Movlog

Faith

വിധിക്ക് ശേഷം ഉത്രയുടെ വീട്ടിലെത്തിയ വാവ സുരേഷ്, അന്ന് പറഞ്ഞ വാക്ക് പാലിച്ചു

കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച ഒരു സംഭവമായിരുന്നു ഉത്ര ക്കേസ്. ഉഗ്രവിഷമുള്ള പാമ്പിനെ കൊണ്ട് ഭാര്യയെ കടിപ്പിച്ചു ഇല്ലാതാക്കിയ ഭർത്താവ് സൂരജിന് പരമാവധി ശിക്ഷ ലഭിക്കണമെന്ന് മലയാളികൾ ഒന്നടങ്കം ആഗ്രഹിച്ചിരുന്നു. ഉത്രയെ ഇല്ലാതാക്കുവാനായി പല തവണയാണ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചിരുന്നത്. 2020 ഫെബ്രുവരി 29 ന് ആയിരുന്നു ഉഗ്രവിഷമുള്ള പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിക്കാനുള്ള ആദ്യത്തെ ശ്രമം സൂരജ് നടത്തിയത്. എന്നാൽ ഈ ശ്രമം പാളിയതോടെ രണ്ടാമത്തെ തവണ 2020 മെയിൽ അടുത്ത ശ്രമം നടത്തുകയായിരുന്നു. രാവിലെ 7 മണിക്ക് ഉത്രയെ ജീവൻ വെടിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.

ഉത്രയ്ക്ക് സ്ത്രീധനമായി നൽകിയ സ്വർണ്ണത്തിന് പുറമേ മറ്റു സ്വത്തുക്കളും നേടുവാൻ ആയിരുന്നു അതിദാരുണമായുള്ള കൊലപാതകം ആസൂത്രണം ചെയ്തത്. നൂറു പവൻ സ്വർണ്ണവും 7 ലക്ഷം രൂപയോളം വിലയുള്ള കാറും എല്ലാം സ്ത്രീധനമായി നൽകിയിരുന്നു ഉത്രയുടെ മാതാപിതാക്കൾ. വിവാഹത്തിനു ശേഷവും പല ആവശ്യങ്ങളും പറഞ്ഞു ഉത്രയുടെ വീട്ടിൽ നിന്നും പണം ആവശ്യപ്പെടുമായിരുന്നു സൂരജ്. ഉത്രയുടെ അമ്മയുടെ നാലു പവൻ വരുന്ന ആഭരണങ്ങളും കുഞ്ഞിനു സമ്മാനമായി ലഭിച്ച 12ഓളം പവൻ സ്വർണവും എല്ലാം സൂരജ് കൈക്കലാക്കിയിരുന്നു.

എന്നാൽ മകളുടെ ഭാവിയെ കുറിച്ച് ഓർത്തു സൂരജിനു വേണ്ട പണം എല്ലാം ഉത്രയുടെ കുടുംബം നൽകി. എന്നാൽ പണത്തിനോടുള്ള സൂരജിന്റെ ആർത്തി അവിടെ കൊണ്ടൊന്നും നിന്നില്ല. തന്ത്രപൂർവ്വം ഉത്രയെ ഇല്ലാതാക്കി സ്വത്തുക്കളെല്ലാം കൈക്കലാക്കാൻ തീരുമാനിക്കുകയായിരുന്നു സൂരജ്. അങ്ങനെയാണ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചത്. ഉത്രയുടെയും സൂരജിന്റെയും പേരിൽ സംയുക്തമായിട്ടായിരുന്നു ബാങ്ക് ലോക്കർ തുറന്നത്. എന്നാൽ ഇത് കൈകാര്യം ചെയ്തിരുന്നത് സൂരജ് ആയിരുന്നു. സ്ത്രീധനം നൽകിയ സ്വർണ്ണത്തിൽ കേവലം 38 പവൻ മാത്രമാണ് കണ്ടെടുക്കാൻ ആയത്. ബാക്കിയെല്ലാം സൂരജ് ദൂർത്ത് അടിച്ചിരുന്നു.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഉത്രക്കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്നത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു മലയാളികൾ. പ്രതിയും ഉത്രയുടെ ഭർത്താവായ സൂരജിന് ഇരട്ടജീവപര്യന്തം വിധിച്ചിരിക്കുകയാണ് കോടതി. അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജാണ് വിധി പ്രസ്താവിച്ചത്. വിവിധ കൃത്യങ്ങൾക്ക് പത്തും ഏഴും വർഷങ്ങൾ ശിക്ഷ അനുഭവിച്ചതിന് ശേഷമാണ് പ്രതിക്ക് ജീവപര്യന്തം തടവ് ആരംഭിക്കുന്നത്. 2020 മേയ് ആറിനു രാത്രിയാണ് ഉത്രയ്ക്ക് പാമ്പുകടിയേറ്റത്. മൂർഖൻ പാമ്പിനെ കൊണ്ടായിരുന്നു സൂരജ് ഉത്രയെ കൊത്തിച്ചത്.

2020 മാർച്ച് രണ്ടിന് അണലിയെ കൊണ്ട് കടിപ്പിച്ചു ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നു. 56 ദിവസം ആശുപത്രിയിലെ ചികിത്സക്കുശേഷം അഞ്ചലിലെ വീട്ടിൽ ഉത്ര എത്തിയതിനു ശേഷമാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. കല്ലുവാതുക്കൽ ചാവരുകാവ് സ്വദേശി ആയ പാമ്പുപിടുത്തക്കാരനിൽ നിന്നാണ് സൂരജ് മൂർഖൻ പാമ്പിനെ വാങ്ങിയത്. ഉത്ര മ രിച്ചതിനു പിന്നാലെ സൂരജ് സ്വത്തിനും കുഞ്ഞിനും അവകാശം ആവശ്യപ്പെട്ടതോടെയാണ് കുടുംബാംഗങ്ങൾക്ക് സംശയം ഉണ്ടായത്. ഇതോടെ ഉത്രയുടെ മാതാപിതാക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

ഇതോടെ രാജ്യത്തിൽ തന്നെ അപൂർവമായ ക്രൂ രതയുടെ ചുരുളഴിയുകയായിരുന്നു. ഉത്രയുടെ മ രണശേഷം ഉത്രയുടെ വീട്ടിലെത്തി പരിശോധന നടത്തിയ വാവ സുരേഷിനോട് ഉത്രയുടെ അച്ഛൻ കേസിന്റെ അവസാനം വരെ കൂടെ നിൽക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആ വാക്ക് പാലിച്ചു ഇരിക്കുകയാണ് വാവസുരേഷ്. ഉത്രക്കേസിൽ വിധി വന്ന ദിവസം വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉണ്ടായിരുന്നു വാവാസുരേഷ്. പരിശോധന നടത്തിയ സമയത്തു തന്നെ ഉത്രയുടെ മ രണത്തിൽ അസ്വാഭാവികതയുണ്ടെന്ന് വാവ സുരേഷ് സംശയിച്ചിരുന്നു. മറ്റു കുടുംബാംഗങ്ങൾക്കും ഭീഷണി ഉണ്ടാകുമെന്നും വാവ സുരേഷ് സംശയിച്ചിരുന്നു. കോടതി വിധി പ്രഖ്യാപിക്കുമ്പോൾ ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിലുണ്ടായിരുന്നു. എന്നാൽ പ്രതിക്കെതിരെ കൂടുതൽ ശിക്ഷാനടപടികൾ പ്രതീക്ഷിച്ചിരുന്നു എന്ന് ഉത്രയുടെ ‘അമ്മ പ്രതികരിച്ചു.

പ്രശസ്തനായ ഒരു പാമ്പു പിടുത്തക്കാരൻ ആണ് വാവ സുരേഷ് .ആയിരക്കണക്കിന് പാമ്പുകളെ ആണ് വാവ സുരേഷ് ഇതിനോടകം .മുന്നൂറോളം തവണ വി ഷ പ്പാമ്പുകളുടെ കടിയേറ്റിട്ടുണ്ട് .മൂന്നു തവണ വെന്റിലേറ്ററിലും ആറു തവണ ഐ സി യു വിലും കിടന്നിട്ടുണ്ട് സുരേഷ് .കൗമുദി ടി വി യിലെ സ്‌നേക് മാസ്റ്റർ എന്ന പരിപാടിയുടെ അവതാരകൻ ആയിരുന്നു വാവ സുരേഷ്. പാമ്പുകൾ കയറിയ വീടുകളിലും സ്ഥലങ്ങളിലും ചെന്ന് അവിടെ നിന്നും പാമ്പിനെ പിടിക്കുന്ന ദൃശ്യങ്ങൾ ആണ് ഈ പരിപാടിയിലൂടെ പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top