Movlog

Kerala

ഉപയോഗിച്ചിട്ട് വലിച്ചെറിയുക എന്ന ചിന്തയിൽ ഇന്ന് സ്ത്രീകളെ കണ്ടാൽ പണി ഇങ്ങനെ കിട്ടും ; ഡോ. സൗമ്യയുടെ വാക്കുകൾ വൈറലാവുന്നു

മലയാളത്തിലെ യുവനടിയുടെ പീ ഡന കേസ് പരാതിയിൽ നടൻ വിജയ് ബാബുവിനെതിരെ കർശനമായ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഇതിൻറെ ഇടയിൽ നിരവധി പേരാണ് പ്രതികരണം അറിയിച്ച് രംഗത്ത് എത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത് ഡോ സൗമ്യ സരിന്റെ കുരിപ്പാണ്. ആണായാലും പെണ്ണായാലും നിങ്ങളുടെ സ്വകാര്യ ജീവിതവും രഹസ്യ ജീവിതവും നിങ്ങളുടെ സ്വാതന്ത്ര്യമാണ് എന്നാണ് ഡോ സൗമ്യ പറയുന്നത്. പക്ഷേ അതിന് അതിന്റെതായ റിസ്ക്കുകൾ ഉണ്ട്. താൻ പീഡനത്തിന് ഇരയായിയെന്ന നടിയുടെ പരാതിയുടെ നടൻ വിജയ് ബാബുവിനെതിരെ പോലീസിന്റെ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഡോക്ടർ തന്റെ കാഴ്ച്ചപ്പാട് ഫേസ്ബുക്ക് കുറിപ്പായി പോസ്റ്റ്‌ ചെയ്തിരിക്കുകയാണ്.

എല്ലാവർക്കും മൂന്ന് തരം ജീവിതമാണ് ഉള്ളത്. പബ്ലിക് ജീവിതം, വ്യക്തിപരമായ ജീവിതം, സ്വകാര്യ ജീവിതം. നമ്മൾക്ക് ജീവിതം ഉണ്ടെന്ന് തോന്നുന്നത് നമ്മെ എല്ലാം മറന്ന് സ്നേഹിക്കാൻ ഒരാൾ ഉണ്ടാകുമ്പോളാണ്. ഇത് ഇന്ന് ഇൻസ്റ്റാഗ്രാം നോക്കിയപ്പോൾ കിട്ടിയാൽവാചകമാണ്. നമ്മളുടെ ചുറ്റും നടക്കുന്ന സംഭവങ്ങളെ ഈ വാചകങ്ങളുമായി നല്ല സാമ്യമുണ്ട്. പറഞ്ഞു വരുന്നത് വിജയ് ബാബു വിഷയത്തെ കുറിച്ചാണ്. രണ്ട് ദിവസമായി സമൂഹ മാധ്യമങ്ങളിൽ രണ്ട് കൂട്ടർ രണ്ട് കൂട്ടർക്ക് വേണ്ടി അടി ഉണ്ടാക്കുകയാണ്.

ഒരു കൂട്ടം നടിക്കാണെങ്കിൽ മറ്റൊരു കൂട്ടം നടനുവേണ്ടി. ഇവർ എല്ലാവരും സെക്ഷൻ 375 എന്ന സിനിമ കാണുന്നത് നല്ലതായിരിക്കും. ഇവിടെ ആര് തെറ്റ് ആര് ശെരി എന്നതിലുപരി ഇത്തരത്തിലേക്ക് കൊണ്ടു പോകുന്നതിനെ കുറിച്ചുള്ള ചർച്ചയാണ് വേണ്ടത്. നമ്മൾ എല്ലാവരും സ്നേഹത്തിനും കരുതലിനും ജീവിക്കുന്നവരാണ്. പ്രേത്യേകിച്ചു സ്ത്രീകൾ. നമ്മൾ എത്ര ഉച്ചത്തിൽ ശാക്തീകരണം പറഞ്ഞാലും നമ്മൾ എല്ലാവരും സ്നേഹത്തിനും കരുതലിനും അടിമപ്പെട്ടവരാണ്.

മോശമായ സ്നേഹം പോലും പലർക്കും ഇന്ന് മനസിലാക്കാൻ സാധിക്കുന്നില്ല. പ്രണയത്തിൽ അകപ്പെട്ട സ്ത്രീകളെ പോലെ സാഹസികതയും, ധൈര്യവും ആരും കാണിക്കാറുണ്ടെന്ന് തോന്നുന്നില്ല. അവനവനെ കുറിച്ചുള്ള ചിന്തകൾ ചില സന്ദർഭങ്ങളിൽ സ്ത്രീകൾ മറന്നു പോകാറുണ്ട്. ഇപ്പോൾ എന്ത് സംഭവിച്ചു എന്നതാണെങ്കിൽ അത് അവർക്ക് മാത്രമേ അറിയുള്ളു. പൊതുവെ ഒരു ബന്ധം വഷളാകുന്നത് ഒരു ബന്ധം പിരിയുമ്പോളാണ്. ബന്ധത്തിൽ ഉള്ളപ്പോൾ സ്ത്രീകൾക്ക് ലഭിച്ച സ്നേഹവും ബഹുമാനം അപ്പോൾ ലഭിക്കണമെന്നില്ല.

അതുകൊണ്ട് ഇവിടെ എനിക്ക് ആണുങ്ങളോടും പെണ്ണുങ്ങളോടും പറയാൻ ഉള്ളത് നിങ്ങളുടെ സ്വകാര്യ, രഹസ്യ ജീവിതം നിങ്ങളുടെ സ്വാതന്ത്ര്യമാണ്. പക്ഷേ അതിനു അതിന്റെതായ പ്രയാസങ്ങളുണ്ട്. ഉപയോഗിച്ചിട്ട് വലിച്ചെറിയുക എന്ന ചിന്തയിൽ ഇന്ന് സ്ത്രീകളെ കണ്ടാൽ പണി ഇങ്ങനെ കിട്ടും. അതുകൊണ്ട് അവനെക്കൊണ്ട് പറ്റുന്ന കാര്യങ്ങൾ മാത്രം തലയിൽ വെക്കുക. ആവശ്യമില്ലാത്ത വാഗ്ദാനങ്ങൾ നൽകാതിരിക്കുക. ആവശ്യം കഴിയുമ്പോൾ സമ്മതം പോലെ ചോദിക്കാതെ കൊണ്ടു പോയി കളയാൻ പൂച്ച കുട്ടികൾ അല്ല പെണ്ണുങ്ങളാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top