Movlog

Kerala

ക്ഷേത്രത്തിൽ വെച്ച് മാല മോഷണം പോയ അമ്മയ്ക്ക് കയ്യിലെ വളകൾ ഊരി നൽകിയ ആ വലിയ മനസ്സിന് ഉടമ ഇവരാണ് !

കഴിഞ്ഞ ദിവസമായിരുന്നു ക്ഷേത്രത്തിൽ തൊഴുതു നിൽക്കുന്ന വീട്ടമ്മയുടെ മാല മോഷണം പോയത്. കൊട്ടാരക്കര പട്ടാഴി ക്ഷേത്രത്തിൽ വെച്ചായിരുന്നു സുഭദ്ര അമ്മയുടെ മാല മോഷണം പോയത്. മാല മോഷണം പോയ വിഷമത്തിൽ പൊട്ടിക്കരഞ്ഞ വീട്ടമ്മയ്ക്ക് രണ്ട് സ്വർണവള ഊരി നൽകുകയായിരുന്നു അജ്ഞാതയായ ഒരു സ്ത്രീ. കൊട്ടാരക്കര മൈലം പള്ളിക്കൽ മുകളിൽ മങ്ങാട് വീട്ടിൽ സുഭദ്ര (67) യുടെ മാലയായിരുന്നു മോഷണം പോയത്.

ഇതോടെ സുഭദ്രാമ്മക്ക് വളയൂരി നൽകിയ ആ നന്മനിറഞ്ഞ മനസ്സിന്റെ ഉടമയെ തേടുകയായിരുന്നു സോഷ്യൽ മീഡിയ. കശുവണ്ടി തൊഴിലാളിയായ സുഭദ്രാമ്മ ക്ഷേത്രസന്നിധിയിൽ തൊഴുതു നിൽക്കുമ്പോളായിരുന്നു രണ്ടു പവന്റെ മാല മോഷണം പോയത്. നിലവിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന സുഭദ്രയുടെ അടുത്തേക്ക് ഒരു സ്ത്രീയെത്തുകയായിരുന്നു. തുടർന്ന് അവരുടെ കൈയിലുണ്ടായിരുന്ന രണ്ടു വളകൾ ഊരി നൽകി.

സാരി ധരിച്ച് കണ്ണട വെച്ച ആ സ്ത്രീയെ പിന്നെ കണ്ടെത്താൻ ആയില്ല. “അമ്മ കരയേണ്ട ഈ വളകൾ വിറ്റ് മാല വാങ്ങി ധരിച്ചോളൂ. മാള വാങ്ങിയതിന് ശേഷം ക്ഷേത്രത്തിലെത്തി പ്രാർത്ഥിക്കണം” എന്നായിരുന്നു വല നൽകിയ സ്ത്രീ പറഞ്ഞത്. രണ്ടു പവനോളം വരുന്ന വളകൾ ആയിരുന്നു അവർ നൽകിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ക്ഷേത്രഭാരവാഹികൾക്ക് സ്ത്രീയെ കണ്ടെത്താനായില്ല. ഇപ്പോഴിതാ ക്ഷേത്രത്തിൽ വച്ച് മാല മോഷണം പോയ വീട്ടമ്മയ്ക്ക് രണ്ട് സ്വർണവളകൾ ഊരി നൽകിയ സ്ത്രീയെ തിരിച്ചറിഞ്ഞു എന്ന വാർത്തകളാണ് പുറത്തു വരുന്നത്.

ചേർത്തല മരുത്തോർവട്ടം സ്വദേശി ശ്രീലത ആണ് സുഭദ്രയ്ക്ക് ബ്വാലകൾ ഊരി നൽകിയത്. അമ്മയുടെ വേദന കണ്ടായിരുന്നു ശ്രീലത ആ സ്നേഹ സമ്മാനം നൽകിയത്. എന്നാൽ ചെയ്തത് വലിയൊരു കാര്യമായിട്ട് ശ്രീലതയ്ക്ക് തോന്നുന്നില്ല. കണ്ണിന് ഭാഗികമായി മാത്രം കാഴ്ചശക്തിയുള്ള ശ്രീലത ബന്ധു വീട്ടിൽ പോയപ്പോഴാണ് പട്ടാഴി ക്ഷേത്രത്തിലേക്ക് പോയത്. ശ്രീലത പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ക്ഷേത്രത്തിൽ നിന്നും ഒരാൾ നിലവിളിച്ചു കരയുന്നത് കേട്ടത്.

കാര്യമന്വേഷിച്ചപ്പോൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ മാല പോയതാണെന്ന് സുഭദ്രാമ്മ കരഞ്ഞുകൊണ്ടു പറഞ്ഞു. ഇതു കേട്ടതോടെ ആയിരുന്നു ശ്രീലത കൈയിലെ വളയൂരി സുഭദ്രയ്ക്ക് നൽകിയത്. ശ്രീലത പറഞ്ഞത് പ്രകാരം വളകൾ വിറ്റു വാങ്ങിയ രണ്ടു പവൻ വരുന്ന സ്വർണമാല ക്ഷേത്രസന്നിധിയിൽ വീണ്ടുമെത്തി പ്രാർത്ഥിച്ചതിനു ശേഷമായിരുന്നു സുഭദ്ര കഴുത്തിലണിഞ്ഞ്. ഒപ്പം ദേവിക്കൊരു സ്വർണ്ണ കുമിളയും വിളക്കും കാഴ്ചവെച്ചു.

മാധ്യമങ്ങൾക്ക് മുന്നിൽ വരാൻ വിസമ്മതിച്ച ശ്രീലത ഏറെ നിർബന്ധിച്ചതിനു ശേഷമാണ് അല്പമെങ്കിലും മാധ്യമങ്ങൾക്കു മുന്നിൽ സംസാരിക്കാൻ തയ്യാറായത്. വളകൾ നൽകിയത് ശ്രീലതയാണെന്ന് ചിലർക്ക് മനസ്സിലായതിനെ തുടർന്ന് ശ്രീലത കൊട്ടാരക്കരയിൽ നിന്ന് ചേർത്തലയിലേക്ക് മടങ്ങുകയായിരുന്നു. താൻ ചെയ്തത് വലിയ വില കാര്യമായിട്ട് കരുതാത്ത ശ്രീലത ക്യാമറയ്ക്കു മുന്നിൽ വരാനും ആദ്യം വിസമ്മതിച്ചു. മറ്റുള്ളവരുടെ വിഷമം കണ്ട് നിസ്വാർത്ഥമായി അവരെ സഹായിക്കാൻ ഒരു അജ്ഞാത കാണിച്ച ആ മനസ്സ് ഒരുപാട് പേർക്ക് നല്ല കാര്യങ്ങൾ ചെയ്യുവാനുള്ള പ്രചോദനമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top