Movlog

Kerala

ഒരിക്കലും യൂസഫ് അലിയുടെ ഇങ്ങനൊരു മുഖം നിങ്ങൾ കണ്ടുകാണാൻ വഴിയില്ല -വീടിന്റെ ജപ്തി കാര്യവുമായി സമീപിച്ച സ്ത്രീയോട് യൂസഫലിയുടെ പ്രതികരണം !

പ്രവാസി വ്യവസായ പ്രമുഖനാണ് തൃശ്ശൂർ സ്വദേശിയായ എം എ യൂസഫലി. ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എംകെ ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി. കൊച്ചിയിൽ സ്മാർട്ട് സിറ്റി പദ്ധതി കൊണ്ടുവരുന്നതിലും മുഖ്യപങ്കുവഹിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹം. മലയാളികളുടെ അഭിമാനം ആണ് പത്മശ്രീ യൂസഫ് അലി. തൃശൂർ ജില്ലയിലെ നാട്ടിക സ്വദേശിയായ യൂസഫ് അലി പ്രമുഖ വ്യാപാര വ്യവസായി ആണ്.

ഇന്ത്യയ്ക്ക് പുറത്തു ഏറ്റവും കൂടുതൽ ഇന്ത്യക്കാർക്ക് ജോലി നൽകുന്ന ലുലു ഇന്റർനാഷണലിന്റെ മാനേജിങ് ഡയറക്ടറാണ് യൂസഫ് അലി. ഫോർബ്‌സ് പട്ടിക പ്രകാരം ഇന്ത്യയിലെ ധനികരിൽ 24 ആമത് ആണ് അദ്ദേഹം. ലോകത്തിലെ ധനികരിൽ 270 ആണ് യൂസഫലിയുടെ സ്ഥാനം. യൂസഫലിയുടെ സാമൂഹ്യ സേവനങ്ങൾ കണക്കിലെടുത്തു 2008 ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിക്കുകയായിരുന്നു . പത്മശ്രീക്ക് പുറമെ പ്രവാസി ഭാരതീയ സമ്മാൻ പുരക്‌സാരം പോലുള്ള നിരവധി പുരസ്കാരങ്ങൾ നേടിയ വ്യക്തിത്വം ആണ് യൂസഫലി.

വ്യവസായ പ്രമുഖൻ എന്നതിലുപരി മഹത്തായ ഒരു സാമൂഹ്യ സേവകൻ കൂടി ആണ് യൂസഫലി. ദുബായ് കെയർസ് എന്ന ഗ്രൂപ്പുമായി കൈ കോർത്ത് ലുലു ഗ്രൂപ്പ് ഗാസയിലെയും നേപ്പാളിലെയും ചില സ്‌കൂളുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ഗുജറാത്ത് ഭൂമികുലുക്കത്തിലും, സുനാമി ദുരിതാശ്വാസ ഫണ്ടിലും വലിയ രീതിയിൽ തന്നെ സംഭാവനകൾ നൽകിയിരുന്നു യൂസഫലി. പ്രളയക്കെടുതിൽ നമ്മുടെ കൊച്ചു കേരളം മുങ്ങിയപ്പോൾ അഞ്ചു കോടി രൂപ നൽകി സഹായിച്ചിരുന്നു അദ്ദേഹം.

നാട്ടികയിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ യൂസഫലി അബു ദാബിയിൽ ഉള്ള പിതൃ സഹോദരൻ എം കെ അബ്ദുള്ളയുടെ അടുത്തെത്തി ആണ് ലുലു ഹൈപ്പെർമാർക്കെറ്റ് എന്ന സംരംഭം ആരംഭിച്ചു കൊണ്ട് ലുലു ഗ്രൂപ്പിന്റെ പ്രതിച്ഛായ തന്നെ മാറ്റിയത്. ലുലു ഗ്രൂപ്പിന്റെ ആസ്ഥാനം അബു ദാബിയിൽ ആണ്. കൊച്ചി ലേക്ഷോർ ഹോസ്പിറ്റലിലെ ചെയർമാൻ കൂടി ആയ യൂസഫലി സ്മാർട്ട് സിറ്റി പദ്ധതി കൊണ്ട് വരുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നു.

ലുലു ഹൈപ്പർമാർക്കറ്റിനു പുറമെ കൊച്ചിയിലെ ലുലു മാൾ, തൃശൂരിലെ ലുലു കൺവെൻഷൻ സെന്റർ എന്നിവയെല്ലാം യൂസഫലിയുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥാപനങ്ങൾ ആണ്. ഇപ്പോഴിതാ യൂസഫലിയുടെ സന്മനസിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ധനികരാകാൻ പലർക്കും സാധിക്കും. എന്നാൽ സഹജീവികളോട് സ്നേഹവും, അനുകമ്പയും, കരുണയും ഉള്ളവർക്ക് മാത്രമേ അവരുടെ വിഷമങ്ങൾ മനസിലാക്കി സഹായഹസ്തം നൽകാൻ സാധിക്കുകയുള്ളൂ.

സഹായം അഭ്യർത്ഥിച്ച് മുന്നിൽ എത്തുന്നവരുടെ നേരെ മുഖം തിരിക്കുന്ന ഒരുപാട് ആളുകളുണ്ട്. സ്വന്തം സമ്പാദ്യം സ്വന്തം കുടുംബത്തിനും സുഖത്തിനും സ്വാർത്ഥ താല്പര്യങ്ങൾക്കും വേണ്ടി മാത്രം ചിലവഴിക്കുന്ന ഒരുപാട് പേരുണ്ട്. എന്നാൽ അവരിൽ നിന്നും വ്യത്യസ്തനായി തനിക്ക് ചുറ്റുമുള്ളവരെ അകമഴിഞ്ഞ് സഹായിക്കുന്ന വ്യക്തിയാണ് യൂസഫലി. ഇപ്പോഴിതാ തന്റെ വീട് ജപ്തി ചെയ്യുമെന്നും പറഞ്ഞുകൊണ്ട് അഭ്യർത്ഥനയുമായി അദ്ദേഹത്തിന് മുന്നിലെത്തിയ ഒരു സ്ത്രീയോടുള്ള യൂസഫലിയുടെ പ്രതികരണം വൈറൽ ആയിരിക്കുകയാണ്.

വണ്ടിയിലേക്ക് കയറാൻ ഇരിക്കുമ്പോഴായിരുന്നു ഒരു സ്ത്രീ തങ്ങളുടെ വീട് ബാങ്ക് ജപ്തി ചെയ്യും എന്നും എന്തെങ്കിലും സഹായിക്കണം എന്ന് ഒരുപാട് വേദനയോടെ യൂസഫലിയോട് അപേക്ഷിച്ചത്. അപ്പോൾ തന്നെ ഏത് ബാങ്ക് ആണ് എന്ന് അദ്ദേഹം അന്വേഷിച്ചു. എന്നിട്ട് ഒപ്പം ഉള്ള ഒരു ജീവനക്കാരനോട് ആ ബാങ്കിൽ നേരിട്ട് പോയി ജപ്തി നിർത്തി വെക്കണം എന്നും അതിന് വേണ്ട പണം മുഴുവൻ അടയ്ക്കണം എന്നും യൂസഫലി പറഞ്ഞു. വീടിന്റെ ജപ്തി നടക്കില്ലെന്ന് ആ സ്ത്രീയ്ക്ക് ഉറപ്പ് നൽകിയതിന് ശേഷം ആണ് യൂസഫലി അവിടെ നിന്നും മടങ്ങിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top