Movlog

Movie Express

സമൂഹ മാധ്യമങ്ങളിൽ വൈറലായി വീണ നായരുടെ ഏറ്റവും പുതിയ ക്രിസ്മസ് ഫോട്ടോഷൂട്ട്

“തട്ടീം മുട്ടീം” എന്ന ഹാസ്യ പരമ്പരയിലൂടെ ശ്രദ്ധേയയായി മിനിസ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് വീണ നായർ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലെ രണ്ടാം സീസണിലെ ശ്രദ്ധേയമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു വീണ. ഈ ഷോയ്ക്ക് മുമ്പ് വീണ എന്ന കലാകാരിയെ മലയാളികൾക്ക് പരിചിതമായിരുന്നു എങ്കിലും വീണയുടെ വ്യക്തി ജീവിതത്തെ കുറിച്ച് മലയാളികൾ കൂടുതൽ അറിഞ്ഞത് ഈ ഷോയിലൂടെയാണ്.

ബിഗ് ബോസിന് ശേഷം സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് വീണ. സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ച താരം പങ്കുവയ്ക്കുന്ന വീഡിയോകൾ നിമിഷ നേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട് . വീണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ക്രിസ്മസ്ന്റെ ഭാഗമായി നടത്തിയ സീരിയസ് ഫോട്ടോഷൂട്ടിലെ മനോഹരമായ ചിത്രങ്ങൾ ആണ് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ഒരുപാട് വർക്കുള്ള റെഡ് കളർ പാർട്ടി ഫ്രോക്കിൽ അതിമനോഹരിയായി വീണ ഫോട്ടോഷൂട്ടിൽ തിളങ്ങുന്നു. ചിത്രങ്ങൾക്ക് മികച്ച പിന്തുണ നൽകി ആരാധകരും സുഹൃത്തുക്കളും മുന്നോട്ടുവന്നിട്ടുണ്ട്.. അഭിനയത്തിനു പുറമെ മികച്ച ശാസ്ത്രീയ നർത്തകി കൂടിയാണ് വീണ. ഒരുപാട് ഹാസ്യ പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള വീണ 2014ൽ പുറത്തിറങ്ങിയ ” വെള്ളിമൂങ്ങ” എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്.ബിജു മേനോൻ നായകൻ ആയ ചിത്രത്തിലെ വീണയുടെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top