Movlog

Thoughts

ഒരേ പങ്കാളിയോടൊപ്പം ഒരുമിച്ച് ഗർഭിണകൾ ആകാൻ തയ്യാറെടുത്ത് ഇരട്ടസഹോദരിമാർ !

അടുത്തിടെ ഒരേ ദിവസം വിവാഹിതരായ ഇരട്ട സഹോദരിമാർ ഏകദേശം ഒരേ സമയത്ത് ഗർഭിണികൾ ആവുകയും ഒരേ ദിവസം പ്രസവിക്കുകയും ചെയ്തത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇരട്ട കുട്ടികൾ എന്നും ഒരു കൗതുകം തന്നെയാണ്.ഐഡന്റിക്കൽ ട്വിൻസ് ആണെങ്കിൽ ആ കൗതുകം കൂടുതൽ ആയിരിക്കും. എത്ര ഐഡന്റിക്കൽ ആണെങ്കിലും ചെറിയ വ്യത്യാസങ്ങൾ എങ്കിലും അവർ തമ്മിൽ ഉണ്ടാവും.ലോകത്തിൽ ഏറ്റവുമധികം സാമ്യമുള്ള ഐഡന്റിക്കൽ ട്വിൻസ് ഞങ്ങൾ ആണെന്ന അവകാശവാദവുമായി മുന്നോട്ട് വന്നിരിക്കുകയാണ് അന്ന-ലൂസി എന്ന യുവതികൾ. ആസ്ട്രേലിയൻ സ്വദേശികൾ ആയ ഇവർക്ക് 35 വയസാണ് പ്രായം. ഇവരുടെ രൂപസാദൃശ്യത്തിന്റെ സമാനതകളും പ്രത്യേകതകളും ഓരോന്നായി വിവരിച്ചുകൊണ്ട് ആണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇരുവർക്കും ഒരേ ജീവിത പങ്കാളി ആണുള്ളത് എന്നതും ശ്രദ്ധേയമാണ്.

ബെൻ ബെറും എന്നാണ് ഇവരുടെ ജീവിത പങ്കാളിയുടെ പേര്. കഴിഞ്ഞ 9 വർഷക്കാലമായി ഇവർ മൂവരും ഒരുമിച്ചാണ് താമസിക്കുന്നത്. ഒരേ കിടക്കയാണ് ഇവർ മൂവരും പങ്കിടുന്നത്. രൂപസാദൃശ്യം ഒരേ പോലെ നിലനിർത്തുവാൻ കാര്യമായ ശ്രമങ്ങൾ ആണ് ഇവരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. ഒരേ രീതിയിലുള്ള വ്യായാമ മുറകളും ഭക്ഷണരീതികളും ആണ് ഇവർ പിന്തുടരുന്നത്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിൽ പോലും ഒരു വ്യത്യാസം ഇല്ലെന്നാണ് ഇവർ പുറത്തു വിടുന്നത്.

ഏകദേശം 250,000 ഡോളർ ഇവർ സൗന്ദര്യവർദ്ധക ചികിത്സയ്ക്കായി ചിലവഴിച്ചിട്ടുണ്ട്. ജീവിതത്തിലെ എല്ലാ ദൈനംദിന പ്രവർത്തികളും ഒരുമിച്ച് ചെയ്യാൻ ആണ് ഇവർ ആഗ്രഹിക്കുന്നത്. ഇനി ഒരുമിച്ച് തന്നെ ഗർഭിണി ആകണം എന്നാണ് ഇവരുടെ ആഗ്രഹം. അതിനായി ഉള്ള തയ്യാറെടുപ്പിലാണ് ഇവർ മൂന്നുപേരും ഇപ്പോൾ. അണ്ഡോൽപാദനം നടക്കുന്നുണ്ടോ എന്നറിയുവാൻ ഒരേ സമയം രാവിലെ താപനില പരിശോധിക്കുകയും ഓവുലേഷൻ പിരീഡ് കണ്ടെത്തുകയുമാണ് ഇവർ.ബാത്റൂമിൽ പോലും ഇവർ പിരിഞ്ഞു നിൽക്കില്ല എന്നതാണ് ഇവരുടെ പ്രത്യേകത. ഒരാൾ ടോയ്‌ലറ്റിൽ പോകുമ്പോൾ മറ്റെയാളും കൂടെ കയറും. കുളിക്കാൻ കയറുമ്പോൾ രണ്ടാമത്തെയാളും ഒപ്പം കയറും. ഇനി ഗർഭിണി ആകുന്നതും ഒരുമിച്ച് ആവണം എന്നാണു ഇവരുടെ ഏറ്റവും വലിയ ആഗ്രഹം. ശരീരത്തിലെ താപനില കൂടുമ്പോൾ അണ്ഡോല്പാദനം നടക്കും എന്ന് അടുത്തിടെ ഇന്റർനെറ്റിൽ കണ്ടെത്തിയതോടെ തെർമോമീറ്റർ ഉപയോഗിച്ച് പരിശോധിച്ചു കൊണ്ട് ഓവിലേഷൻ പിരീഡ് കണ്ടെത്തുകയാണ് ഇരട്ട സഹോദരിമാർ.

കുഞ്ഞുങ്ങൾ ഉണ്ടായാൽ ഇതു തന്റെ കുഞ്ഞ് ആണെന്നും ഇത് നിന്റെ കുഞ്ഞാണെന്ന് ഉള്ള വേർതിരിവില്ലാതെ തങ്ങളുടെ കുഞ്ഞുങ്ങളെയും തങ്ങൾ പങ്കുവെക്കുമെന്നും അന്നയും ലൂസിയും പറയുന്നു. ഇരുവരും ഒന്നാണെന്ന് ഇവർ വിശ്വസിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങൾക്ക് രണ്ട് അമ്മമാരും ഒരു അച്ഛനും ആണ് ഉണ്ടാവുക എന്ന് ഇവർ പറയുന്നു. അടുത്തിടെയായിരുന്നു ഇവർ വിവാഹിതരാകാൻ തീരുമാനിച്ചത്. രണ്ടു സ്ത്രീകൾക്ക് ഒരു പുരുഷനെ വിവാഹം കഴിക്കാൻ ഓസ്ട്രേലിയയിൽ നിയമപരമായ സാധ്യതയില്ല.

ആയതിനാൽ മലേഷ്യ, ഇൻഡോനേഷ്യ, അമേരിക്കപോലുള്ള പ്രദേശങ്ങളിൽ ഇതിനുള്ള നിയമ സാധ്യതകളെ കുറിച്ച് അന്വേഷിക്കുകയാണ് ഇവർ ഇപ്പോൾ. ഒരേ പങ്കാളിയുമായുള്ള സഹോദരിമാരുടെ ജീവിതം ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴി ഒരുക്കിയിരുന്നു. എന്നാൽ എല്ലാ കാര്യത്തിനും ഒരേ ഇഷ്ടങ്ങളും താല്പര്യങ്ങളും ഉള്ള ഞങ്ങൾക്ക് ഒരു പുരുഷനോട് ആണ് ഇഷ്ടം തോന്നുക, അതിൽ വിചിത്രമായി ഒന്നുമില്ല എന്നും ഇവർ പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top