Movlog

Kerala

പെൺകുട്ടിയെ ഗർഭിണിയാക്കി കടന്നു കളയാൻ ശ്രമിച്ച ടിക് ടോക് ലെ മിന്നും ഡ്യൂവറ്റ് അമ്പിളി പോലീസ് പിടിയിൽ

ടിക് ടോക് വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന താരമാണ് വിഗ്നേഷ് കൃഷ്ണ. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ വിഗ്നേഷ് പോലീസ് പിടിയിൽ ആണ്. വടക്കാഞ്ചേരി കുമ്പളങ്ങാട് പള്ളിയത്ത് പറമ്പിൽ വിഘ്നേഷ് കൃഷ്ണ (19) ആണ് അറസ്റ്റിലായത്. വിവാഹം കഴിക്കാമെന്നു പറഞ്ഞ് വിഗ്നേഷ് പെൺകുട്ടിയെ ബൈക്കിൽ കൊണ്ടുപോയി ഉപയോഗിക്കുകയായിരുന്നു . ഈ കേസിൽ അറസ്റ്റിലായതോടെ വിഘ്‌നേഷിന്റെ പഴയ കുറിപ്പുകളും വീഡിയോകളും ആണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

പെണ്ണിനെയും പ്രകൃതിയേയും നോവിക്കരുത് എന്ന അടിക്കുറിപ്പോടെ വിഗ്നേഷ് പങ്കുവെച്ച ഒരു പഴയ ചിത്രം ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും ട്രോളുകളിലും നിറയുന്നത്. ഇതിനുമുമ്പ് തന്റെ പേരിൽ വ്യാജ അക്കൗണ്ട് തുടങ്ങി പെൺകുട്ടികളെ വിളിച്ച് ശല്യം ചെയ്യുന്നവരോട് നിങ്ങളുടെ വീട്ടിൽ അമ്മയും പെങ്ങളും ഇല്ലേ എന്ന് താരം പ്രതികരിക്കുന്ന വീഡിയോയും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് വിഘ്‌നേശിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പരിസരത്തുനിന്ന് സി ഐ എം കെ മുരളിയുടെ നിർദ്ദേശപ്രകാരം എസ് ഐ ഉദയകുമാർ സി പി ഒ മാരായ അസിൽ, സജീവ് എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ടിക് ടോക് വീഡിയോകളിലൂടെയാണ് വിഗ്നേഷ് ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയായി മാറിയത്. പെൺകുട്ടി പ്രതിക്കെതിരെ മൊഴി നൽകിയതിനെത്തുടർന്ന് രണ്ടാഴ്ച മുമ്പ് തന്നെ യുവാവിനെതിരെ * വകുപ്പുകൾ ചുമത്തി പോലീസ് കേസ് എടുത്തിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top