Movlog

Kerala

3 കോടി റേഷൻ കാർഡുകൾ കേന്ദ്ര സർക്കാർ റദ്ദാക്കി.ഞെട്ടിക്കുന്ന 2 അറിയിപ്പുകൾ

രാജ്യത്തെ മൂന്നു കോടി ജനങ്ങളുടെ റേഷൻ കാർഡുകൾ കേന്ദ്ര സർക്കാർ റദ്ധാക്കി. എ പി എൽ, ബി പി എൽ, എ വൈ എന്നീ മൂന്ന് വിഭാഗത്തിലെ കാർഡ് ഉടമകളെ ആണ് ഇത് ബാധിച്ചിരിക്കുന്നത്. രാജ്യത്ത് ഒരു വശത്ത് റേഷൻ കാർഡ് റദ്ധാക്കി ജനങ്ങൾ പട്ടിണിയിലാവുമ്പോൾ നമ്മുടെ കേരളത്തിൽ വിഷാംശം കഴിക്കേണ്ട അവസ്ഥയാണ് ജനങ്ങൾക്ക് ഉള്ളത്. റേഷൻ കാർഡ് പേരിനു വേണ്ടി മാത്രം വാങ്ങിച്ചു സൂക്ഷിച്ചു വെക്കുന്നവരും, റേഷൻ കാർഡ് വീട്ടിൽ വാങ്ങി വെച്ചിട്ട് വിദേശത്ത് പോയവരും , റേഷൻ ആനുകൂല്യങ്ങൾ കുറെ നാളായി വാങ്ങാതെ ഇരിക്കുന്നവർക്കും ആണ് റദ്ധാക്കൾ നടപടിയിലൂടെ പണി കിട്ടിയിരിക്കുന്നത്. റേഷൻ കാർഡ് ഉപയോഗിക്കാത്തതിനാൽ ഇത് ആധാറുമായി ബന്ധിപ്പിക്കേണ്ട കാര്യം ഇവർ അറിയാതെ പോയി.

ഒരു രാജ്യം ഒരു റേഷൻ കാർഡ് എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ പൊതു ജനങ്ങളോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ വർഷം ഒക്ടോബറിന് മുമ്പ് പൂർത്തിയാക്കാനും സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മിക്ക ആളുകളും ഇത് ഗൗരവമായി എടുത്തിരുന്നില്ല. മൂന്ന് കോടി ജനങ്ങളെ ആണ് ഇത് ബാധിച്ചിരിക്കുന്നത്. ആധാർ കാർഡുമായി ബന്ധിപ്പിക്കാത്തതിന് മൂന്ന് കോടി റേഷൻ കാർഡുകൾ റദ്ധാക്കിയ സർക്കാരിന്റെ തീരുമാനം ഗൗരവകരം ആണെന് സുപ്രീം കോടതി പറയുന്നത്.

നിസാരമായി ഇതിനെ സമീപിക്കാൻ ആവില്ലെന്നും വിഷയത്തിൽ സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം തേടുകയാണ് സുപ്രീം കോടതി. നാലാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം എന്നാണ് സുപ്രീം കോടതിയുടെ നിർദേശം. ജാർഖണ്ഡിലുള്ള യുവതിയുടെ ഹർജിയിലാണ് സുപ്രീം കോടതി ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. ഭക്ഷണം കിട്ടാത്തതിനെ തുടർന്ന് തന്റെ പതിനൊന്ന് വയസുള്ള മകൾ പട്ടിണി കിടന്നു മരിച്ചു എന്നാണു ഹർജിയിൽ പറയുന്നത്. പ്രതികാര മനോഭാവത്തോടെ കാണേണ്ട ഒരു വിഷയം അല്ല ഇതെന്ന് കോടതി ചൂണ്ടി കാണിച്ചു. ഇതിനിടയിൽ ആണ് റേഷൻ കടയിലേക്ക് വരുന്ന അരി മറച്ചു വിറ്റ് റെഡ് ഓക്സൈഡ് കലർത്തിയ അരി റേഷൻ ഷോപ്പിൽ നൽകുന്നു എന്ന ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്. പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സംസ്ഥാന ഭക്ഷ്യ വകുപ്പ് കമ്മീഷൻ എറണാകുളത്തിലെ ഏഴു മില്ലുകളിൽ പരിശോധന നടത്തി വ്യാജ മട്ട അരി പിടികൂടുകയും ചെയ്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top