Movlog

Health

തൈറോയ്ഡ് രോഗത്തിന്റെ ചികിത്സാരീതികൾ.

മനുഷ്യർക്ക് വളരെ പ്രധാനപ്പെട്ട ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. കഴുത്തിന് മുകളിൽ സ്ഥിതി ചെയ്യുന്നതിനാൽ തൈറോയ്ഡ് ഗ്രന്ഥിയിൽ വ്യത്യാസങ്ങൾ വരുമ്പോൾ അത് പെട്ടെന്ന് തന്നെ പ്രകടമാകും. അതിന്റെ പ്രവർത്തനത്തിലുള്ള വ്യത്യാസങ്ങൾ രോഗങ്ങളെയും രോഗ ലക്ഷണങ്ങളായും കാണുമ്പോൾ പരിശോധിക്കുമ്പോൾ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. ശരീരത്തിലെ മറ്റു പല അവയവങ്ങളുടെ പ്രവർത്തനം ആരോഗ്യകരമാകാൻ ആയി തൈറോയ്ഡ് നോർമൽ ആയിരിക്കേണ്ടത് അത്യാവശ്യമാണ്. ആറു മാസം കൂടുമ്പോൾ തൈറോയ്ഡ് ടെസ്റ്റ് ചെയ്യുന്നത് ഉചിതമാണ്.

തൈറോയ്ഡിന്റെ പ്രവർത്തനം കുറയുന്ന അവസ്ഥ ആണ് ഹൈപ്പോ തൈറോയ്ഡിസം. ഇതിന്റെ പ്രവർത്തനം കുറയുമ്പോൾ തൈറോക്സിൻ എന്ന മരുന്ന് കുടിച്ച് ഇതിന്റെ പ്രവർത്തനം നോർമൽ ആക്കാൻ സാധിക്കും. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത വളരെ സുരക്ഷിതമായി എടുക്കാവുന്ന ഒരു മരുന്നാണ് ഇത്. തൈറോയ്ഡിനിന്റെ പ്രവർത്തനം കുറഞ്ഞാൽ അത് ഹൃദയമിടിപ്പിനെ വരെ ബാധിക്കാം. ഹൈപ്പോതൈറോയ്ഡിസം ഉള്ള രോഗികൾക്ക് ഉറക്കം തൂങ്ങൽ, ഓർമക്കുറവ്, ബുദ്ധിവികാസത്തിനും കുറവ് എന്നീ ലക്ഷണങ്ങൾ കാണിക്കുന്നു.

തൈറോയ്ഡിന്റെ അളവ് കൂടുകയാണെങ്കിൽ നെഞ്ചിടിപ്പ് കൂടുകയും ,കൈകൾ വിറയ്ക്കുകയും, കണ്ണ് തള്ളുകയും, കിതപ്പ് വരുകയും പോലുള്ള ലക്ഷണങ്ങൾ കാണുന്നു. ഇത്തരം ലക്ഷണങ്ങൾ മരുന്നുകൾ കൊണ്ട് തന്നെ ചികിത്സിച്ചു ഭേദപ്പെടാം. എന്നാൽ ഗ്രന്ഥിക്ക് മുഴകൾ വന്നാൽ മരുന്നുകൾ കൊണ്ട് മാത്രം അസുഖം ഭേദപ്പെടണം എന്നില്ല. തൈറോയ്‌ഡിനെ സംബന്ധിച്ച മുഴകൾ ചിലപ്പോൾ ക്യാൻസറസ് ആയേക്കാം. ഗോയിറ്റർ എന്നാണ് ഈ മുഴകളെ പറയുന്നത്. കീ ഹോൾ സർജറിയിലൂടെ ഈ മുഴകൾ മാറ്റാൻ സാധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top