Movlog

India

നാളെ മുതൽ ഇന്ത്യയിൽ ഫേസ്ബുക്ക് , വാട്സ്ആപ്പ് , ട്വിറ്റർ ലഭിക്കില്ല എന്ന് പറയുന്നത് സത്യമാണോ ? ഇതാണ് വസ്തുത

നാളെ മുതൽ ഇന്ത്യയിൽ വാട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങൾ ലഭ്യമായേക്കില്ല. കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച മാർഗനിർദേശങ്ങൾ പാലിക്കാത്തതിനാലാണ് ഇന്ത്യയിൽ ഇവ നിരോധിക്കാൻ കാരണം. കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച നിർദേശം നടപ്പിലാക്കാനുള്ള അവസാന ദിവസം ആണ് ഇന്ന്. ഇന്ന് ഈ നയങ്ങൾ മാറ്റിയില്ലെങ്കിൽ ഇന്ത്യയിൽ ഈ പ്ലാറ്റ്ഫോമുകൾ നിരോധിക്കാനാണ് തീരുമാനം. 2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാൻ സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയത്.ഇതിനായി നൽകിയ മൂന്ന് മാസം കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പായ കൂ മാത്രമാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച നിർദേശങ്ങൾ നടപ്പിലാക്കിയത്. കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശ പ്രകാരം ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിയമിക്കണം.

സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന കുറിപ്പുകളും ചിത്രങ്ങളും ആയി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനും, കുറിപ്പുകൾ പരിശോധിക്കാനും, വേണ്ടിവന്നാൽ പോസ്റ്റ് നീക്കം ചെയ്യാനുമുള്ള ഉത്തരവാദിത്വം ഈ ഉദ്യോഗസ്ഥന് ആയിരിക്കും. ഇന്ത്യയിൽ നിന്നുമുള്ള ഈ ഉദ്യോഗസ്ഥൻ പരാതികൾ പരിശോധിച്ച് 15 ദിവസത്തിനകം വേണ്ട നടപടികൾ കൈക്കൊള്ളണം. സമൂഹ മാധ്യമങ്ങൾക്ക് മാത്രമല്ല നെറ്റ്ഫ്ലിക്സ്,ആമസോൺ പ്രൈയിം തുടങ്ങിയ ഒടിടികൾക്കും ഇത് ബാധകമാണ്. എന്നാൽ തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ ആളുകൾക്ക് അവരുടെ അഭിപ്രായങ്ങൾ സ്വതന്ത്രമായി പങ്കുവെക്കാൻ അധികാരമുണ്ടെന്ന് നിലപാടിലാണ് ഫേസ്ബുക്ക്.

സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന കാര്യങ്ങളിൽ യാതൊരു നിയന്ത്രണങ്ങൾ ഇല്ല എന്ന് കണ്ടതിനെ തുടർന്നാണ് കേന്ദ്രസർക്കാർ ഇത്തരമൊരു നിർദ്ദേശവുമായി എത്തിയത്. അതിനാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന കണ്ടെന്റ് പരിശോധിക്കാനും നമ്മുടെ രാജ്യത്തെ പ്രതിനിധീകരിച്ച് ഒരു കമ്മിറ്റി രൂപപ്പെടുത്തണം എന്നാണ് കേന്ദ്ര ഗവൺമെന്റന്റെ ആവശ്യം. മാത്രമല്ല ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ നടപടികളെടുക്കാൻ ഉള്ള പൂർണ്ണ അധികാരവും ഈ കമ്മിറ്റിക്ക് ആയിരിക്കും.ഇതുവരെ കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top