Movlog

Health

പൈയുമായി പ്രണയത്തിലായി…കുങ്ഫു പരിശീലനത്തിനിടയിൽ സംഭവിച്ച കാര്യങ്ങൾ പങ്കു വെച്ച് താരപുത്രി!

താരങ്ങളുടെ കുടുംബവിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് എന്നും പ്രിയമാണ്. താരങ്ങളുടെ മക്കളുടെ സിനിമാ പ്രവേശനം എല്ലാം ആരാധകർ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യങ്ങളാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ ദുൽഖറിനെയും, മോഹൻലാലിന്റെ മകൻ പ്രണവിനെയും, ജയറാമിന്റെ മകൻ കാളിദാസനെയും, സുരേഷ് ഗോപിയുടെ മകൻ ഗോകുലിനെയും ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകർ താരപുത്രികളുടെ വരവും കാത്തിരിക്കുകയാണ്.

ജയറാമിന്റെ മകൾ മാളവിക, മോഹൻലാലിന്റെ മകൾ വിസ്മയ, ദിലീപിന്റെ മകൾ മീനാക്ഷി എന്നിവർ മലയാള സിനിമയിലേക്ക് എത്തുമെന്ന കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ ആരാധകരെ വിഷമിപ്പിച്ചു കൊണ്ട് സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും മാറി നിൽക്കുകയാണ് ഇവർ എല്ലാവരും. മോഹൻലാലിന്റെ മകൾ വിസ്മയ കുറച്ച് കാലം മുമ്പ് തായ്‌ലൻഡിൽ ആയിരുന്നു താമസം. മായ എന്ന വിസ്മയയുടെ ഇഷ്ടങ്ങൾ എഴുത്തിനോടും ആയോധനകലകളോടുമാണ്.

ആയോധനകലയിലെ ഏറെനാളത്തെ പരിശീലനം കൊണ്ട് 22 കിലോ ഭാരം കുറയ്ക്കാൻ ആയതിലുള്ള സന്തോഷം താരപുത്രി പങ്കു വെച്ചിരുന്നു. തായ്ലൻഡിലെ ഫിറ്റ് കോ എന്ന് ട്രെയിനിങ് സെന്ററിന്റെ സഹായത്തോടു കൂടിയാണ് വിസ്മയ ശരീരഭാരം കുറച്ചത്. തന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ച ഈ സംഭവത്തിൽ പരിശീലകനായ ടോണിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള വിസ്മയയുടെ കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു.

ഇപ്പോഴിതാ തായ്‌ലൻഡിലെ പൈ സന്ദർശനത്തെക്കുറിച്ചും അവിടെ പരിശീലിച്ച കുങ്ഫു മുറകളെ കുറിച്ചും താരപുത്രി പങ്കുവെച്ച വീഡിയോകളും ചിത്രങ്ങളും ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്ന് വിസ്മയ പങ്കുവെച്ച കുറിപ്പ് ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു. കുറച്ച് ആഴ്ചകൾ മാത്രം താമസിക്കാൻ പദ്ധതി ഇട്ടായിരുന്നു വിസ്മയ ഇവിടെ എത്തിയതെങ്കിലും കുങ്ഫു ഒരുപാട് ആസ്വദിക്കാൻ തുടങ്ങിയതോടെ പൈയുമായി പ്രണയത്തിലായി.

മലനിരകളിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലേക്കും പരിശീലനത്തിലേക്കുമായിരുന്നു ഉണർന്നത്. അങ്ങനെയാണ് അവിടെയുള്ള താമസം നീണ്ടു പോയത്. ആദ്യമായി അവിടെയെത്തിയപ്പോഴും തിരിച്ചു പോന്നപ്പോഴും ഉള്ള വ്യത്യാസം നന്നായി മനസ്സിലാകുന്നുണ്ട്. പൈയിൽ, നാം യാങിൽ കുങ്ഫു ചെയ്യുന്നത്, പ്രത്യേകിച്ച് രാവിലെയുള്ള ക്വിഗോങ്, മനസ്സിനെയും ശരീരത്തെയും ശാന്തമാക്കുന്നു. ഒരുപാട് ക്ഷമയോടെ ആണ് ഇൻസ്ട്രക്ടർമാർ പഠിപ്പിക്കുന്നത്.

മാസ്റ്ററോടും അദ്ദേഹത്തിന്റെ സംഘത്തോടും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി എന്നായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ വിസ്മയ പങ്കു വെച്ചത്. ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും വിസ്മയയ്ക്ക് ആരാധകർ ഏറെയാണ്. ഇൻസ്റ്റാഗ്രാമിൽ സജീവമായ വിസ്മയ തന്റെ വിശേഷങ്ങളും താൻ വരച്ച ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിസ്മയ എഴുതിയ “ഗ്രൈൻസ് ഓഫ് സ്റ്റാർഡസ്റ്റ്” എന്ന പുസ്തകം കഴിഞ്ഞ വർഷം വാലന്റ്റൈൻസ് ദിനത്തിൽപി പുറത്തിറങ്ങിയിരുന്നു.

 

View this post on Instagram

 

A post shared by Maya Mohanlal (@mayamohanlal)

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top