Movlog

Movie Express

താൻ നല്ലൊരു കാമുകിയായിരുന്നു. തന്റെ കാമുകന്മാരോടെ ചോദിച്ചാൽ മനസ്സിലാക്കാൻ സാധിക്കും.വീണ നന്ദകുമാർ.

മലയാളി പ്രേക്ഷകർക്കിടയിൽ വ്യത്യസ്തമായ ഒരു പ്രമേയവുമായി എത്തിയ ചിത്രമായിരുന്നു കെട്ടിയോൾ ആണ് എന്റെ മാലാഖ. ആസിഫ് അലി നായകനായി എത്തിയ ഈ ചിത്രത്തിന് വലിയ സ്വീകാര്യത ആയിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലെ റിൻസി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ വീണ നന്ദകുമാറിനെ അത്രപെട്ടെന്നൊന്നും പ്രേക്ഷകർ മറക്കാനിടയില്ല. നിരവധി ആരാധകരായിരുന്നു സ്ലീവാചനും റിൻസിക്കും ഉണ്ടായിരുന്നത്. ഈ ഒരു ചിത്രത്തിന് പിന്നാലെ ഭീഷ്മപർവ്വം വോയ്‌സ് ഓഫ് സത്യനാഥൻ എന്നീ ചിത്രങ്ങളിലെല്ലാം താരത്തിന് അവസരം ലഭിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ദിലീപാണ് ചിത്രത്തിൽ നായകനായെത്തുന്നത്. യഥാർത്ഥ ജീവിതത്തിലും വളരെ ബോൾഡാണ് താനെന്നാണ് വീണ പറയുന്നത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലെ റിൻസി എന്ന കഥാപാത്രം ചെയ്യുന്നതിൽ വളരെ ബോൾഡാണ്. അതുപോലെ തന്നെ യഥാർത്ഥ ജീവിതത്തിൽ ഒരുപാട് ബോൾഡ് ആണെന്ന് പറയുന്നുണ്ട്. സദാചാരബോധം പേറുന്ന ഒരു സമൂഹത്തെ നോക്കി താൻ ഒന്നിലധികം തവണ പ്രണയിച്ചിട്ടുണ്ട്, ബിയർ കഴിക്കാറുണ്ട് എന്നൊക്കെ വീണ പറയുന്നു. അതൊന്നും പറയാൻ യാതൊരു ബുദ്ധിമുട്ടുമില്ല. 2017 ഇൽ പുറത്തിറങ്ങിയ കടംകഥ എന്ന ചിത്രത്തിലെ ജീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സിനിമ മേഖലയിൽ താരം ശ്രദ്ധ നേടുന്നത്.

കഥാപാത്രം വളരെ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലെ റിൻസി എന്ന കഥാപാത്രം വലിയൊരു കരിയർ ബ്രേക്ക് തന്നെയായിരുന്നു സമ്മാനിച്ചിരുന്നത്. ലിജോ ജോസ് പല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് വേണ്ടി നടത്തിയ ഓഡിഷനിൽ എല്ലാം താരം പങ്കെടുത്തിരുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ പ്രണയത്തെ കുറിച്ചാണ് വീണ തുറന്നു പറയുന്നത്. താൻ നല്ലൊരു കാമുകിയായിരുന്നു. തന്റെ കാമുകന്മാരോടെ ചോദിച്ചാൽ മനസ്സിലാക്കാൻ സാധിക്കും. പലതവണ പ്രണയിച്ചിട്ടുണ്ട്, ബ്രേക്കപ്പ് ആയിട്ടുണ്ട് എന്നാൽ അതിലൊന്നും തനിക്ക് കുറ്റബോധമില്ല. പ്രണയങ്ങൾ പാഠങ്ങളൊന്നും നൽകിയിട്ടില്ല. എന്റെ ജീവിതത്തിലുണ്ടായ എല്ലാ മോശം അനുഭവങ്ങൾ എനിക്ക് ഓരോ പാഠങ്ങൾ തന്നെയാണ്.

അതിൽ എന്റെ കാമുകന്മാർ മുതൽ ഞാൻ പരിചയപ്പെട്ട ആളുകൾ വരെ ഉണ്ടാകും.. എല്ലാം നല്ലതിന് വേണ്ടി ആണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. പിറകോട്ട് ചിന്തിക്കുമ്പോൾ കാണുന്ന എല്ലാ കാര്യങ്ങളിലും ഞാൻ സന്തോഷവതിയാണ്. പ്രണയം നിരസിച്ച പയ്യൻ തനിക്ക് 18 വയസ്സായപ്പോൾ പ്രണയാഭ്യർത്ഥനയുമായി വന്നതാണ് കഥയിലെ ഏറ്റവും വലിയ ട്വിസ്റ്റ് എന്നും ഒരു അഭിമുഖത്തിൽ വീണ പറഞ്ഞിട്ടുണ്ട്. സൗന്ദര്യം മാത്രം നോക്കി അല്ല പ്രണയിക്കേണ്ടത് എന്ന് ഞാൻ അവന് മറുപടി കൊടുത്ത് പറഞ്ഞു വിട്ടു എന്നായിരുന്നു താരം പറയുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top