Movlog

Film News

ആ കാരണം കൊണ്ടാണ് ഇടവേളകൾ എടുത്ത് സിനിമകൾ ചെയ്യുന്നത്!

മലയാളത്തിൽ കുറെ നല്ല ചിത്രങ്ങൾ സമ്മാനിച്ച താരമാണ് വിനീത് ശ്രീനിവാസൻ. നടനായും സംവിധായകൻ ആയും ഗായകൻ ആയും നിർമ്മാതാവ് ആയും എല്ലാം വിജയം കൈവരിച്ച താരമാണ് വിനീത്. എന്നാൽ പൊതുവെ താരങ്ങൾ ചെയ്യുന്നത് പോലെ അടിക്കടി സിനിമകൾ ചെയ്യുന്ന ആൾ അല്ല വിനീത്. കൃത്യമായ ഇടവേളയ്ക്ക് ശേഷമാണ് ഓരോ വിനീത് ചിത്രങ്ങളും എത്തുന്നത്. ഇപ്പോൾ സിനിമ ചെയ്യുമ്പോൾ ഇടവേളകൾ എടുക്കുന്നതിന്റെ കാരണം തുറന്ന് പറയുകയാണ് വിനീത് ശ്രീനിവാസൻ.

നിരവധി താരങ്ങളെ എനിക്ക് അറിയാം. അവർക്കെല്ലാം അവരുടെ തൊഴിൽ പരമായി വിജയം ഉണ്ടെന്നും എനിക്ക് അറിയാം. എന്നാൽ മാനസികമായി ഒരുപാട് സമ്മർദം അനുഭവിക്കുന്നവർ ആണ് അവരിൽ പലരും. എന്നാൽ അങ്ങനെ ഒരു ജീവിതത്തിനോട് എന്നിക്ക് ഒട്ടും താൽപ്പര്യം ഇല്ല. ജീവിതം മുഴുവൻ ടെൻഷൻ അടിച്ച് തീർക്കാൻ ഉള്ളത് അല്ലല്ലോ. സിനിമ മാത്രം അല്ല എനിക്ക് ജീവിതം. അതിനപ്പുറം വെറുതെ ഇരിക്കാനും എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്.

തുടർച്ചയായി നമ്മൾ വർക്ക് ചെയ്യുമ്പോൾ ഒരുപാട് മാനസിക സമ്മർദങ്ങൾ അനുഭവിക്കേണ്ടി വരാറുണ്ട്. അത് നമുക്ക് എത്ര ഇഷ്ട്ടം ഉള്ള ജോലി ആണെങ്കിൽ പോലും. അത് പോലെ സമ്മർദം അനുഭവിച്ച് ജോലി ചെയ്യാൻ എനിക്ക് ഒട്ടും താൽപ്പര്യം ഇല്ല. അത് കൊണ്ട് ആണ് ഇടവേളകൾ എടുത്ത് ഓരോ സിനിമയും ചെയ്യുന്നത് എന്നുമാണ് വിനീത് പറഞ്ഞത്.

 

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top