീവത്യാഗം ചെയ്യില്ലെന്ന് വെളിപ്പെടുത്തുകയാണ് രേവതി. കഴിഞ്ഞ വർഷം ഓണം മുതൽക്കേ ഭർത്താവ് ആയ കിരൺ സ്ത്രീധനം നൽകിയ കാറിന്റെ പേരിൽ വിസ്മയയെ പ്രശ്നങ്ങളിലേക്ക് തള്ളിവിട്ടിരുന്നു. മാനസികമായും ശാരീരികമായും കിരൺ വിസ്മയയെ മർ ക്കുമായിരുന്നു. കിരണിന്റെ ഉപദ്രവങ്ങൾ ആദ്യമായി അറിഞ്ഞതിനു ശേഷം വിസ്മയയുടെ മാതാപിതാക്കൾ കിരണിന്റെ വീട്ടിൽ ചോദ്യം ചെയ്യാൻ ആയി എത്തിയിരുന്നു. എന്നാൽ ഇതൊന്നും തങ്ങളുടെ അറിവോടെ അല്ല എന്ന് കിരണിന്റെ രക്ഷിതാക്കൾ പറഞ്ഞു. ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ലെന്ന് ഉറപ്പും നൽകി. ഒരു ചെറിയ പ്രശ്നമുണ്ടെങ്കിൽ പോലും വീട്ടിലേക്ക് വരണം എന്ന പൂർണ പിന്തുണയും ധൈര്യവും വിസ്മയയുടെ വീട്ടുകാർ അവൾക്ക് നൽകിയിരുന്നു.

പിന്നീട് ജനുവരിയിൽ ആയിരുന്നു വെള്ളമടിച്ചു എത്തിയ കിരൺ കാർ കൊണ്ട് വന്ന് വീട്ടുകാരുടെ മുന്നിൽ വെച്ച് വിസ്മയയെ ഉപദ്രവിച്ചത്. ഇത് കണ്ടു തടയാൻ എത്തിയ സഹോദരൻ വിജിത്തിനെയും കിരൺ തല്ലി. അത് പോലീസ് കേസ് ആയപ്പോൾ കിരണിന്റെ ബന്ധുക്കളും മേലുദ്യോഗസ്ഥരും അഭ്യർത്ഥിച്ച് കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. താൻ വിവാഹമോചിതയാവാൻ തയ്യാറാണെന്നും കിരൺ കഷ്ടപ്പെട്ട് വാങ്ങിച്ച ജോലി തന്റെ കുടുംബം കാരണം പോകരുത് എന്നും വിസ്മയ അച്ഛനോട് ആവശ്യപ്പെടുകയായിരുന്നു. അത് അംഗീകരിച്ച് ആയിരുന്നു അന്ന് കിരണിനെ വെറുതെ വിട്ടത്. രണ്ടു മാസത്തോളം വീട്ടിൽ നിന്ന വിസ്മയയെ ഫോൺ വിളിച്ച് കിരൺ സ്വാധീനിക്കുമായിരുന്നു. അങ്ങനെ ആണ് മാർച്ചിൽ പരീക്ഷ എഴുതാൻ പോയ വിസ്മയയെ കിരൺ കൂട്ടിക്കൊണ്ടു പോകുന്നത്. പിന്നീട് വിസ്മയ അച്ഛനെയും സഹോദരനെയും വിളിച്ചിട്ടില്ല. അമ്മയെ മാത്രമേ വിളിക്കുമായിരുന്നുള്ളൂ.

വിസ്മയയെ ഉപദ്രവിക്കുമായിരുന്നു എന്ന് വീട്ടുകാർ അറിഞ്ഞതിനു ശേഷം മകളെ കിരണിന്റെ വീട്ടിൽ നിന്നും കൂട്ടികൊണ്ടു വരാൻ അവർ ഒരുപാട് ശ്രമിച്ചുവെങ്കിലും കിരണിനെ മാറ്റിയെടുക്കാൻ കഴിയുമെന്ന വിശ്വാസത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു വിസ്മയ. വിവാഹമോചനത്തിനായി വിസ്മയയുടെ വീട്ടുകാർ മുൻകൈ എടുത്തിരുന്നെങ്കിലും അതിനോട് പൂർണമായും യോജിക്കാൻ വിസ്മയ തയ്യാർ ആയിരുന്നില്ല. എത്രയൊക്കെ വേദനിപ്പിച്ചുവെങ്കിലും കിരണിനെ ഒരുപാട് ഇഷ്ടമായിരുന്നു വിസ്മയയ്ക്ക്. ആ സ്നേഹം ആണ് വിസ്മയയെ സ്വന്തം അവസാനത്തിലേക്ക് എത്തിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top