Movlog

Movie Express

അപ്രതീക്ഷിതമായി പരമ്പര നിർത്തിയതോടെ പ്രതിസന്ധിയിൽ -കടുത്ത സാമ്പത്തിക പ്രതിസന്ധി തുറന്നു പറഞ്ഞു ഉപ്പും മുളകിലെ പ്രിയ നടൻ !

മലയാളി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള കുടുംബ പരമ്പരയായിരുന്നു ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന “ഉപ്പും മുളകും”. പതിവ് കണ്ണീർ സീരിയലുകളിൽ നിന്നും വളരെ വ്യത്യസ്തമായി അമ്മായിഅമ്മ പോരുകളും മരുമകളുടെ കരച്ചിലുകളും ഒന്നുമില്ലാതെ ഒരു കുടുംബത്തിൽ സംഭവിക്കുന്ന രസകരമായ നിമിഷങ്ങളും വികാരഭരിതമായ മുഹൂർത്തങ്ങളും കൊണ്ട് മലയാളികൾ നെഞ്ചിലേറ്റിയ പരമ്പരയായിരുന്നു “ഉപ്പും മുളകും”. ബാലുവിനെയും നീലുവിനെയും കുടുംബത്തെയും സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് മലയാളികൾ ഏറ്റെടുത്തത്.

മികച്ച അഭിനയം കൊണ്ട് അഞ്ചു വർഷത്തിലേറെ മലയാളികളുടെ സ്വീകരണ മുറികളുടെ ഭാഗമായി മാറി ഈ പരമ്പര. നീലുവും ബാലുവും മുടിയനും ലച്ചുവും കേശുവും ശിവാനിയും പാറുക്കുട്ടിയും എല്ലാം കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു. ആദ്യം മുതൽ അവസാനം വരെ മികച്ച റേറ്റിംഗോടെയാണ് പരമ്പര മുൻപന്തിയിൽ നിന്നിരുന്നു. യാതൊരു മുന്നറിയിപ്പും നൽകാതെ പെട്ടെന്നായിരുന്നു പരമ്പര അവസാനിപ്പിച്ചത്. ഇത് ആരാധകരെ ഒരുപാട് വേദനിപ്പിച്ചു.

പരമ്പര വീണ്ടും തിരിച്ചു കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ ചർച്ച നടന്നു. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഉപ്പും മുളകും താൽക്കാലികമായി ഇടവേള എടുക്കുന്നു എന്നായിരുന്നു അണിയറപ്രവർത്തകർ പുറത്തു വിട്ടത്. ഈ കാര്യം അഭിനേതാക്കളായ നിഷയും ബിജുവും സ്ഥിരീകരിക്കുകയും ആയിരുന്നു. എന്നാൽ കുറച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും പരമ്പരയുടെ വിവരങ്ങളൊന്നും ലഭിക്കാത്തതിനെത്തുടർന്ന് ആരാധകരുടെ ചോദ്യങ്ങൾ വീണ്ടും ഉയർന്നു

ഒടുവിൽ “ഉപ്പും മുളകും” പരമ്പര അവസാനിപ്പിച്ചു എന്ന സത്യം പ്രേക്ഷകർ തിരിച്ചറിയുകയായിരുന്നു. 2015 ഡിസംബർ 14നാണ് ഈ പരമ്പര സംപ്രേഷണം ആരംഭിച്ചത്. ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയം കവർന്ന പരമ്പര യൂട്യൂബിലും വമ്പൻ ഹിറ്റായിരുന്നു. അണു കുടുംബത്തിലേക്ക് മാറിയ കേരളീയ കുടുംബാന്തരീക്ഷത്തിൽ ബാലുവിന്റെയും നീലുവിന്റെയും കുടുംബത്തെ പോലുള്ള വലിയ കുടുംബം മലയാളികൾക്ക് ഒരു പുതിയ അനുഭവം ആയി മാറി.

ഇവരെക്കൂടാതെ ബാലുവിന്റെ അച്ഛൻ മാധവൻ തമ്പി ,നീലുവിന്റെ അച്ഛൻ കുട്ടൻപിള്ള, സഹോദരൻ ശ്രീക്കുട്ടൻ മറ്റു ബന്ധുക്കൾ, അയൽവാസികൾ, സുഹൃത്തുക്കൾ എന്നിവയെല്ലാം ശ്രദ്ധേയമായ വേഷങ്ങൾ ആയിരുന്നു പരമ്പരയിൽ അവതരിപ്പിച്ചത്. ലച്ചുവിന്റെ കല്യാണ എപ്പിസോഡുകളും പാറു കുട്ടിയുടെ വരവും ഏറെ വിജയകരമായിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ 2021 ജനുവരി 15 നായിരുന്നു സീരിയൽ അവസാനിപ്പിച്ചത്. ഇപ്പോഴിതാ പരമ്പരയിലെ ശങ്കരൻ ആയി വേഷമിട്ട മുരളി മാനിഷാദയുടെ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.

ഒരു മുന്നറിയിപ്പുമില്ലാതെ അപ്രതീക്ഷിതമായി ഉപ്പും മുളകും നിർത്തിയത് ഏറെ പ്രതിസന്ധിയിലാക്കി എന്ന് മുരളി പങ്കു വെക്കുന്നു. പരമ്പരയിലൂടെ ലഭിച്ച ചെറിയ വരുമാനം ഇതോടെ ഇല്ലാതായി എന്നു മുരളി പറയുന്നു. വളരെ നല്ലൊരു പരിപാടിയായിരുന്നു ഉപ്പും മുളകും. എന്നാൽ അതിനിടയിൽ റേറ്റിംഗ് കുറവായതുകൊണ്ട് സീരിയൽ നിർത്തി വെക്കുന്നു എന്നും കുറച്ചു നാളത്തെ ഇടവേളക്കുശേഷം തുടരുമെന്നും ആയിരുന്നു ചാനൽ അധികൃതർ അറിയിച്ചത്.

ഉപ്പും മുളകും പരമ്പരയിൽ ബാലു ആയി എത്തിയ ബിജു സോപാനത്തിനെ മുരളിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്ത ഒരു പരിപാടിയിലൂടെയാണ് ബിജുവിനെ പരിചയപ്പെടുന്നത്. നിഷയെ കുറിച്ചും മുരളി വാചാലനായി. ഷൂട്ടിംഗ് സമയത്ത് വ്യക്തമായി ഓരോ കാര്യങ്ങൾ പറഞ്ഞു തരാറുള്ള ഒരു മിടുക്കി ആണ് നിഷ എന്ന് മുരളി പറയുന്നു. ബിജുവിനൊപ്പം നിഷയ്ക്ക് അല്ലാതെ മറ്റൊരു താരത്തിനും ഇത്രയും നന്നായി അഭിനയിച്ചു പിടിച്ചുനിൽക്കാനാവില്ല എന്നും ഏതു റോളും വളരെ മികച്ച രീതിയിൽ തന്നെ അനായാസം അഭിനയിക്കാൻ നിഷയ്ക്ക് സാധിക്കുമെന്നും മുരളി കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top