Movlog

Kerala

വിസ്മയയുടെ വേർപാടിനെ കുറിച്ച് നിർണായകമായ വെളിപ്പെടുത്തലുകളുമായ് സഹപാഠികൾ.

സമൂഹ മാധ്യമങ്ങളിലെങ്ങും ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത് ശാസ്താംകോട്ട്‌ ഭർതൃഗൃഹത്തിൽ വെച്ച് ജീവൻ വെടിഞ്ഞ വിസ്മയയുടെ വിയോഗം ആണ്. സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്ന വിസ്മയ ഒരിക്കലും സ്വയം ജീവൻ ഒടുക്കില്ല വ്യക്തമാക്കുകയാണ് സഹപാഠികൾ. പഠിക്കുന്ന കാലം മുതൽക്കേ എല്ലാ പ്രതിസന്ധികളെയും ഒരു ചിരിയോടെ അഭിമുഖീകരിച്ച വ്യക്തി ആയിരുന്നു വിസ്മയ. ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി ആയ വിസ്മയ ഒരിക്കലും അങ്ങനെ ചിന്തിക്കില്ല എന്ന് സുഹൃത്തുക്കൾക്ക് ഉറപ്പുണ്ട്. വിവാഹത്തിന് ശേഷം സുഹൃത്തുക്കളുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു വിസ്മയയ്ക്ക്. അതിൽ കിരണിന്റെ ഇടപെടലുകൾ ഉണ്ടെന്നു സുഹൃത്തുക്കൾ ശക്തമായി കരുതുന്നു.

സമൂഹത്തിനു ഒരുപാട് സേവനങ്ങൾ നൽകേണ്ടിയിരുന്ന ഒരു മികച്ച ആരോഗ്യ പ്രവർത്തകയെ ആണ് ഈ സംഭവത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. പണത്തിനു വേണ്ടി ഭാര്യയെ പ്രശ്നങ്ങളിൽ തള്ളിയിട്ട കിരൺ കുമാർ അയാളുടെ അധികാരത്തെ പണത്തിനു വേണ്ടി ദുരുപയോഗം ചെയ്തിട്ടുണ്ടാകും എന്നും വിസ്മയയുടെ സഹപാഠികൾ ആരോപിക്കുന്നു. കിരണിനു സസ്‌പെൻഷൻ പോലുള്ള ശിക്ഷാനടപടികൾ മാത്രം കൈകൊണ്ടതിൽ ഉള്ള പ്രതിഷേധവും ഇവർ അറിയിക്കുന്നു. താൽക്കാലികമായ പരിഹാരം അല്ല ഇത്തരം കേസുകളിൽ ഉണ്ടാവേണ്ടത്. ഇനി മറ്റൊരു പെൺകുട്ടിക്കും ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കാതിരിക്കണമെങ്കിൽ കടുത്ത ശിക്ഷാനടപടികൾ തന്നെ നൽകേണ്ടതുണ്ട്.

കേവലം സസ്‌പെൻഷൻ മാത്രമല്ല കടുത്ത ശിക്ഷ നൽകണം എന്ന് വിസ്മയയുടെ സഹപാഠികൾ പറയുന്നു. ഭാര്യയെ പ്രശ്നങ്ങൾ കിരൺ സമ്മതിച്ച സ്ഥിതിക്ക് ഒരു സസ്‌പെൻഷനിൽ ശിക്ഷ ഒതുങ്ങരുത് എന്ന് കേരളം ഒന്നടങ്കം പറയുന്നു. മറ്റു പല കേസുകളെ പോലെ കുറച്ചു ദിവസത്തേക്ക് മാധ്യമങ്ങൾ ആഘോഷിച്ചു പിന്നീട് കുഴിച്ചു മൂടി പോകുന്ന ഒന്നായി ഇത് മാറരുത് എന്നും വിസ്മയയ്ക്ക് നീതി ലഭിക്കുവാൻ ആയി സഹപാഠികളും മെഡിക്കൽ സംഘടനയും പ്രയത്നിക്കും എന്നും വിസ്മയയുടെ സുഹൃത്ത് അനന്തു മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top