സോഷ്യൽ മീഡിയ വഴി ശ്രദ്ധ നേടിയ കുടുംബമാണ് ഉപ്പും മുളകും ലൈറ്റ്. യൂട്യൂബിൽ നിരവധി ഫോളോവേഴ്സാണ് ഇവർക്ക് ഉള്ളത്. ഇവർ പങ്കുവയ്ക്കുന്ന കുടുംബവിശേഷങ്ങൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. ഒരു കാലത്ത് വളരെയധികം വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ഒരു കുടുംബം കൂടിയാണ് ഇവരുടെ. ഇവരുടെ മകൾ പൊന്നു വിവാഹം കഴിഞ്ഞതിനെക്കുറിച്ചാണ് ഇപ്പോൾ പുതിയൊരു വീഡിയോയിൽ ഇവർ പറയുന്നത്. ഇതിനു മുൻപ് പൊന്നു വിവാഹം കഴിക്കാൻ പോകുന്നതിനെക്കുറിച്ച് വീഡിയോയിൽ പറഞ്ഞിരുന്നു. മൂത്തമകളായ അഞ്ജന എന്ന് വിളിക്കുന്ന പൊന്നുവിന്റെ വിവാഹം കഴിഞ്ഞതിനെക്കുറിച്ച് ആണ് ഇവർ വീഡിയോയിൽ കരഞ്ഞു കൊണ്ട് സംസാരിക്കുന്നത്.
എല്ലാവരും കാത്തിരുന്ന വിവാഹമായിരുന്നു പൊന്നുവിന്റെ. പക്ഷേ അവൾ ഞങ്ങളെ ചതിച്ചു. അവൾക്കിഷ്ടമുള്ള ഒരാളുടെ ഒപ്പമാണ് അവൾ പോയത്. ഞങ്ങളുടെ മകൾ ഇന്നലെ മരിച്ചതായാണ് ഞങ്ങൾ കണക്കാക്കുന്നത്. 20 വർഷത്തോളം എന്റെ ശരീരത്തിന്റെ ഒരു ഭാഗമായിരുന്നു പൊന്നു എന്ന വ്യക്തി. ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയാത്ത ഒരാൾക്കൊപ്പം ആണ് അവൾ പോയത്. ഒരിക്കലും ഞാൻ അവൾക്ക് മാപ്പുകൊടുക്കുകയും ഇല്ല. അവർക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്ന വ്യക്തികളാണ് ഞങ്ങൾ. അങ്ങനെ ആണ് വളർത്തിയത് ഞങ്ങൾക്ക് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത ഒരാളെ ആണ് പൊന്നു വിവാഹം കഴിച്ചത്. അവളുടെ വിവാഹം കഴിഞ്ഞു.
അവളുടെ കല്യാണം വിറ്റു ഞങ്ങൾ പൈസ ഉണ്ടാക്കുകയല്ല. അതിനു വേണ്ടിയല്ലേ ഈ വീഡിയോ ചെയ്യുന്നത്. ഓരോ ആളുകളോട് ഇത് പറയാൻ കഴിയാത്തതുകൊണ്ടാണ് വീഡിയോ ചെയ്യുന്നത്. ഞങ്ങൾ ഇന്നലെ ഒന്നു കുളിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല. മരിച്ച ഒരു അവസ്ഥയിലായിരുന്നു. ഇതുപോലെയുള്ള നിരവധി മാതാപിതാക്കൾ കാണും. അവരെ ഒരിക്കലും വേദനിപ്പിക്കരുത് എന്നാൽ മകളോട് പറയാനുള്ളത് ഇങ്ങനെയാണ്. ഒരു ഇഷ്ടം ഉണ്ടായിരുന്നുവെങ്കിൽ അത് വിവാഹനിശ്ചയത്തിന് മുൻപ് തന്നെ പറയാമായിരുന്നു.
ഒരു മക്കളും ഇത്തരത്തിൽ ഒന്നും ഇടപെടാൻ പാടില്ല എന്നും വളരെ വേദനിപ്പിക്കുന്ന കാര്യങ്ങൾ ആയിരിക്കും മാതാപിതാക്കൾക്ക് ഇത് എന്നുമാണ് ഇവർ വീഡിയോയിലൂടെ പറയുന്നത്. ഇവരെ വീഡിയോയിലൂടെ ആശ്വസിപ്പിക്കുന്നവർ നിരവധിയാണ്. നിങ്ങൾ വിഷമിക്കേണ്ട എന്നും നിങ്ങളെ മനസ്സിലാക്കി പൊന്നൂ തിരികെ വരിക തന്നെ ചെയ്യും എന്നും ഒരു മാതാപിതാക്കളോടും ഒരിക്കലും ഇങ്ങനെ ഒരു മക്കളും ചെയ്യാൻ പാടില്ല എന്നും അവരുടെ വേദന മനസ്സിലാക്കുകയാണ് വേണ്ടത് എന്നും ഒക്കെയാണ് ആളുകൾ പറയുന്നത്.
