Movlog

Movie Express

“ഇതൊരു പുതിയ തുടക്കം”..വിശേഷങ്ങൾ പങ്കു വെച്ച് നടി സുചിത്ര.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നായിരുന്നു “വാനമ്പാടി”. പരമ്പരയുടെ ആദ്യം മുതൽ അവസാനം വരെ മികച്ച റേറ്റിങ്ങോടെ പ്രേക്ഷക പ്രീതി നേടി മുന്നേറിയ ഒരു പരമ്പരയായിരുന്നു ഇത്. പരമ്പരയിലെ നായിക കഥാപാത്രമായ പത്മിനിയെ അവതരിപ്പിച്ചത് നടി സുചിത്രയായിരുന്നു. മോഹൻകുമാർ എന്ന പ്രശസ്ത ഗായകന്റെ ഭാര്യ ആയ പത്മിനി എന്ന കഥാപാത്രം മികച്ച അഭിനയത്തിലൂടെ ശ്രദ്ധേയമാക്കി സുചിത്ര. നൃത്തരംഗത്തിലൂടെ ആണ് സുചിത്ര അഭിനയത്തിലേക്ക് കടന്നു വരുന്നത്. “വാനമ്പാടി”യിൽ ഒരു വില്ലത്തി ആയിരുന്നെങ്കിലും ഒരുപാട് ആരാധകർ ആണ് സുചിത്രയ്ക്കുള്ളത്. അത് കൊണ്ടാണ് പരമ്പര അവസാനിച്ചിട്ടും ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ താരം നിറഞ്ഞു നിൽക്കുന്നത്. പരമ്പരയ്ക്ക് ശേഷം പല വേദികളിലും സുചിത്ര പ്രത്യക്ഷപ്പെട്ടിരുന്നു.


സമൂഹ മാധ്യമങ്ങളിലും സജീവമായ താരത്തിന്റെ പുതിയ വിശേഷങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.ആരോഗ്യ സംരക്ഷണത്തിനായി സുചിത്ര ജിമ്മിൽ ചേർന്നിരിക്കുകയാണ്. ഈ വിശേഷമാണ് താരം ആരാധകരുമായി പങ്കു വെച്ചത്. ഇൻസ്റ്റാഗ്രാം വഴിയാണ് സുചിത്ര ആരാധകരുമായി ഈ സന്തോഷ വാർത്ത പങ്കു വച്ചത്. “വാനമ്പാടി” പരമ്പരയിലെ മോഹൻ കുമാർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച സായി കിരണും താരത്തിന് ആശംസകളുമായി മുന്നോട്ട് വന്നിട്ടുണ്ട്. സായി കിരൺ കൂടാതെ ഒരുപാട് ആരാധകരും താരത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്.

നല്ല ഒരു അഭിനേത്രിയും, മികച്ച ഒരു നർത്തകി കൂടിയാണ് സുചിത്ര. വാനമ്പാടി എന്ന പരമ്പരയ്ക്ക് ശേഷം നൃത്തത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് താരം തീരുമാനിച്ചത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ സുചിത്രയുടെ കുറിപ്പുകളും ചിത്രങ്ങളും നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്. അടുത്തിടെ തടി കുറച്ച് പുതിയ ലുക്കിൽ എത്തിയ താരം ചിത്രങ്ങൾ ആരാധകരുമായി പങ്കു വെച്ചിരുന്നു. മികച്ച പ്രതികരണമാണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചത്. ഇതിനിടയിൽ ബിഗ് ബോസ് മൂന്നാം സീസണിൽ സുചിത്രയും ഉണ്ട് എന്ന തരത്തിലുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകൾ വ്യാജമാണെന്നും, ബിഗ് ബോസിൽ പങ്കെടുക്കില്ല എന്നും സുചിത്ര വ്യക്തമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top