Movlog

Movie Express

വിനായകന്റെ പരാമർശത്തിൽ കടുത്ത വിമർശനവുമായി സോഷ്യൽ മീഡിയ ! ഇവന്മാർ ആരും ഇല്ലേലും കേരളത്തിൽ സിനിമ ഉണ്ടാകും !

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം ആണ് “മരയ്ക്കാർ അറബിക്കടലിലെ സിംഹം”. പതിനാറാം നൂറ്റാണ്ടിലെ കുഞ്ഞാലിമരയ്ക്കാറിന്റെ കഥ പറയുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിനോടൊപ്പം മൂൻഷോട്ട് എന്റർടെയ്ന്മെന്റും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ്. നടന വിസ്മയം മോഹൻലാലിനു പുറമേ അർജുൻ സർജ, സുനിൽഷെട്ടി, പ്രഭു, മഞ്ജുവാര്യർ, കീർത്തി സുരേഷ്, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, കല്യാണി പ്രിയദർശൻ തുടങ്ങി വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ.

2018ൽ ചിത്രീകരണം ആരംഭിച്ച സിനിമ 2019ൽ പൂർത്തീകരിച്ചു. 100 കോടി ബഡ്ജറ്റിൽ ഒരുക്കുന്ന മലയാളത്തിലെ ഏറ്റവും വലിയ മലയാള സിനിമയാണ് മരക്കാർ. 2020 മാർച്ച് 26 ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി റിലീസിന് ഒരുങ്ങിയ ചിത്രം കോവിഡ് പശ്ചാത്തലത്തിൽ റിലീസ് നീട്ടിവെക്കുകയായിരുന്നു. പിന്നീട് തീയേറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ 2021ൽ ഓഗസ്റ്റ് 12ന് റിലീസ് ചെയ്യാൻ തീരുമാനിച്ചെങ്കിലും അതു മാറ്റിവെക്കുകയായിരുന്നു. അറുപത്തിയേഴാമത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച ചിത്രം ഉൾപ്പെടെ മൂന്ന് അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട് മരക്കാർ.

ചിത്രത്തിനെ സംബന്ധിച്ച് വലിയ ചർച്ചകൾ സിനിമാരംഗത്ത് നടന്നുകൊണ്ടിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ വലിയ പ്രതിസന്ധിയിലായിരിക്കുന്ന തീയേറ്റർ ഉടമകൾക്കും മലയാള സിനിമയ്ക്കും ഒരുപാട് പ്രതീക്ഷയുള്ള ചിത്രമാണ് മരയ്ക്കാർ. എന്നാൽ മരയ്ക്കാർ ഒറ്റിറ്റി റിലീസ് ഉറപ്പിച്ചു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആമസോൺ പ്രൈമിലൂടെ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കുവാൻ ആരംഭിച്ചുവെങ്കിലും കോവിഡ് പ്രതിസന്ധികളെ തുടർന്ന് ഇപ്പോഴും തീയേറ്ററുകളിലേക്ക് ആളുകൾ പഴയപോലെ എത്തിച്ചേർന്നിട്ടില്ല.

തീയേറ്റർ ഉടമകളെയും ഡിസ്ട്രിബ്യൂട്ടേഴ്സ്നെയും കോവിഡ് പ്രതിസന്ധികൾ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രേക്ഷകരെ തിയേറ്ററിലെത്തിക്കുന്ന മരക്കാർ പോലുള്ള സിനിമകൾ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നത് വലിയ തിരിച്ചടിയാണ്. ഒടിടി പ്ലാറ്റ്ഫോം നൽകുന്ന പണം തിയറ്ററുടമകൾ നൽകുകയാണെങ്കിൽ തീയേറ്ററിൽ തന്നെ റിലീസ് ചെയ്യാമെന്ന് ആന്റണി പെരുമ്പാവൂർ മുന്നോട്ടു വച്ചിരുന്നു. എന്നാൽ ആന്റണി പെരുമ്പാവൂറിന്റെ ഡിമാൻഡ് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള അംഗീകരിച്ചിരുന്നില്ല.

ഒരുപാട് തവണ തീയേറ്ററിൽ റിലീസ് ചെയ്യാനിരുന്ന് നീട്ടിവെച്ച ചിത്രമാണ് മരക്കാർ. കോവിഡിന്റെ പശ്ചാത്തലത്തിൽ തിയേറ്ററുകൾക്ക് പകരക്കാർ എന്ന് പറയാനാവില്ലെങ്കിലും നിരവധി മുൻനിര താരങ്ങളുടെ ചിത്രങ്ങളാണ് ഒടിടിയിൽ റിലീസ് ചെയ്യുന്നത്. മോഹൻലാലിന്റെ ദൃശ്യം 2. പൃഥ്വിരാജിന്റെ ഭ്രമം തുടങ്ങി നിരവധി ചിത്രങ്ങളാണ് ഒടിടിയിൽ റിലീസ് ചെയ്തത്. മരയ്ക്കാർ തീയേറ്ററിൽ മാത്രമേ റിലീദ് ചെയ്യൂ എന്ന് കരുതി ആയിരുന്നു ഇത്രയും കാലം റിലീസ് നീട്ടിവെച്ചത്. എന്നാൽ തീയേറ്ററുകളിലെ അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുന്നതിലുള്ള ആശങ്കയിലാണ് ഒടിടി റിലീസിനൊരുങ്ങുന്നതെന്ന് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.

ഇപ്പോഴിതാ ഈ വിഷയത്തിൽ ചിത്രത്തിനെ കുറിച്ച് പരാമർശിക്കാതെ നടൻ വിനായകൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. ആശങ്കപ്പെടേണ്ട, ഇവന്മാർ ആരും ഇല്ലേലും കേരളത്തിൽ സിനിമ ഉണ്ടാകുമെന്ന് വിനായകൻ ഫേസ്ബുക്കിൽ കുറിച്ചു. മരക്കാർ റിലീസുമായി ബന്ധപ്പെട്ട് തന്നെയാണ് വിനായകൻ തന്റെ കുറിപ്പിലൂടെ പങ്കുവെച്ചത് എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. നിരവധി പേരാണ് താരത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. പല്ലു തേക്കാതെ കുളിക്കാതെ നടന്നവൻ ഒക്കെ സിനിമയിലഭിനയിപ്പിച്ചവർക്ക് തന്നെ ഇട്ടു പണിയുകയാണ് എന്നും കൂട്ടിയിട്ട് കത്തിച്ചതാണോ എന്ന് കമന്റുകളുമാണ് വിനായകനെതിരെ പ്രചരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top