Movlog

Faith

ബംഗളുരു വിമാനത്താവളത്തിൽ നടൻ വിജയ് സേതുപതിയെ പിന്നിലൂടെ ഓടി വന്നു ചവിട്ടി ! വീഡിയോ – മലയാളി യുവാവ്

തമിഴ് സിനിമകൾ ആണ് കൂടുതൽ ചെയ്യുന്നതെങ്കിലും മലയാളത്തിലും ഒരുപാട് ആരാധകരുള്ള താരമാണ് വിജയ് സേതുപതി. മക്കൾ സെൽവൻ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന വിജയ് സേതുപതി മലയാളത്തിലും തെലുങ്കിലും ബോളിവുഡിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇതിനോടകം അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള വിജയ് സേതുപതി സൂപ്പർ താര പദവിയിൽ നിൽക്കുമ്പോഴും വില്ലൻ വേഷങ്ങളും ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്.

ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച താരം അഞ്ചു വർഷങ്ങളോളം സഹതാരമായി തിളങ്ങിയതിന് ശേഷമാണ് സീനു രാമസ്വാമി സംവിധാനം ചെയ്ത “തേൻമേർക്കു പറുവകാറ്ര്” എന്ന ചിത്രത്തിൽ നായകനായി എത്തുന്നത്. പിന്നീട് “സുന്ദരപാണ്ഡ്യൻ” എന്ന ചിത്രത്തിൽ വില്ലനായി എത്തിയ വിജയസേതുപതി “പിസ” എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധേയനായത്. “വിക്രം വേദ”, “സൂപ്പർഡീലക്സ്”, “96 “, ” നാനും റൗഡി താൻ” തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ തിളങ്ങിയിട്ടുള്ള വിജയസേതുപതി തന്റെ അഭിനയമികവിന് നിരവധി പുരസ്കാരങ്ങളാണ് ഇതിനോടകം കരസ്ഥമാക്കിയിട്ടുള്ളത്.

വിജയ് സേതുപതിയുടെ മകൻ സൂര്യ ബാലതാരമായി സിനിമയിൽ തിളങ്ങിയിട്ടുണ്ട്. “നാനും റൗഡി താൻ”, “സിന്ധുബാദ്” എന്നീ ചിത്രങ്ങളിൽ വിജയ് സേതുപതിയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് മകൻ സൂര്യ ആയിരുന്നു. മികച്ച അഭിനയം കൊണ്ടു മാത്രമല്ല ശക്തമായ നിലപാടുകൾ കൊണ്ടും ഏറെ ജനപ്രീതി ലഭിച്ച നടനാണ് വിജയ് സേതുപതി. പൊതുവേദികളിൽ താരം പങ്കുവയ്ക്കുന്ന വിഷയങ്ങളും നിലപാടുകളും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏറെ സജീവമാണ് താരം.

അടുത്തിടെ കോവിഡ് പ്രതിസന്ധികൾ കാരണം ദുരിതമനുഭവിക്കുന്ന സിനിമ തൊഴിലാളികൾക്ക് സഹായഹസ്തവുമായി മുന്നോട്ടു വന്നിരുന്നു വിജയ് സേതുപതി. സിനിമ മേഖലയ്ക്ക് കനത്ത തിരിച്ചടി ആയിരുന്നു കോവിഡ് 19 നൽകിയത്. സിനിമാമേഖലയിലെ ദിവസ വേതനക്കാർക്ക് ദുരിതപൂർണമായ ജീവിതം ആയിരുന്നു കഴിഞ്ഞ രണ്ടുവർഷമായി അനുഭവിക്കേണ്ടിവന്നത്. ഇവർക്ക് സഹായവുമായി നിരവധി സൂപ്പർതാരങ്ങൾ രംഗത്തെത്തിയിരുന്നു. പരസ്യത്തിൽ അഭിനയിച്ചതിന് ലഭിച്ച ഒരു കോടി രൂപയാണ് അദ്ദേഹം സൗത്ത് ഇന്ത്യൻ ഫിലിം എംപ്ലോയീസ് ഫെഡറേഷനു സംഭാവനയായി നൽകിയത്.

വീടില്ലാത്ത സിനിമ തൊഴിലാളികൾക്ക് വീട് വെച്ചു നൽകുന്ന പദ്ധതിയിലേക്ക് ആണ് വിജയ് സേതുപതി ഈ തുക സംഭാവനയായി നൽകിയത്. 800 കോടി രൂപയ്ക്ക് സിനിമയിലുള്ള തൊഴിലാളികൾക്ക് വീട് നിർമ്മിക്കുന്ന പദ്ധതിയിലേക്ക് ഒരു കോടി എങ്കിലും സംഭാവന നൽകാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കു വെച്ചിരുന്നു വിജയ് സേതുപതി. ഇപ്പോഴിതാ വിജയസേതുപതിക്ക് നേരെ ബംഗളൂരു വിമാനത്താവളത്തിൽ ആക്രമണശ്രമം ഉണ്ടായിരിക്കുകയാണ്. വിജയ് സേതുപതിയെ പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്താൻ ശ്രമം ഉണ്ടായി എന്നാണ് പുറത്തുവരുന്നത്.

ബംഗളൂരുവിലെ വിമാനത്താവളത്തിൽ വെച്ചാണ് താരത്തിനെതിരെ ഒരാൾ ചവിട്ടാൻ വേണ്ടി ഓടി എത്തിയത്. ബംഗളൂരു മലയാളിയായ ജോൺസൺ എന്നയാളാണ് താരത്തിനെ ചവിട്ടുന്ന ദൃശ്യങ്ങൾ ആണ് കാണാൻ സാധിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വാക്ക് തർക്കത്തിനിടെയാണ് സഹയാത്രികനായ ജോൺസൺ താരത്തിനെ ഉ പ ദ്ര വി ക്കാൻ ശ്രമിച്ചത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ച അന്തരിച്ച കന്നട സൂപ്പർതാരം പുനീത് രാജ്‌കുമാറിന് ആദരാഞ്ജലികൾ അർപ്പിക്കാനായി ബംഗളൂരിൽ എത്തിയതായിരുന്നു വിജയസേതുപതി. താരത്തിന്റെ പിന്നാലെയെത്തിയ ആൾ പിന്നിൽ നിന്നും ചവിട്ടി വീഴ്ത്താൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഉടൻ തന്നെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരും താരത്തിനൊപ്പം ഉണ്ടായവരും ചേർന്ന് ഇയാളെ കീഴടക്കുകയായിരുന്നു. ബംഗളുരുവിൽ താമസിക്കുന്ന ജോൺസണെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ വെള്ളപുറത്തായിരുന്നു എന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

ഈ പ്രശ്നത്തിൽ വിജയ് സേതുപതിക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു നടന് പ രി ക്ക് പറ്റിയിട്ടുണ്ട്. സംഭവത്തിൽ പരാതി ഒന്നുമില്ലെന്നും പ്രശ്നം ആക്കാൻ താൽപര്യമില്ലെന്ന് വിജയസേതുപതി അറിയിച്ചു. എന്നാൽ സംഭവത്തിൽ സ്വമേധയാ കേ സെ ടു ക്കു മെന്ന് ബംഗളൂരു പോ ലീ സ് വ്യക്തമാക്കി. വിമാനത്താവളത്തിന്റെ പുറത്തേക്ക് നടന്നുവരികയായിരുന്നു താരത്തിന് നേരെ ഓടിയെത്തുകയായിരുന്നു ജോൺസൺ. വിജയ് സേതുപതിയുടെ നിരവധി ചിത്രങ്ങളാണ് റിലീസിനായി ഒരുങ്ങുന്നത്. വെട്രിമാരൻ സംവിധാനം ചെയ്യുന്ന “വിടുതലൈ”, ശ്രുതി ഹാസന്റെ നായകനായി “ലാഭം”, രാശി ഖന്നയുടെ നായകൻ ആയി “തുഗ്ലഖ് ദർബാർ” എന്നിവയെല്ലാം റിലീസിനൊരുങ്ങുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ്…

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top