Movlog

Faith

പ്രണവ് മോഹൻലാലിൻറെ നഷ്ട്ട പ്രണയമോ ? ആരാധകരുടെ കണ്ണീർ

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ക്യാമ്പസ് പ്രണയ ചിത്രമാണ് “ഹൃദയം”. വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രതീക്ഷകൾ ഏറെയാണ്. “മലർവാടി ആർട്സ് ക്ലബ്”, “തട്ടത്തിൻ മറയത്ത്”, “തീരം”, “ഒരു വടക്കൻ സെൽഫി” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് വിനീത് ശ്രീനിവാസൻ.

അതുകൊണ്ട് തന്നെ വിനീതിന്റെ സിനിമ എന്ന് കേൾക്കുമ്പോൾ ആരാധകർക്ക് പ്രതീക്ഷകൾ ഒരുപാടാണ്. ബിഗ്ബാങ് എന്റർടെയ്ൻമെന്റ്സും,മെരിലാൻഡ്‌ സിനിമാസും ചേർന്ന് ഒരുമിച്ച് നിർമ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും സംവിധാനം ചെയ്തത് ഹിഷാം അബ്ദുൽ വഹാബ് ആണ്. ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് ഹിഷാം അബ്ദുൽ വഹാബ്. ചിത്രത്തിലെ “ദർശന” എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം വൈറലായി കഴിഞ്ഞു.

വിനീതിന്റെയും ഭാര്യ ദിവ്യയുടെയും കോളേജ് പ്രണയവും സുഹൃത്തുക്കളുമായി ഉണ്ടായ അനുഭവങ്ങളുമാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയത്. വിനീതും ഭാര്യ ദിവ്യയും പഠിച്ച ചെന്നൈയിലെ കെ സി കോളേജ് ഓഫ് ടെക്നോളജിയിൽ വച്ചാണ് സിനിമ ചിത്രീകരിച്ചത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 2022 ജനുവരി 21ന് ഹൃദയം റിലീസ് ചെയ്യും. നീണ്ട 42വർഷങ്ങൾക്കു ശേഷം മെറിലാൻഡ് സിനിമാസ് മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണ് ഹൃദയം.

ഫെബ്രുവരി 2020ൽ ചിത്രീകരണം ആരംഭിച്ച ഹൃദയം മാർച്ചിലെ ലോക്ക്ഡൗണിനെ തുടർന്ന് ചിത്രീകരണം നിർത്തിവയ്ക്കുകയായിരുന്നു. പിന്നീട് 2011 ജനുവരിയിലാണ് ചിത്രീകരണം പുനരാരംഭിച്ചത്. പതിനഞ്ചോളം ഗാനങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഇപ്പോൾ അന്യം നിന്നുപോയ ഓഡിയോ കാസറ്റുകൾ ഈ ചിത്രത്തിലൂടെ തിരിച്ചുകൊണ്ടുവരാൻ ഇരിക്കുകയാണ് വിനീത് ശ്രീനിവാസൻ. പൃഥ്വിരാജ് സുകുമാരൻ ഈ ചിത്രത്തിലെ ഗാനം ആലപിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.

ചിത്രത്തിലെ ആദ്യ ഗാനം “ദർശന” സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. അരുൺ ആലാട്ടിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് ആണ് സംഗീതം നൽകി ആലപിച്ചത്. 15 ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ഈ ചിത്രത്തിൽ അജു വർഗീസ്, അരുൺ കുര്യൻ, ബൈജു സന്തോഷ്, വിജയരാഘവൻ എന്നിവർ മറ്റു ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ടീസർ ആണ് ആരാധകർ ഏറ്റെടുക്കുന്നത്.

നാലു വർഷത്തെ പ്രണയ ജീവിതത്തിനുശേഷം പിരിയുന്ന പ്രണവ് മോഹൻലാലിനെയും ദർശനയെയുമാണ് ടീസറിൽ കാണാൻ സാധിക്കുന്നത്. മണിക്കൂറുകൾക്കു മുമ്പ് ഇറങ്ങിയ ടീസർ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ചിത്രത്തിൽ വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് പ്രണവ് മോഹൻലാൽ എത്തുന്നത്. താരപുത്രന്റെ ഏറ്റവും പുതിയ ലുക്ക് ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്ന ദർശനയുടെയും പ്രണവിന്റെയും രംഗം എ ഗ്ലിമ്പ്സ് ഓഫ് ഹൃദയം എന്ന കുറിപ്പോടെയാണ് സംവിധായകൻ വിനീത് ശ്രീനിവാസൻ പുറത്തുവിട്ടത്.

ജനുവരിയിൽ ചിത്രം പുറത്ത് റിലീസ് ചെയ്യുന്നത് വരെ ഹൃദയത്തിന്റെ ചെറിയ നുറുങ്ങുകൾ നിങ്ങളെ തേടിയെത്തും എന്ന് വിനീത് ശ്രീനിവാസൻ അറിയിച്ചു. നിരവധി കമന്റുകൾ ആണ് ടീസറിന് കീഴിൽ എത്തുന്നത്. പശ്ചാത്തല സംഗീതത്തെ അഭിനന്ദിച്ചും, ചിത്രീകരണ മികവിനെ പ്രശംസിച്ചും ഒരുപാട് കമന്റുകൾ എത്തുന്നുണ്ട്. ഇത് വരെ കണ്ട പ്രണവ് ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ലുക്കിൽ എത്തുന്ന പ്രണവിന്റെ അഭിനയജീവിതത്തിലെ തന്നെ നാഴികക്കല്ല് ആയിരിക്കും “ഹൃദയം ” എന്ന് ആരാധകർ നിസ്സംശയം പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top