Movlog

Politics

ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യം ! 21 വയസുകാരി ആര്യ തിരുവനന്തപുരം മേയർ

എൽ ഡി എഫ് എടുത്ത ചരിത്ര പ്രധാനമായ ഒരു നിലപാടായി ഇത് മാറും എന്നത് തന്നെയാണ് ഇങ്ങനൊരു തീരുമാനത്തിലൂടെ പുറത്ത് വരുന്നത്. ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയറാകും. കോർപറേഷന് യുവനേതൃത്വം എന്നത് സാക്ഷത്കരിക്കുക എന്നത് തന്നെയാണ് പാർട്ടിയുടെ നിലപാട്. മുടവൻമുകൾ ഭാഗത്ത് നിന്നും വിജയിച്ചു കൗൺസിലർ ആയി എത്തിയ ആര്യ ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ തന്നെ ചരിത്രത്തിലേക്കാണ് ഒരുപക്ഷെ എത്താൻ പോകുന്നത്. ഇത്രയും പ്രായം കുറഞ്ഞ ഒരു മേയർ കേരളത്തിനും ഒരു അത്ഭുതം തന്നെയാണ്.

വിദ്യാര്തഥി കൂടി ആയ ആര്യയെ പോലെ ഉള്ള യുവത്വത്തെ ഇത്രയും വലിയ ചുമതലയിലേക്ക് എത്തിക്കുന്നത് വഴി സർക്കാരും പാർട്ടിയും ലക്ഷ്യമിടുന്നതും യുവത്വത്തിന്റെ പരിപൂർണ്ണ പിന്തുണ തന്നെയാണ് എന്ന് വിലയിരുത്താം. ഔദ്ധ്യോതിക അറിയിപ്പ് നാളത്തെ കമ്മിറ്റിക്ക് ശേഷമായിരിക്കും വരിക എന്നാണ് അറിയാൻ സാധിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top