Movlog

India

യുവാവിന് മറുപടി കൊടുത്തത് അബദ്ധമായെന്ന് ഇപ്പൊ തോന്നുണ്ടാകും ! എന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം

കേരള പോലീസ് ഫേസ്ബുക് പേജിന്റെ വളർച്ച എന്ന് പറയുന്നത് വളരെ പെട്ടന്നായിരുന്നു. ട്രോള് രൂപത്തിലും വീഡിയോ പോസ്റ്റുമായി ഒക്കെ പോലീസും ജനങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുവാ. അപ്പോഴാണ് ഇതുപോലൊരു പണി കേരള പോലീസ്നു കിട്ടുന്നത്. സ്വധവേ തട്ടിന് മുട്ട് മറുപടി കൊടുത്ത് ചോദ്യം ചോദിക്കുന്ന ആളുടെ വായടപ്പിക്കുന്ന തരത്തിലായിരുന്നു പേജിന്റെ പോക്ക്. എന്നാൽ ഇപ്പോൾ യുവാവിന് മറുപടി കൊടുത്തത് അബദ്ധമായെന്ന് ഇപ്പൊ തോന്നുണ്ടാകും.

രസകരമായ സംഭവങ്ങൾക്ക് തുടക്കം യുവാവിന്റെ ഒരു കമന്റ് ആണ്. “വെള്ളമടിച്ചു വാഹനം ഓടിക്കുന്നവരിൽ കൂടുതൽ പോലീസുകാരാണ് എന്ന് പറഞ്ഞാൽ മാമനോട് എന്തെങ്കിലും തോന്നുമോ” എന്നായിരുന്നു ചോദ്യം. സ്വതസിദ്ധമായ ശൈലിയിൽ തന്നെ കച്ച മുറുക്കി പോലീസ് രംഗത്ത് എത്തി. കണക്കിന് ഒരു മറുപടിയും കൊടുത്തു. ” വീട്ടിൽ പോലീസുകാരുണ്ടോ ” ഇതായിരുന്നു മറുപടി . ഇതോടെ പോലീസ് കരുതിയത് യുവാവ് മൂടുമടക്കി കണ്ടംവഴി ഓടുമെന്നാണ്. എന്നാൽ നിമിഷ നേരം കൊണ്ട് എത്തിയ കമന്റ് വൈറൽ ആവുകയായിരുന്നു .

“ഇല്ല, ബാറിലായിരുന്നു പണി ” – ഇതായിരുന്നു യുവാവിന്റെ വായടപ്പിക്കുന്ന മറുപടി. ഇതോടെ പോലീസ് കമന്റ് മുക്കി എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന ആക്ഷേപം. വിമർശനം ഉയർന്ന രണ്ടാമത്തെ സംഭവം എന്തേലും പോലീസിനെ കുറ്റപെടുത്തിയാൽ അപ്പോൾ തന്നെ വീട്ടുകാരെ വിളിക്കുന്ന സമീപനം സ്വധവെ പോലീസ് നുള്ളിൽ കാണുന്നതാണ് എന്നാണ് പുറത്ത് വരുന്നത്. ഏതായാലും ട്രോള് പേജുകൾ കമന്റുകളുടെ സ്ക്രീൻ ഷോർട് വെച്ച് ആഘോഷിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top