Movlog

Health

വെരികോസ് വെയ്ൻ ഒരു മണിക്കൂറിനുള്ളിൽ പൂർണമായി മാറ്റാം

വർഷങ്ങളായി ബുദ്ധിമുട്ടുണ്ടാക്കുന്ന വെരികോസ് വെയ്ൻ അസുഖം പൂർണമായും മാറ്റാനുള്ള ഒരു ചികിത്സാരീതിയാണ് വിനാസിയൽ ചികിത്സ. ഒരു മണിക്കൂറിനുള്ളിൽ തന്നെ വെരികോസ് വെയ്ൻ പൂർണമായും മാറ്റിയെടുക്കാൻ സാധിക്കും. കാലുകളിൽ തടിച്ചു ചുരുണ്ട നീളം കൂടിയ രക്തക്കുഴലുകൾ പ്രത്യക്ഷപ്പെടുന്നതാണ് വെരികോസ് വെയ്നുകൾ. ഉള്ളിലുള്ള വാൽവുകൾക്ക് ഉണ്ടാവുന്ന ക്ഷതം മൂലം ഉള്ളിലൂടെ കടന്നു പോകുന്ന രക്തം ചെറിയ രക്തക്കുഴലിലേക്ക് തള്ളിക്കയറിയിട്ട് , ചെറിയ രക്തക്കുഴൽ തടിച്ചു വീർക്കുന്ന അസുഖമാണ് വെരികോസ് വെയ്ൻ.

വെരികോസ് വെയ്ൻ ഉള്ള ആളുകൾക്ക് കാലിനടിയിൽ നീരുണ്ടാവും, തൊലി നീല നിറമായിരിക്കും, ചൊറിച്ചിലുണ്ടാവും, കുറെ നേരം നിൽക്കുമ്പോൾ കാലിനു കടച്ചിലുണ്ടാവും, അസുഖം കൂടിയാൽ രക്തം കൂടി തൊലി കേടായി അവിടെ മുറിഞ്ഞു അൾസർ പോലെയും രൂപപ്പെടുന്നു. ഇങ്ങനെ വർഷങ്ങളായി ബുദ്ധിമുട്ടുന്ന വെരികോസ് വെയ്നുകൾക്ക് ചികിത്സ ഇപ്പോൾ വളരെ എളുപ്പമാണ്. മുമ്പൊക്കെ റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ ,സർജറി, ലേസർ ചികിത്സ എന്നീ ചികിത്സാരീതികൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്. അതിനേക്കാൾ നൂതന സാങ്കേതിക വിദ്യകൾ ആണിപ്പോൾ ഉപയോഗിക്കുന്നത്.

ഇപ്പോൾ ലഭ്യമായ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയാണ് വിനാസിയൽ ചികിത്സാരീതി. ഈ ചികിത്സാരീതിയിൽ വെരികോസ് വെയ്‌നിന്റെ ഉള്ളിലൂടെ ഒരു ചെറിയ ട്യൂബ് കടത്തി ഒരു പാഷ ഉപയോഗിച്ച് ആ വെയ്ൻ മുഴുവൻ ഒട്ടിച്ചു കളയുന്നു. മറ്റു ചികിത്സയിൽ ഒരുപാട് ചൂടാക്കിയിട്ട് രക്തക്കുഴലുകൾ അടച്ചു കളയുകയാണ് ചെയ്യുന്നത്. എന്നാൽ വിനാസിയൽ ചികിത്സയിൽ ചൂടാക്കൽ ഇല്ലാത്തതിനാൽ വേദന കുറവാണ്. കൂടാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവേണ്ട ആവശ്യം തന്നെയില്ല. മൂന്നോ നാലോ മണിക്കൂറിനു ശേഷം രോഗിക്ക് നടന്നു പോവുകയും ചെയ്യാം.വിപ്ലവകരമായ മാറ്റങ്ങൾ നൽകുന്ന, മണിക്കൂറുകൾ കൊണ്ട് വെരികോസ് വെയ്ൻ പൂർണമായും മാറ്റുന്ന ഒരു ചികിത്സാരീതിയാണ് വിനാസിയൽ ചികിത്സ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top