Movlog

Faith

പുനീതിന്റെ മരണം ; ഏറ്റവും അടുത്ത സുഹൃത്തായ വിശാൽ ചെയ്ത നല്ല കാര്യം ഏറ്റെടുത്ത് സാമൂഹ്യ മാധ്യമങ്ങൾ !

ഇന്ത്യൻ സിനിമാലോകത്തെ തന്നെ നടുക്കിയ വാർത്തയായിരുന്നു കന്നഡ സൂപ്പർതാരം പുനീത് രാജ് കുമാറിന്റെ അപ്രതീക്ഷിത വിയോഗം. 46 വയസ്സായിരുന്ന താരം ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരിച്ചത്. ഒരു മികച്ച നടൻ മാത്രമല്ല നന്മ നിറഞ്ഞ മനസിന് ഉടമ കൂടിയായിരുന്നു പുനിത് രാജ് കുമാർ. തന്റെ വരുമാനത്തിന്റെ നിശ്ചിത ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചിരുന്ന താരമായിരുന്നു പുനീത്.

കോവിഡിന്റെ ആദ്യ തരംഗത്തിൽ കർണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപയും, വടക്കൻ കർണാടകയിൽ പ്രളയം ഉണ്ടായിരുന്ന സമയത്ത് അഞ്ച് ലക്ഷം രൂപയും നൽകി നാടിനെ സഹായിച്ചിരുന്നു താരം. ഒരു അനുഗ്രഹീത ഗായകൻ കൂടിയായിരുന്ന പുനീത് ഗായകനെന്ന നിലയിൽ ലഭിക്കുന്ന പ്രതിഫലം എല്ലാം തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കും എന്ന് വർഷങ്ങൾക്കു മുമ്പ് തന്നെ തീരുമാനിച്ചിരുന്നു.

പുനീത് കുമാറിന്റെ വിയോഗം സിനിമ മേഖലയ്ക്ക് മാത്രമല്ല സമൂഹത്തിനു തന്നെ തീരാ നഷ്ടമാണ്. 1800 കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ ആയിരുന്നു പുനീത് ഏറ്റെടുത്തിരുന്നത്. ഇപ്പോൾ ഇതാ പുനീത് വഹിച്ചിരുന്ന കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കുകയാണ് നടൻ വിശാൽ. ഒരുപാട് സാമൂഹികപ്രതിബദ്ധതയുള്ള കാര്യങ്ങൾ ചെയ്ത നടനാണ് പുനീത്. ഞാനും അത് തുടരുമെന്നാണ് വിശാൽ പറഞ്ഞത്.

വിശാലിന്റെ ഏറ്റവും പുതിയ ചിത്രമായ “എനമി” യുടെ പരിപാടിക്കിടയിൽ ആണ് താരം ഇക്കാര്യം അറിയിച്ചത്. 26 അനാഥാലയങ്ങൾ, 16 വൃദ്ധസദനങ്ങൾ, 25 സ്കൂളുകൾ, 1800 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ആയിരുന്നു പുനീത് കുമാർ ചെയ്തത്. വിശാലിന്റെ സന്മനസ്സിനെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് കർണാടക ജനത. പുനിത് രാജ് കുമാർ സമൂഹത്തിനുവേണ്ടി ചെയ്തിരുന്ന നന്മനിറഞ്ഞ സേവനങ്ങളെല്ലാം തന്നെ നമുക്ക് തുടരണമെന്നും ആ 1800 കുട്ടികളുടെ വിദ്യാഭ്യാസം താൻ ഏറ്റെടുക്കുമെന്നും വിശാൽ പറഞ്ഞു.

തെന്നിന്ത്യൻ സിനിമയുടെ തന്നെ സ്വകാര്യ അഹങ്കാരമായിരുന്നു പുനിത് രാജ് കുമാർ. താരത്തിനെ അനുസ്മരിച്ചുകൊണ്ട് കർണാടകയിൽ വരുന്ന ആഴ്ചയിൽ എല്ലാ മോളുകളിലും തിയേറ്ററുകളിലും അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളായിരിക്കും പ്രദർശിപ്പിക്കുക. വിശാലും ആര്യയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “എനിമി”. ഇവർക്കു പുറമേ മമ്ത മോഹൻദാസ്, മൃണാളിനി, കരുണാകരൻ എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്നുണ്ട്.

മിനി സ്റ്റുഡിയോസിന്റെ ബാനറിൽ എസ് വിനോദ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയത് തമൻ ആണ്. ആര്യയും വിശാലും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് “എനിമി”. ഇതിനു മുമ്പ് 2011ൽ ബാല സംവിധാനം ചെയ്ത “അവൻ ഇവൻ ” എന്ന ചിത്രത്തിലും ഇവർ ഒന്നിച്ചിരുന്നു. ഈ ചിത്രത്തിന്റെ പ്രീ റിലീസ് പരിപാടി ഹൈദരാബാദിൽ വെച്ച് നടക്കുന്നതിനിടെയായിരുന്നു വിശാൽ ഇക്കാര്യം വെളിപ്പെടുത്തിയത്. വിശാലിന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു പുനീത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top