Movlog

Faith

അപ്രതീക്ഷിത വിയോഗത്തിൽ കണ്ണീരടക്കാൻ സാധിക്കാതെ താരങ്ങൾ !

പ്രശസ്ത നടൻ വിജയ് കുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളാണ് വനിത വിജയകുമാർ. “ഹിറ്റ്ലർ ബ്രദേഴ്സ്” എന്ന മലയാള സിനിമയിലൂടെ മലയാള സിനിമ പ്രേക്ഷകർക്കും സുപരിചിതയാണ് താരത്തിനെ. വനിതയുടെ സഹോദരികൾ ആയ പ്രീതയും ശ്രീദേവിയും സിനിമാ താരങ്ങളാണ്. തമിഴ് സിനിമയിൽ സജീവമായിരുന്ന വനിത, വിജയുടെ നായികയായി “ചന്ദ്രലേഖ” എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് ചുവടു വെച്ചത്. ബിഗ് ബോസ് തമിഴ് സീസൺ 3ൽ മത്സരാർത്ഥി ആയി എത്തിയിരുന്നു വനിതാ. വനിതയുടെ വിവാഹ ജീവിതങ്ങൾ എപ്പോഴും വിവാദങ്ങൾ നിറഞ്ഞതായിരുന്നു.

ഒരുപാട് തവണ സൈബർ വിമർശനങ്ങൾക്കും ഇരയായിട്ടുണ്ട് താരം. പുനർവിവാഹങ്ങൾക്ക് ഒരുപാട് വിമർശനങ്ങളാണ് താരത്തിനെ തേടിയെത്തിയത്. എന്നാൽ ഒന്നും വക വെക്കാതെ തന്റെ ജീവിതം മനോഹരമായി ആസ്വദിക്കുകയാണ് വനിത. 2000ൽ ആയിരുന്നു നടൻ ആകാശുമായിട്ടുള്ള താരത്തിന്റെ ആദ്യത്തെ വിവാഹം. ഈ ബന്ധത്തിൽ രണ്ടു കുട്ടികൾ ആണ് ഇവർക്കുള്ളത്. പിന്നീട് ആനന്ദ ജയ് എന്ന ബിസിനസ്സുകാരനെ 2007ൽ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ഒരു മകളുണ്ട് ഇവർക്ക്.

പിന്നീട് 2013ൽ കൊറിയോഗ്രാഫർ റോബർട്ടിനെ വിവാഹം കഴിച്ച വനിത 2020 ലായിരുന്നു പീറ്റർ പോളിനെ വിവാഹം കഴിച്ചത്. പീറ്റർ പോളുമായുള്ള വിവാഹത്തിൽ ഒരുപാട് ഉണ്ടായിരുന്നു. നി യ മ പ രമായി ആദ്യ ഭാര്യയുമായുള്ള ബന്ധം വേർപെടുത്താതെ ആയിരുന്നു പീറ്റർ രണ്ടാമത് വിവാഹം കഴിക്കുന്നതെന്ന് ആരോപിച്ച് പീറ്ററിന്റെ ആദ്യ ഭാര്യ രംഗത്ത് എത്തിയത് ഏറെ കോളിളക്കം സൃഷ്ടിച്ചു . ഇവരുടെ വിവാഹം പ്രഖ്യാപിച്ചപ്പോൾ മുതൽ വിമർശനങ്ങൾ ഏറ്റു വാങ്ങുകയായിരുന്നു വനിത. വിവാഹത്തിന്റെ അന്ന് പീറ്ററിന്റെ ആദ്യ ഭാര്യ എലിസബത്ത് ഹെലൻ പരാതി നൽകിയിരുന്നു.

ഏഴു വർഷം ആയി ഇവർ പിരിഞ്ഞു കഴിയുകയാണെങ്കിലും നിയമപരമായി വിവാഹം വേർപെടുത്തിയിട്ടില്ല എന്നായിരുന്നു പരാതി. ഈ വാർത്തകളോട് പ്രശസ്ത ടി വി അവതാരകയും സിനിമാതാരവും ആയ ലക്ഷ്മി പ്രതികരിച്ചു. ഒരുപാട് വിഷമഘട്ടങ്ങളിലൂടെ കടന്നു പോയ വനിതയ്ക്ക് ഈ ബന്ധത്തിലെങ്കിലും സ്നേഹവും സന്തോഷവും കിട്ടുമെന്ന് വിശ്വസിച്ചിരുന്നു .എന്നാൽ വനിത ഇതിനെകുറിച്ച് ചിന്തിക്കാത്തത് തീർത്തും വിഷമകരം ആണെന്ന് ലക്ഷ്മി പ്രതികരിച്ചു. വനിതയോട് സഹതപിച്ചായിരുന്നു ലക്ഷ്മിയുടെ കുറിപ്പ് എങ്കിലും ലക്ഷ്മിയോട് പൊട്ടിത്തെറിച്ച് മറുപടി നൽകുകയായിരുന്നു വനിത.

നിങ്ങളുടെ കരുതലിനു നന്ദി ഉണ്ടെന്നും ,ഞാൻ വിദ്യാസമ്പന്ന ആണ് അതിനാൽ എന്റെ ജീവിതത്തിൽ ഞാൻ എടുത്ത തീരുമാനത്തിന് നിങ്ങളുടെ അഭിപ്രായം ആവശ്യമില്ല എന്നും വനിത ആഞ്ഞടിച്ചു .കൂടാതെ അഭിപ്രായം പറയാൻ ഇത് നിങ്ങളുടെ ടി വി ഷോ അല്ല എന്നും സ്വന്തം കാര്യം നോക്കുക എന്നും വനിത കൂട്ടിച്ചേർത്തു. വിവാദങ്ങൾ നിറഞ്ഞ ആ കുടുംബജീവിതത്തിന് പക്ഷെ അല്പായുസ് ആയിരുന്നു. മൂന്നു മാസത്തെ ദാമ്പത്യത്തിന് ശേഷം പീറ്റർ പോളുമായുള്ള വിവാഹബന്ധം വേർപെടുത്തുകയായിരുന്നു വനിതാ വിജയകുമാർ.

ഇപ്പോൾ ഇതാ വളരെ വിഷമകരമായ ഒരു വാർത്ത പങ്കുവയ്ക്കുകയാണ് വനിത വിജയകുമാർ. ഇരുപതു വയസ്സു മാത്രം പ്രായമുള്ള സഹോദര പുത്രി മരണപ്പെട്ട കാര്യമാണ് വനിത പങ്കുവെച്ചത്. ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചു നടന്ന സർജറിയെ തുടർന്ന് കാ ർ ഡി യാ ക് അ റ സ്റ്റ് ഉണ്ടായത് ആണ് മരണ കാരണം എന്ന് താരം വെളിപ്പെടുത്തി. അനിത എന്നാണ് സഹോദര പുത്രിയുടെ പേര്. ദൈവം വനിതയുടെ കുടുംബത്തിന് നൽകിയ വരദാനം ആയിരുന്നു അനിത എന്നും അവളുടെ മരണവാർത്ത കേട്ടതിനു ശേഷം എല്ലാവരും ഒരുപോലെ ഡി പ്ര ഷ നിൽ ആയിരിക്കുകയാണ് എന്നും അനിത പങ്കുവെച്ചു. അനിതയുടെ ചിത്രത്തോടൊപ്പം ആയിരുന്നു ഹൃദയസ്പർശിയായ കുറിപ്പ് വനിതാ പങ്കു വെച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top