Movlog

India

യുഡിഎഫ് അധികാരത്തിൽ വന്നാൽ ഓരോ കുടുംബത്തിനും പ്രതിമാസം 6000 രൂപ!! കരട് പ്രകടന പത്രിക വിവരങ്ങൾ പുറത്ത്

കേരളത്തിന്റെ സമഗ്ര പുരോഗതി ഉറപ്പ് വരുത്തുന്ന പ്രവർത്തനങ്ങളുമായി യുഡിഎഫിന്റെ കരട് പ്രകടനപത്രിക. “സംശുദ്ധം സംഭരണം “എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രിക ജനങ്ങളുടെ നിർദേശം പരിഗണിച്ച് ആകും തയ്യാറാക്കുക എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് രാഹുൽ ഗാന്ധി വിഭാവനം ചെയ്ത “ന്യായ് പദ്ധതി” കേരളത്തിൽ നടപ്പിലാക്കും. തൊഴിലുറപ്പ് പദ്ധതിയിലൂടെ വേതനവും തൊഴിൽ ദിനവും ഉയർത്തും എന്നതാണ് കരട് പദ്ധതിയുടെ മറ്റൊരു സവിശേഷത. മാത്രമല്ല റബ്ബർ കർഷകർക്ക് 250 രൂപ താങ്ങുവില ഉറപ്പാക്കുകയും ചെയ്യും.

സ്ത്രീകളുടെയും കുട്ടികളുടെയും യുവാക്കളുടെയും ക്ഷേമം ഉറപ്പു വരുത്തുന്നതിനായി പല പദ്ധതികളും ഈ പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കരുതൽ ,നിക്ഷേപ സൗഹൃദം, കൂടുതൽ തൊഴിലവസരങ്ങൾ എന്നിവയ്ക്കെല്ലാം മുൻഗണന നൽകുന്നുണ്ട്. പ്രകടനപത്രികയുമായി ബന്ധപ്പെട്ട് സമൂഹത്തിലെ വിവിധ മേഖലയിൽ ഉള്ളവരുമായി നേതാക്കൾ നേരിട്ട് ചർച്ച നടത്തുന്നുണ്ട് എന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരങ്ങൾ.

പാവപ്പെട്ട കുടുംബങ്ങൾക്ക് കുറഞ്ഞ വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ന്യായ് പദ്ധതി. ഇത്തരം കുടുംബങ്ങൾക്ക് അവരുടെ അക്കൗണ്ടിൽ 72000 രൂപം നൽകുന്നതാണ് പദ്ധതി. കേരളത്തിൽ ഭരണത്തിൽ എത്തിയാൽ ഈ പദ്ധതി നടപ്പാക്കുമെന്നാണ് യുഡിഎഫ് സർക്കാർ ഉറപ്പുനൽകുന്നത്.സർക്കാരിന്റെ കൂടുതൽ കൈത്താങ്ങ് ,കൂടുതൽ നിക്ഷേപം ,കാരുണ്യ കേരളം, കൂടുതൽ തൊഴിൽ എന്നീ നാല് തത്വങ്ങൾക്ക് മുൻഗണന നൽകിയാണ് പ്രകടനപത്രിക രൂപീകരിക്കുന്നത്.

കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും കൂടുതൽ ആനുകൂല്യങ്ങൾ ആവശ്യമാണെന്ന് മനസ്സിലാക്കി ആണ് ഇത്തരത്തിൽ ഒരു ആശയം മുന്നോട്ട് വെക്കുന്നത് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തൊഴിലവസരങ്ങൾ ഉണ്ടാവണമെങ്കിൽ കാർഷിക വ്യവസായ, സേവന മേഖലകളിൽ കൂടുതൽ സംരംഭങ്ങളും വ്യവസായങ്ങളും ഉണ്ടാവണം. കൂടുതൽ നിക്ഷേപം, കൂടുതൽ തൊഴിൽ എന്ന ആശയം കൊണ്ട് ഇതാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top