Movlog

Faith

സ്വർണ്ണം വാങ്ങിക്കാൻ വായ്പ ലഭിക്കാത്തതിനെ തുടർന്ന് ജീവൻ ഒടുക്കിയ വിപിന്റെ സഹോദരി വിവാഹിതയായി.

തൃശ്ശൂരിൽ സഹോദരിയുടെ വിവാഹത്തിന് വായ്പ ലഭിക്കാതെ യുവാവ് ജീവനൊടുക്കിയ സംഭവം കേരളക്കരയിൽ ഒരു നൊമ്പരമായി മാറുകയായിരുന്നു. വിവാഹത്തിൽ നിന്ന് പിന്മാറില്ലെന്ന് പ്രതിശ്രുത വരൻ പറഞ്ഞതും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

പെൺകുട്ടിയെ ഇഷ്ടപ്പെട്ടത് കൊണ്ട് ആയിരുന്നു വിവാഹം ഉറപ്പിച്ചത് എന്നും പണത്തിന് ബുദ്ധിമുട്ട് ഉണ്ടായതായി സഹോദരനായ വിപിൻ പറഞ്ഞിരുന്നില്ല എന്നും നവവരൻ നിതിൻ പ്രതികരിച്ചു.

തൃശൂർ ചെമ്പുകാവ് എംജി നഗറിലുള്ള വിപിൻ(26) ആയിരുന്നു ജീവൻ അവസാനിപ്പിച്ചത് . സഹോദരിയുടെ വിവാഹത്തിന് സ്വർണം എടുക്കുന്നതിനു വേണ്ടി ജ്വല്ലറിയിലേക്ക് പോകുന്നതിനിടയിൽ ജ്വല്ലറി പരിസരത്ത് സഹോദരിയെയും ബന്ധുക്കളെയും കാത്തു നിർത്തിച്ചതിന് ശേഷം പണം സംഘടിപ്പിക്കുവാൻ പോയതായിരുന്നു വിപിൻ. ബാങ്കിൽ നിന്നും വായ്പ എടുക്കാൻ പോയ യുവാവിന് അത് ലഭിച്ചില്ല. ഇതിനെ തുടർന്ന് ഉണ്ടായ മനോവിഷമത്തിൽ വീട്ടിലെത്തിയ വിപിൻ എല്ലാം അവസാനിപ്പിക്കുകയായിരുന്നു.

ജീവൻ ഓടിക്കുന്ന ദിവസത്തിന്റെ അന്ന് രാവിലെ ആയിരുന്നു സഹോദരിയുടെ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട്. അപ്പോഴൊക്കെ വളരെ സന്തോഷവാനായിരുന്നു വിപിൻ. ബാങ്കിൽ പോയാൽ പണം കിട്ടും എന്നും അതുകൊണ്ട് സ്വർണം എടുക്കാമെന്നുള്ള ആത്മവിശ്വാസത്തിലായിരുന്നു യുവാവ്. എന്നാൽ അത് ലഭിക്കാത്തതിനെ തുടർന്ന് വീട്ടിൽ എത്തി ഉച്ചയോടെ ആയിരുന്നു വിപിൻ ജീവിതം അവസാനിപ്പിച്ചത് . രണ്ടു വർഷം മുമ്പ് പറഞ്ഞുറപ്പിച്ച ബന്ധമായിരുന്നു സഹോദരിയുടേത്.

സ്ത്രീധനം നിരോധിച്ചിട്ട് പോലും പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കുമ്പോൾ സ്ത്രീധനം നൽകണം എന്ന സമൂഹത്തിന്റെ കാഴ്ചപ്പാട് ആണ് വിപിനെ ഇങ്ങനൊരു അവസ്ഥയിലേക്ക് നയിച്ചത്. അച്ഛൻ മരിച്ച കുടുംബത്തിന്റെ ഉത്തരവാദിത്വം ചെറിയ പ്രായത്തിൽ

തന്നെ തോളിലേറ്റിയ വിപിൻ സമ്മർദം സഹിക്കാൻ ആവാതെ ആണ് ഈ പാതകത്തിനു മുതിർന്നിട്ടുണ്ടാവുക. ഇനിയെങ്കിലും സ്ത്രീധന സമ്പ്രദായവും അതിനോടനുബന്ധിച്ചുള്ള ഇത്തരം സമ്മർദവും അവസാനിപ്പിക്കണം എന്നതിന്റെ നേർക്കാഴ്‌ച ആണ് വിപ്പിന്റെ വിയോഗം.

ഇപ്പോഴിതാ സ്വർണം വാങ്ങിക്കാൻ പണം ലഭിക്കാത്തതിനെ തുടർന്ന് ജീവത്യാഗം ചെയ്ത വിപ്പിന്റെ സഹോദരി വിദ്യയുടെ വിവാഹ ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. വിപിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു സഹോദരിയുടെ വിവാഹം. പാറമേക്കാവ് ക്ഷേത്രത്തിൽ വച്ചായിരുന്നു വിദ്യയുടെ വിവാഹം നടന്നത്. ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായിട്ടായിരുന്നു വിവാഹ ചടങ്ങുകൾ നടത്തിയത്.

നവ വധുവായി വിദ്യ എത്തിയപ്പോൾ സഹോദരിയുടെ വിവാഹം ഒരുപാട് ആഗ്രഹിക്കുകയും അതിനായുള്ള സ്വർണം ലഭിക്കാത്തതിനെ തുടർന്ന് ജീവനൊടുക്കിയ വിപ്പിനെ കുറിച്ച് ഓർത്ത് ഏവരുടെയും കണ്ണുകൾ നിറഞ്ഞു. പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് സ്ത്രീധനം ഒന്നും വാങ്ങാതെ ആയിരുന്നു നിതിൻ വിദ്യയെ സ്വന്തം ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ട് വന്നത്. ഗൾഫിൽ ജോലി ചെയ്യുന്ന നിഥിന്റെ ലീവിന്റെ പ്രശ്നങ്ങൾ കാരണം നാട്ടിൽ വരാൻ പറ്റാത്തതാണ് വിവാഹം നീണ്ടു പോകാൻ കാരണമായത്.

വിവാഹം കഴിഞ്ഞ് ജനുവരിയിൽ ഗൾഫിലേക്ക് പോകാൻ ഇരിക്കുകയായിരുന്നു നിതിൻ. സ്ത്രീധനം വാങ്ങിക്കില്ല എന്ന നിഥിന്റെ പ്രതികരണം അഭിനന്ദിച്ച് ഒരുപാട് പേർ രംഗത്തെത്തിയിരുന്നു. സ്ത്രീധനത്തിന് പേരിൽ ഭാര്യയെ പ്രശ്നങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ഒരുപാട് ആളുകൾ ആണ് നമ്മുടെ നാട്ടിൽ ഉള്ളത്. അങ്ങനെ ഉള്ളവർക്കിടയിൽ നിഥിന്റെ വാക്കുകൾ ഒരു പ്രചോദനം ആണ്. സ്ത്രീ തന്നെ ആണ് ധനം എന്ന് നിതിൻ പറഞ്ഞത് ഏറ്റെടുത്തിരിക്കുകയായിരുന്നു സോഷ്യൽ മീഡിയ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top