Movlog

Thoughts

വർഷങ്ങളായി നിങ്ങൾ കേട്ട് കൊണ്ടിരിക്കുന്ന ചില കെട്ടുകഥകളുടെ സത്യാവസ്ഥ.

ആധുനിക സമൂഹം ഇത്രയേറെ പുരോഗമിച്ചിട്ടും ഇന്നും നമ്മൾ വിശ്വസിച്ചു പോകുന്ന ചില നുണകൾ ഉണ്ട്. വർഷങ്ങളായി കൈമാറി വരുന്ന കെട്ടുകഥകൾ ആണ് ഇവയിൽ പലതും. ഒരു മനുഷ്യന് ശരാശരി എട്ടു മണിക്കൂർ എങ്കിലും ഉറക്കം വേണം എന്നത് നമ്മൾ വർഷങ്ങളായി കേൾക്കുന്ന ഒന്നാണ്. എന്നാൽ ഓരോ മനുഷ്യർക്കും ഉറക്കത്തിന്റെ അളവ് വ്യത്യസ്തമാണ് എന്നാണു ശാസ്ത്രജ്ഞമാർ പറയുന്നത്. ചിലർക്ക് എട്ടു മണിക്കൂർ ആണെങ്കിൽ ചിലർക്ക് 6 മണിക്കൂർ തന്നെ ധാരാളം ആണ്. 6 മണിക്കൂർ ഉറങ്ങുന്നവർക്ക് കൂടുതൽ ആരോഗ്യവും പ്രൊഡക്ടിവിറ്റിയും ഉണ്ടായിരിക്കും.

അത് പോലെ നമ്മൾ സ്ഥിരം കേട്ടിട്ടുള്ള ഒന്നാണ് പൂച്ചകൾ നാല് കാലിൽ ആണ് വീഴുക എന്നത്. പൂച്ചകൾക്ക് ഉയരത്തിൽ വായുവിൽ നിൽക്കുമ്പോൾ തന്നെ കറങ്ങാനുള്ള പ്രത്യേക കഴിവുണ്ട്. താഴേക്ക് വീഴുമ്പോൾ പൂച്ചകൾ അവരുടെ കാലുകൾ വിടർത്തി പാരഷൂട്ടിന് സമം ആയി വെക്കുന്നു. വീഴ്ചയുടെ വേഗം കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ഉയരം കൂടുംതോറും കൂടുതൽ കറങ്ങേണ്ടി വരും പൂച്ചകൾക്ക്. എന്നാൽ ചെറിയ ഉയരത്തിൽ നിന്ന് ചാടുമ്പോൾ ഇങ്ങനെ കറങ്ങാനും നേരം കിട്ടില്ല. അത് കൊണ്ട് തന്നെ പൂച്ചകൾ ഇപ്പോഴും നാല് കാലിൽ അല്ല വീഴുന്നത്.

“ഓപ്പോസിറ്റ് അട്രാക്ടസ്” എന്ന് നമ്മൾ ഇപ്പോഴും പറയാറുണ്ട്. അത് കാന്തങ്ങളുടെ കാര്യത്തിൽ മാത്രമാണ് ശരി. മനുഷ്യർക്കിടയിൽ ഇപ്പോഴും സമാനമായി ചിന്തിക്കുന്നവർ തമ്മിൽ മാത്രമേ ചേരുകയുള്ളൂ. അവർക്കിടയിലെ ഒരേ കാഴ്ചപ്പാടുകളും ഒരേ പോലുള്ള മനോഭാവങ്ങളും ആണ് ഈ ആകര്ഷണത്തിനു കാരണം. പരസ്പരം തർക്കിച്ചു മുന്നോട്ട് പോകുന്നവർക്ക് ഒരിക്കലും ജീവിതത്തിൽ യോജിക്കാൻ സാധിക്കില്ല.

സ്‌ട്രെസ് കാരണം അകാല നര ഉണ്ടാകുന്നു എന്ന് പലപ്പോഴും കേട്ടിട്ടുണ്ട്. ടെൻഷനും സമ്മർദവും കാരണം നര വരുമെന്ന് പലരും വിശ്വസിക്കുന്നുണ്ട്. എന്നാൽ ഇത് എഴുത്തുകാരും സിനിമാക്കാരും ഉണ്ടാക്കിയെടുത്ത ഒരു കെട്ടുകഥ മാത്രമാണ് എന്ന് ശാസ്ത്രജ്ഞമാർ പറയുന്നു. അത് കൊണ്ട് കടുത്ത സമ്മർദത്തിനിടയിലും നിങ്ങളുടെ മുടി നരക്കില്ല എന്ന് നിങ്ങൾക്ക് ആശ്വസിക്കാം. ജനിതകമായ മാറ്റങ്ങൾ കൊണ്ടും ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടും മാത്രമാണ് മുടി നരക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top