Movlog

Film News

വിശന്നാൽ ആഹാരം കഴിക്കുന്നത് പോലെ തന്നെയാണ് കാമവും ! തുറന്ന് പറഞ്ഞു വിദ്യ ബാലൻ

മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് വിദ്യാബാലൻ. പാലക്കാട് അയ്യർ കുടുംബത്തിൽ ജനിച്ച വിദ്യാബാലൻ ഇന്ന് ബോളിവുഡിലെ താര റാണി ആണ്. നായകന്മാർ വാഴുന്ന ബോളിവുഡ് പോലുള്ള സിനിമ മേഖലയിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ കൊണ്ട് തന്റെതായ ഇടംനേടിയ താരമാണ് വിദ്യാബാലൻ. ഒന്നിനൊന്നു മികച്ച സ്ത്രീ കേന്ദ്രീകത കഥാപാത്രങ്ങളാണ് വിദ്യയെ തേടിയെത്തുന്നത്. ബംഗാളി ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന താരം ഇപ്പോൾ ബോളിവുഡിൽ സജീവമാണ്. തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം ആണ് വിദ്യാബാലൻ ഇന്ന് കാണുന്ന താര പദവി നേടിയെടുത്തത്. പന്ത്രണ്ടോളം സിനിമകളിൽ അവസരം ലഭിച്ചിരുന്നെങ്കിലും ഓരോ കാരണം കൊണ്ട് ഈ സിനിമകളെല്ലാം വിദ്യയ്ക്ക് നഷ്ടമാവുകയായിരുന്നു.

ഭാഗ്യമില്ലാത്ത നടി എന്ന് മുദ്രകുത്തിയ ഇടത്തുനിന്നും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ താരമായി മാറി വിദ്യാബാലൻ. മികച്ച അഭിനയം കൊണ്ട് മാത്രമല്ല സ്വന്തം നിലപാടുകൾ കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട് താരം.മനസ്സിലുള്ളത് വെട്ടിത്തുറന്ന് പറയാൻ യാതൊരു മടിയും ഇല്ലാത്ത താരമാണ് വിദ്യ ബാലൻ. അങ്ങനെ തുറന്നു പറഞ്ഞ പല കാര്യങ്ങളും ആരാധകർക്കിടയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ വിദ്യ ബാലൻ ഭാരതീയ സംസ്കാരത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. വിശപ്പ് പോലെ തന്നെ മനുഷ്യന് അത്യാവശ്യമായ ഒരു വികാരം തന്നെയാണ് ലൈംഗികത എന്നാൽ അതിനെ കുറിച്ച് തുറന്നു സംസാരിക്കാൻ നമ്മുടെ നാട്ടിലുള്ള ആളുകൾ തയ്യാറാകുന്നില്ല.

മനുഷ്യന്റെ മറ്റൊരു വിഷപ്പായ ഈ വിഷയത്തെക്കുറിച്ച് എന്തുകൊണ്ട് തുറന്നു പറയാൻ ആളുകൾ മടിക്കുന്നു എന്ന് വിദ്യാബാലൻ അഭിമുഖത്തിൽ പറയുന്നു. വിവാഹ ബന്ധത്തിന് ശേഷം മാത്രമേ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാവൂ എന്ന ഭാരതീയ സംസ്കാരം തെറ്റാണെന്ന് തരത്തിലാണ് താരം അഭിമുഖത്തിൽ പറഞ്ഞത്. വിദ്യാബാലന്റെ ആഭിമുഖം ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു. താരം പറഞ്ഞ കാര്യങ്ങൾ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാടുപേർ രംഗത്ത് എത്തിയിട്ടുണ്ട്. 2011ൽ “ഡേർട്ടി പിക്ചർ” എന്ന സിനിമയിലെ ഗംഭീര പ്രകടനത്തിനാണ് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ആദ്യം ലഭിച്ചത്. ഇതിനു പുറമേ ആറ് ഫിലിം ഫെയർ അവാർഡുകൾ നേടിയിട്ടുള്ള താരം മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായ “ഉറുമി” എന്ന ചിത്രത്തിലൂടെയാണ് വിദ്യാബാലൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top