Movlog

Kerala

തെസ്നിഖാന്റെ കോടികൾ വിലമതിക്കുന്ന അമൂല്യ നിധി ശേഖരം ! വീഡിയോ

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താരമാണ് തെസ്നി ഖാൻ. മിമിക്രി രംഗത്തു നിന്നും മലയാള സിനിമയിലേക്കെത്തി ഇന്നും അഭിനയത്തിൽ സജീവമായിട്ടുള്ള നടിയാണ് തെസ്നി. ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ വരെ സ്ഥാനം നേടിയ “സിനിമാല” എന്ന ഹാസ്യ പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ മുന്നിൽ എത്തിയ തെസ്നി ഖാൻ “ഡെയ്സി ” എന്ന സിനിമയിലൂടെ ആണ് മലയാള സിനിമയിലേക്ക് ചുവട് വെക്കുന്നത്.

ഒരുപാട് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത തെസ്‌നിക്ക് അടുത്തിടെയാണ് സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ലഭിച്ചത്. “കാര്യസ്ഥൻ”, “ബ്യൂട്ടിഫുൾ”, “ട്രിവാൻഡ്രം ലോഡ്ജ്” എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളും മികച്ച പ്രകടനവുമാണ് താരം കാഴ്ച വെച്ചത്. തെസ്നി ഖാനും സുഹൃത്തും നടിയുമായ ബീന ആന്റണിയും ചേർന്ന് തുടങ്ങിയ യൂട്യൂബ് ചാനൽ ആണ് തസ്‌ബീൻ വ്ലോഗ്സ്. ഈ ചാനലിലൂടെ ഇവരുടെ യാത്ര വിശേഷങ്ങളും രസകരമായ നിമിഷങ്ങളും താരങ്ങൾ ആരാധകരുമായി പങ്കു വെക്കാറുണ്ട്.

ഇപ്പോഴിതാ പ്രിയ താരം തെസ്നി ഖാന്റെ വീട്ടിലെ കാഴ്ചകൾ പങ്കു വെക്കുന്ന ഏറ്റവും പുതിയ വീഡിയോ ആണ് ശ്രദ്ധേയമാവുന്നത്. തന്റെ വീട്ടിലെ കോടികൾ വിലമതിക്കുന്ൻ നിധികൾ ആരാധകർക്കായി പങ്കു വെക്കുകയാണ് തെസ്നി ഖാൻ ഈ വീഡിയോയിലൂടെ. അശീയന എന്നാണ് താരത്തിന്റെ മനോഹരമായ വീടിന്റെ പേര്. വീട് പരിചയപ്പെടുത്തിയതിന് ശേഷം ആഭരണങ്ങളുടെ ശേഖരം ആരാധകർക്കായി തെസ്നി ഖാൻ പങ്കു വെക്കുന്നു. വർഷങ്ങളായി സീരിയലുകളിൽ അഭിനയിക്കുന്നതിനാൽ അന്ന് മുതൽ ഉള്ള ആഭരണങ്ങൾ തെസ്നി ഖാനിന്റെ പക്കൽ ഉണ്ട്.

ഇരുപത് വർഷം പഴക്കമുള്ള ആഭരണങ്ങൾ പോലും പുത്തൻ ആഭരണങ്ങൾ പോലെ സൂക്ഷിച്ചു വെച്ചിട്ടുണ്ട് തെസ്നി ഖാൻ. മാലകൾ കൂടാതെ വളയുടെയും, കമ്മലുകളുടെയും അതിമനോഹരമായ കളക്ഷനും ഉണ്ട്. കൈക്ക് സ്വാധീനമില്ലാത്ത പ്രദീഷ് എന്ന കലാകാരൻ തെസ്‌നിയുടെ സിനിമകളുടെ പേരുകൾ കൊണ്ട് വരച്ച താരത്തിന്റെ ചിത്രം ആരാധകർക്കായി തെസ്നി കാണിച്ചു തരുന്നു. ജോൺ ബ്രിട്ടാസിന്റെ അഭിമുഖത്തിന് പോയപ്പോൾ ആണ് തെസ്‌നിക്ക് ഈ സമ്മാനം ലഭിച്ചത്.

ആദ്യ ചിത്രം മുതൽ അവസാനം അഭിനയിച്ച ചിത്രം വരെ, സിനിമയെ കുറിച്ച് മാസികയിൽ വരുന്നതെല്ലാം മുറിച്ച് പുസ്തകത്തിൽ ഒട്ടിച്ച് ശേഖരിക്കുന്ന പതിവുണ്ട് തെസ്‌നിക്ക്. അങ്ങനെ ശേഖരിച്ച ചിത്രങ്ങളും അതിന്റെ പിന്നിലെ കഥകളും വിശേഷങ്ങളും തെസ്നി ഖാൻ വീഡിയോയിലൂടെ പങ്കു വെക്കുന്നു. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമായതിൽ ലഭിച്ച ഷീൽഡുകളും താരം പരിചയപ്പെടുത്തുന്നു. താരത്തിന്റെ ഹോം ടൂർ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top