Movlog

Movie Express

താരരാജാക്കന്മാരുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് താരരാജാക്കന്മാരുടെ ചിത്രങ്ങളാണ്. പ്രശസ്ത നിർമാതാവായ ആന്റണി പെരുമ്പാവൂറിന്റെ മകൾ അനീഷയുടെ വിവാഹ ചടങ്ങുകൾക്കായി എത്തിയ താരരാജാക്കന്മാരുടെ ഏറ്റവും പുതിയ ലുക്കിലുള്ള ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്നു വിശേഷിപ്പിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിയും ,ദി കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായത് . ഇവരുടെ ആരാധകർ തമ്മിൽ പോരുണ്ടെങ്കിലും താരരാജാക്കന്മാർ ഉറ്റ സുഹൃത്തുക്കളാണ്.ഇവരുടെ സൗഹൃദത്തിന്റെ ആഴം പലപ്പോഴും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

ഇരുവരും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഏറെ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോൾ മോഹൻലാൽ പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളെ പിടിച്ചു കുലുക്കുന്നത്. ഇച്ചാക്കയ്‌ക്കൊപ്പം എന്ന കുറിപ്പോടെ മോഹൻലാൽ പങ്കുവെച്ച ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. മമ്മൂട്ടിയുടെ കാതിൽ സ്വകാര്യം പറയുന്ന മോഹൻലാലിന്റെ ചിത്രം ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് . ആരാധകർ മാത്രമല്ല പല താരങ്ങളും ഈ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്. ആർ ജെ സൂരജ് ,മിഥുൻ മാനുവൽ തോമസ്, ഹരീഷ് കണാരൻ, ഒമർലുലു ,മധുപാൽ തുടങ്ങി നിരവധി പ്രശസ്തരാണ് ചിത്രത്തിന് കീഴിൽ കമന്റുകൾ ആയി എത്തിയത്.

താടിയും മുടിയും നീട്ടി വളർത്തിയ ലുക്കിലാണ് മമ്മൂക്ക ചിത്രത്തിൽ തിളങ്ങിയത് . ഇരുവരുടെയും മേക്കോവർ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. സിനിമാജീവിതത്തിലും വ്യക്തിജീവിതത്തിലും വളരെ വലിയ സൗഹൃദമാണ് ഈ താരരാജാക്കന്മാർ നിലനിർത്തുന്നത്. ലാലേട്ടന്റെ ഇച്ചാക്കയും , ഇക്കയുടെ ലാലുവും ഒത്തുചേർന്ന ചിത്രം ആരാധകരെ കോരിത്തരിപ്പിക്കുന്ന. മറ്റൊരു ഇൻഡസ്ട്രിയിലും ഇതുപോലൊരു സൗഹൃദം കാണില്ല എന്ന് ആരാധകർ ഒന്നടങ്കം പറയുന്നു. ഇവരുടെ സൗഹൃദം എപ്പോഴും അത്ഭുതപ്പെടുത്തുന്നു എന്നും ആരാധകർ പങ്കുവെച്ചു.

ലോക് ഡൗണിനു തൊട്ടുമുമ്പാണ് പനമ്പള്ളി നഗറിലെ വീട്ടിൽ നിന്ന് മമ്മൂട്ടി വൈറ്റിലയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. പൃഥ്വിരാജ് ഫഹദ് ഫാസിൽ തുടങ്ങി യുവതാരനിരയിലെ സൂപ്പർതാരങ്ങൾ നേരത്തെ മമ്മൂട്ടിയുടെ വീട്ടിൽ അതിഥിയായി എത്തിയിരുന്നു.

” ദൃശ്യം 2 “ന്റെ റിലീസിന് കാത്തിരിക്കുകയാണ് മോഹൻലാൽ. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓൺലൈൻ മാധ്യമങ്ങളിലൂടെ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിരവധി സിനിമകളാണ് ഇരുതാരങ്ങളെയും കാത്തിരിക്കുന്നത്.പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ” മരക്കാർ അറബിക്കടലിന്റെ സിംഹം”,ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ” റാം”,ബി ഉണ്ണികൃഷ്ണന്റെ ” ആറാട്ട്” .പൃഥ്വിരാജ് സുകുമാരന്റെ “എമ്പുരാൻ” തുടങ്ങി നിരവധി ചിത്രങ്ങൾ മോഹൻലാലിനും ,അമൽ നീരദിന്റെ ” ബിലാൽ”,കെ മധുവിന്റെ ” സിബിഐ 5 “,”ദി പ്രീസ്റ്റ് ” തുടങ്ങിയ ചിത്രങ്ങൾ മമ്മൂട്ടിയെ കാത്തിരിക്കുകയാണ്. കഴിഞ്ഞകാലങ്ങളിൽ മാത്രമല്ല വരുംകാലങ്ങളിലും തീയേറ്ററുകൾ വാഴാൻ പോകുന്നത് ഈ താരരാജാക്കന്മാർ ആയിരിക്കും എന്നതിൽ ഒരു സംശയവുമില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top