Movlog

Health

കുട്ടികൾ ഉണ്ടാവാതിരിക്കാനുള്ള പ്രധാനപ്പെട്ട 2 കാരണങ്ങൾ-ട്യൂബൽ ബ്ലോക്കും ചികിത്സാരീതികളും

സ്ത്രീകളുടെ യൂട്രസ്സും ഓവറിയും തമ്മിൽ ബന്ധിപ്പിക്കുന്ന മുടിനാരിന്റെ ആകൃതിയുള്ള രണ്ടു ട്യൂബുകൾ ആണ് ഫാലോപ്പിയൻ ട്യൂബുകൾ. ഈ ട്യൂബുകളുടെ യൂട്രസിനോട് ചേർന്നുള്ള ഭാഗത്തിനെ പ്രോക്സിമൽ എൻഡ് എന്നും അതിന്റെ എതിർ ഭാഗത്തെ ഡിസ്റ്റൽ എൻഡ് എന്നും പറയുന്നു. ഈ രണ്ടു ഭാഗത്തിലോ അതിന്റെ നടുവശത്തോ ഉണ്ടാവുന്ന തകരാറുകളെയാണ് ട്യൂബൽ ബ്ലോക്ക് എന്ന് വിശേഷിപ്പിക്കുന്നത്. ട്യൂബൽ ബ്ലോക്ക് ഉണ്ടാകുവാൻ പല കാരണങ്ങളുണ്ട്.

ഇൻഫെക്ഷൻ കാരണം ട്യൂബൽ ബ്ലോക്കുകൾ ഉണ്ടാകാം. ട്യൂബർകലോസിസ്, വജൈനൽ ഇൻഫെക്ഷൻ, പെൽവിക്‌ രോഗങ്ങൾ എന്ന കാരണങ്ങൾ കൊണ്ടും ട്യൂബൽ ബ്ലോക്കുകൾ ഉണ്ടാകാം. മറ്റൊരു കാരണമാണ് എൻഡോമെട്രിയോസിസ്. യൂട്രസ്സ്ന്റെ ലൈനിങ് ട്യൂബ് വഴി പുറമേയത്തി പല അവയവങ്ങളിലും ഒട്ടി പിടിച്ച് അസുഖം ഉണ്ടാക്കുന്ന അവസ്ഥയാണിത്. ഇത് കാരണവും ട്യൂബൽ ബ്ലോക്കുകൾ ഉണ്ടായേക്കാം. ഇത് കൂടാതെ ട്യൂബൽ പ്രെഗ്നൻസി കാരണം വല്ല സർജറി ചെയ്തിട്ടുണ്ടെങ്കിൽ അതും ട്യൂബൽ ബ്ലോക്കിന് കാരണമായേക്കാം.

ട്യൂബൽ ബ്ലോക്ക് കണ്ടെത്താൻ ചെയ്യുന്ന ചികിത്സാരീതിയാണ് ഹിസ്റ്റെറോസൽപ്പിങ്ങൊഗ്രാം. യൂട്രസ്സ് വഴി ഒരു ഡൈ അകത്തേക്ക് കടത്തി ട്യൂബിന്റെ ഒരു എക്സ് റേ എടുക്കുന്നു. ഇത് കൂടാതെ സൊനോസാൽപിൻഗോഗ്രാം എന്ന ടെസ്റ്റും ചെയ്തു വരുന്നു. ഇത് ഒരു ഫ്‌ല്യൂയിഡ് ഉപയോഗിച്ചുള്ള പരിശോധനയാണ്. ഇന്നത്തെ നൂതസാങ്കേതിക വിദ്യകളിൽ ഏറ്റവും മികച്ച ടെസ്റ്റ് ആണ് ലാപ്രോസ്കോപ്പി. ചെറിയ ഒരു ദ്വാരം വഴി കാമറ കടത്തി യൂട്രസ്സ്ന്റെയും ട്യൂബിന്റേയും സ്ഥിതി പരിശോധിക്കുന്ന ചികിത്സാരീതിയാണിത്. ഇത് ചെയ്യുമ്പോൾ തന്നെ ട്യൂബിൽ ബ്ലോക്ക് ഉണ്ടോ എന്ന് കണ്ടെത്തി അത് പരിഹരിക്കാനും സാധിക്കും എന്നാണു സവിശേഷത.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top