Movlog

Faith

വിസ്മയയുടെ വിയോഗത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി ‘അമ്മ സജിത വി നായർ

വിസ്‌മയയുടെ വേർപാട് കേരളക്കരയെ ഒന്നടങ്കം പിടിച്ചു കുലുക്കിയിരിക്കുകയാണ്. സ്ത്രീധനത്തിന്റെ പേരിൽ നിരന്തരമായി ഉപദ്രവങ്ങൾക്ക് ഇരയായ വിസ്മയയുടെ വേർപാടിൽ സംശയമുണ്ടെന്ന് ചൂണ്ടി കാണിച്ച് വിസ്മയയുടെ മാതാപിതാക്കളും സഹോദരനും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുകയാണ് വിസ്മയയുടെ ‘അമ്മ സജിത വി നായർ. വിവാഹത്തിന് മുമ്പും കിരൺ വിസ്മയയെ ഇടയാക്കിയിരുന്നു എന്നും അടുത്ത കാലത്ത് ആണ് ഇതിനെക്കുറിച്ച് മകൾ തുറന്നു പറഞ്ഞത് എന്നും വെളിപ്പെടുത്തുകയാണ് വിസ്മയയുടെ ‘അമ്മ. വിവാഹ നിശ്ചയത്തിന് ശേഷം വിസ്മയ പഠിക്കുന്ന കോളേജിൽ സ്ഥിരം സന്ദർശിക്കുമായിരുന്ന കിരൺ, ആൺകുട്ടികളായ സുഹൃത്തുക്കളോട് സംസാരിക്കുന്നതിനും സന്ദേശം അയക്കുന്നതിനും യുവതിയെ ചോദ്യചെയ്യുകയും ശിക്ഷ കൊടുക്കുകയും ചെയ്യുമായിരുന്നു.

വിവാഹത്തിന് ശേഷം സ്ത്രീധനം ആയി നൽകിയ കാറിന് മൈലേജ് ഇല്ല എന്നും കാർ മാറ്റണം എന്നാവശ്യപ്പെട്ടായിരുന്നു തർക്കം. മാസങ്ങൾക്ക് മുമ്പ് മത്തായി വിസ്മയയുമായി വീട്ടിലെത്തിയ കിരൺ വിസ്മയയെ അടികൊടുക്കുകയും അച്ഛനെ മോശം വാക്കുകൾ വിളിക്കുകയും ചെയ്‌തു. തടയാനെത്തിയെ സഹോദരനും കിട്ടി. നാട്ടുകാർ കൂടിയപ്പോൾ ഓടി പോവുകയായിരുന്നു കിരൺ. എന്നാൽ അപ്പോഴേക്കും നിയമപാലകർ എത്തി കിരണിനെ പിടി കൂടിയിരുന്നു. അതിനു ശേഷം രണ്ടു മാസത്തോളം വിസ്മയ സ്വന്തം വീട്ടിൽ കഴിഞ്ഞു വരികയായിരുന്നു. ഇനി കിരണിന്റെ വീട്ടിലേക്കു പോകേണ്ടെന്നും വിവാഹ മോചനം തേടാം എന്നും തീരുമാനിച്ചതായിരുന്നു. എന്നാൽ ഇതറിഞ്ഞ കിരൺ വീണ്ടും വിസ്മയയെ വിളിക്കുവാൻ തുടങ്ങി.

തന്റെ പിറന്നാളിന് മുമ്പ് വന്നില്ലെങ്കിൽ പിന്നീട് ഒരിക്കലും വരേണ്ട എന്ന് വിസ്മയോട് കിരൺ മയക്കി . അങ്ങനെയാണ് പരീക്ഷ എഴുതാൻ പോയ ഇടത്ത് നിന്ന് കിരണിനൊപ്പം വിസ്മയ ഭർതൃവീട്ടിലേക്ക് വീണ്ടും പോയത്. അതിനു ശേഷം അച്ഛനെയോ സഹോദരനെയോ വിളിക്കാൻ വിസ്മയയ്ക്ക് അനുവാദമില്ലായിരുന്നു. ഒളിച്ചും, ആരും അറിയാതെയും ആയിരുന്നു വിസ്മയ അമ്മയെ പോലും വിളിച്ചിരുന്നത്. അമ്മയെ വിഷമിപ്പിക്കേണ്ടെന്നു കരുതി പിന്നീട് അനുഭവിച്ച വേദനകൾ എല്ലാം സുഹൃത്തുക്കളോട് ആയിരുന്നു യുവതി പങ്കു വെച്ചത്. ഒരിക്കൽ താനാണോ സ്ത്രീധനം ആണോ വലുതെന്നു വിസ്മയ ചോദിച്ചപ്പോൾ ജീവിക്കണമെങ്കിൽ സ്ത്രീധനം ആണ് വേണ്ടതെന്ന് കിരൺ തീർത്തും പറഞ്ഞു.

മാതോന്മത്തനായി വീട്ടിൽ വന്നു പ്രശ്നം ഉണ്ടാക്കിയപ്പോൾ മാത്രമാണ് കിരണിന്റെ സ്വഭാവത്തിനെക്കുറിച്ച് വിസ്‌മയയുടെ അച്ഛൻ അറിയുന്നത്. പിന്നീട് കിരണിനോടൊപ്പം വിസ്മയയെ അയക്കില്ലെന്നു വീട്ടുകാർ തീരുമാനിച്ചതായിരുന്നു. എന്നാൽ ഇവർ അറിയാതെ ആയിരുന്നു വിസ്മയയെ സ്വാധീനിച്ച് കിരൺ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത്. പിന്നീട് വീട്ടുകാരെ ബന്ധപ്പെടാനും കിരൺ സമ്മതിച്ചില്ല. ഇന്നും കിരൺ സർക്കാർ ജോലിയിൽ തുടരുന്നത് വിസ്മയയുടെ ദയ ഒന്ന് കൊണ്ട് മാത്രമാണ്. വിസ്മയയെയും, സഹോദരനെയും തടയാൻ വന്ന പോലീസിനെയും സംഭവത്തിൽ കിരണിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ വിസ്മയയുടെ ബന്ധുക്കൾ തീരുമാനിച്ചതായിരുന്നു. എന്നാൽ കിരണിന്റെ മേലുദ്യോഗസ്ഥൻ ഇടപെട്ട് കിരണിനെ ശകാരിക്കുകയും വീണ്ടു വിചാരം നടത്താൻ അഭ്യർത്ഥിക്കുകയുമായിരുന്നു. നമ്മൾ ആയി ആ വീട്ടിലെ വരുമാനം കളയണ്ട, കിരണിന്റെ ജോലി കളയണ്ട എന്ന് വിസ്മയ പറഞ്ഞത് കൊണ്ട് മാത്രമായിരുന്നു അന്ന് നിയമനടപടികൾ ആയി മുന്നോട്ട് പോകാതിരുന്നത്. അന്നത്തെ ഒത്തുതീർപ്പിന് പക്ഷെ തന്റെ സഹോദരിയുടെ ജീവന്റെ വില നൽകേണ്ടി വരുമെന്ന് അറിഞ്ഞില്ല എന്ന് വിസ്മയയുടെ സഹോദരൻ വിജിത്ത് വികാരഭരിതനായി പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top