Movlog

Kerala

തൃശൂർ റൂറൽ എസ് പി ഐശ്വര്യ ഡോങ്‌റെ വിവാഹിതയായി!

തൃശൂർ റൂറൽ എസ്പി ഐശ്വര്യ ഡോങ്‌റെ മുംബൈയിൽ വച്ച് വിവാഹിതയായി. ഏപ്രിൽ 25നായിരുന്നു വിവാഹം. എറണാകുളം സ്വദേശിയും ഐ ടി പ്രൊഫഷണളുമായ അഭിഷേക് ആണ് വരൻ. മുംബൈ ജൂഹുവിലെ ഇസ്കോൺ മണ്ഡപം ഹാളിൽ വെച്ചായിരുന്നു വിവാഹം നടന്നത്. കേരളത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ അടക്കം പല പ്രമുഖരും വിവാഹത്തിലും വിവാഹ വിരുന്നിലും പങ്കെടുക്കാനായി മുംബൈയിൽ എത്തി ചേർന്നു.

ഇവരുടെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുന്നത്. മുംബൈയിൽ ജനിച്ചു വളർന്ന ഐശ്വര്യ എറണാകുളം സ്വദേശിയായ അഭിഷേകിനെ ആണ് വിവാഹം കഴിച്ചത്. നിലവിൽ തൃശ്ശൂരിലെ റൂറൽ പോലീസ് സൂപ്പറിന്റന്റ് ആയി പ്രവർത്തിക്കുന്ന ഐശ്വര്യ 2018ലെ ഐപിഎസ് ബാച്ചിലെ അംഗമാണ്. യു പി എസ് സി പരീക്ഷയിൽ 196മത്തെ റാങ്ക് ആയിരുന്നു നേടിയത്.

എയർഇന്ത്യ എൻജിനീയർ പ്രശാന്ത് ഡോങ്‌റേയുടെയും അഞ്ജലി ഡോങ്‌റേയുടെയും മകളാണ് ഐശ്വര്യ ഡോങ്‌റെ. മുംബൈയിലെ സെൻ സേവിയേഴ്സ് കോളേജിൽ നിന്നും ആർട്സ് ഇൻ പൊളിറ്റിക്കൽ സയൻസ് ആൻഡ് എക്കണോമിക്സിൽ ബിരുദം നേടിയതിനു ശേഷം ആയിരുന്നു ഐശ്വര്യ യു പി എസ് സി പരീക്ഷ എഴുതിയത്. കൊച്ചി സ്വദേശികളായ ഗീവർഗീസിന്റെയും ചിത്ര കൃഷ്ണയുടെയും മകനാണ് അഭിഷേക്.

2017ൽ സിവിൽ സർവീസ് പരീക്ഷ എഴുതിയപ്പോൾ ആദ്യ ശ്രമത്തിൽ തന്നെ 196മത്തെ റാങ്ക് നേടി ഐശ്വര്യ. കോവിഡ് കാലത്ത് അരമണിക്കൂർ കൊണ്ട് തിരുവനന്തപുരത്തു നിന്ന് ഹെലികോപ്റ്ററിൽ ഹൃദയം കൊച്ചിയിൽ എത്തിക്കാൻ നേതൃത്വം നൽകിയ സംഭവത്തോടെയാണ് ഐശ്വര്യ കേരള ക്കരയിൽ ശ്രദ്ധ നേടുന്നത്. അന്ന് ശങ്കുമുഖം അസിസ്റ്റന്റ് കമ്മീഷണർ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു ഐശ്വര്യ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top