Movlog

Faith

സ്ഥലകാല ബോധം നഷ്ട്ടപെട്ട് താരം ! കടുപ്പം കൂടിയ പോസ്റ്റുകൾ മുക്കി കണ്ടം വഴി ഓടിച്ചു ആരാധകർ

1995 ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത്‌ മോഹൻലാൽ നായകൻ ആയ “മാന്ത്രികം ” എന്ന സിനിമയിലൂടെ ആണ് വിനായകൻ സിനിമയിലേക്ക് എത്തുന്നത് .പിന്നീട് നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള വിനായകൻ ഹാസ്യ വേഷങ്ങളും വില്ലൻ വേഷങ്ങളും എല്ലാം കൈകാര്യം ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് അഭിനയസാധ്യത നിറഞ്ഞ കഥാപാത്രങ്ങൾ താരത്തിനെ തേടിയെത്തുന്നത്. തന്റേതായ അഭിനയശൈലി കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ വിനായകന് സാധിച്ചിട്ടുണ്ട്.

രാജീവ് രവിയുടെ “കമ്മട്ടിപ്പാടം ” എന്ന സിനിമയിലൂടെ ആണ് 2016 ൽ മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ് വിനായകന് ലഭിച്ചത്. ഈ ചിത്രം വിനായകന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവ് ആവുകയായിരുന്നു. അഭിനയത്തിന് പുറമെ സംവിധാനത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് വിനായകൻ. “പാർട്ടി ” എന്ന സിനിമയിലൂടെ ആണ് വിനായകൻ സംവിധാനത്തിലേക്ക് കടക്കുന്നത്. പ്രശസ്ത സംവിധായകൻ ആഷിഖ് അബു ആയിരുന്നു ഈ സന്തോഷ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചത്.

സിനിമയിൽ നടൻ ആയി ഇരുപത്തിയഞ്ചു വർഷങ്ങൾ പൂർത്തിയാക്കിയതിനു ശേഷം വിനായകൻ ആദ്യമായി സ്വന്തം സിനിമ സംവിധാനം ചെയ്യുന്നു എന്നായിരുന്നു ആഷിഖ് അബു സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. അടുത്ത വർഷം പ്രേക്ഷകർക്ക് മുന്നിൽ വിനായകന്റെ “പാർട്ടി ” എന്ന സിനിമയെത്തും എന്നും ആഷിഖ് അബു കൂട്ടിച്ചേർത്തു. റിമ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ല വിനായകൻ എങ്കിലും താരം വല്ലപ്പോഴും പങ്കു വെക്കുന്ന കുറിപ്പുകൾ പലപ്പോഴും പ്രശ്നം ആകാറുണ്ട്.

അടുത്തിടെ മോഹൻലാലിൻറെ ഏറ്റവും പുതിയ റിലീസ് ആയ “മരക്കാർ അറബിക്കടലിലെ സിംഹം” എന്ന ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് വിനായകൻ നടത്തിയ പരാമർശം ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. മരക്കാരിന്റെ ഒടിടി റിലീസ് സിനിമാമേഖലയിൽ ഏറെ ചർച്ചകളും കോളിളക്കങ്ങളും സൃഷ്ടിച്ചിരുന്നു. ഈ വിഷയത്തിൽ ചിത്രത്തിനെ കുറിച്ച് പരാമർശിക്കാതെ നടൻ വിനായകൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായിരുന്നു.

ആശങ്കപ്പെടേണ്ട, ഇവന്മാർ ആരും ഇല്ലേലും കേരളത്തിൽ സിനിമ ഉണ്ടാകുമെന്ന് വിനായകൻ ഫേസ്ബുക്കിൽ കുറിച്ചു. മരക്കാർ റിലീസുമായി ബന്ധപ്പെട്ട് പ്രശ്നം തന്നെയാണ് വിനായകൻ തന്റെ കുറിപ്പിലൂടെ പങ്കുവെച്ചത് എന്ന് പ്രേക്ഷകർ വിലയിരുത്തി. ഇതോടെ നിരവധി പേരാണ് താരത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. പല്ലു തേക്കാതെ കുളിക്കാതെ നടന്നവനെ ഒക്കെ സിനിമയിലഭിനയിപ്പിച്ചവർക്ക് തന്നെ ഇട്ടു പണിയുകയാണ് എന്നും കൂട്ടിയിട്ട് കത്തിച്ചതാണോ എന്ന് കമന്റുകളുമാണ് വിനായകനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നു.

ഇപ്പോഴിതാ പരസ്യമായി തെ റി പറഞ്ഞു കൊണ്ട് വീണ്ടും പ്രശ്നങ്ങളിൽ അകപ്പെട്ടിരിക്കുകയാണ് വിനായകൻ. ഒരു സെലിബ്രിറ്റി ആണെന്നുള്ള യാതൊരു ബോധമില്ലാതെ ഒരു മയമില്ലാത്ത തെറികൾ ആയിരുന്നു വിനായകൻ പങ്കുവെച്ചത്. ഒന്നല്ല പല കുറിപ്പുകളിലും തെ റിയുടെ അഭിഷേകം നടത്തുകയായിരുന്നു താരം. ഇത്തരത്തിൽ പ്രകോപിതനാവാൻ എന്താണ് കാരണം എന്ന് തിരയുകയാണ് ആരാധകർ.

പ്രശ്നമായ കുറിപ്പുകൾ വിനായകൻ തന്നെ പിന്നീട് നീക്കം ചെയ്തുവെങ്കിലും തെ റി പറഞ്ഞ വിനായകന്റെ കുറിപ്പുകളുടെ സ്ക്രീൻഷോട്ടുകൾ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലിജോ ജോസ് പല്ലിശ്ശേരിയുടെ “ചുരുളി” എന്ന ചിത്രവുമായി വിനായകൻറെ കുറിപ്പുകൾക്ക് എന്തോ ബന്ധമുണ്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ ചിലർ അഭിപ്രായപ്പെടുന്നത്. വ്യത്യസ്തമായ സിനിമകൾ കൊണ്ട് ആരാധക ലക്ഷങ്ങൾ നേടിയെടുത്ത സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി.

എന്നാൽ “ചുരുളി” എന്ന സിനിമയ്ക്ക് അധികവും നെ ഗ റ്റീ വ് കമന്റുകൾ ആണ് വരുന്നത്. മലയാളത്തിലെ തെ റികൾ പഠിക്കണമെങ്കിൽ ഈ സിനിമ കാണുന്നത് നല്ലതാണ് എന്ന രീതിയിലാണ് ഈ സിനിമയെ കുറിച്ച് അഭിപ്രായങ്ങൾ പടരുന്നത്. ഇത്രയും തെ റികൾ ഒരു സിനിമയിൽ ജീവിതത്തിൽ കണ്ടിട്ടില്ല എന്നാണ് പൊതുവായിട്ടുള്ള പ്രേക്ഷകരുടെ അഭിപ്രായം. ഈ സിനിമയുമായി ബന്ധപ്പെട്ട് ആണ് വിനായകൻ ഇത്തരത്തിൽ കുറിപ്പുകൾ ഇട്ടത് എന്ന് പ്രചരിക്കുന്നുണ്ടെങ്കിലും കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top