Movlog

Faith

മകളെ എട്ടു വർഷമായി ഇരുമ്പ് വാതിൽ കൊണ്ട് ഉള്ള മുറിയിൽ പൂട്ടിയിട്ട അമ്മയുടെ വേദനിപ്പിക്കുന്ന കഥ ! കണ്ണ് നനയ്ക്കും

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നൊമ്പരമാവുന്നത് ഒരു അമ്മയുടെയും മകളുടെയും ദുരിതം നിറഞ്ഞ ജീവിതത്തിന്റെ കഥയാണ്. വീടിനുള്ളിൽ ഇരുമ്പു കമ്പി കൊണ്ട് വാതിൽ തീർത്ത് മകളെ മുറിയിൽ അടച്ചിട്ടിരിക്കുകയാണ് കാസർഗോഡ് വിദ്യാനഗറിൽ താമസിക്കുന്ന ഒരു അമ്മ. എ ൻ ഡോ സ ൾ ഫാ ൻ ദു രി ത ബാധിതയായ മകൾ അഞ്ജലിയുടെ മനോനില തെറ്റുമ്പോൾ നിയന്ത്രിക്കാൻ കഴിയാതെ ആയതോടെയാണ് അമ്മ രാജേശ്വരിക്ക് ഹൃദയം നുറുങ്ങുന്ന വേദനയോടെ ഇങ്ങനെ ചെയ്യേണ്ടി വന്നത്.

കഴിഞ്ഞ എട്ടുവർഷമായി ഇരുമ്പ് വാതിൽ ഉള്ള മുറിയിലാണ് 20 വയസ്സുള്ള അഞ്ജലി കഴിയുന്നത്. ഓട്ടിസം ബാധിച്ച അഞ്ജലി അധികം സംസാരിക്കുകയും ഇല്ല. വലുതാവുന്നതിനനുസരിച്ച് കുടുംബാംഗങ്ങളെ കൂടുതൽ ഉപദ്രവിക്കാൻ തുടങ്ങിയതോടെ ആയിരുന്നു മനസ്സില്ലാമനസ്സോടെ അമ്മയ്ക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നത്. മറ്റുള്ളവരെ കടിക്കുകയും സ്വയം കടിക്കുകയും ചെയ്യുമായിരുന്നു അഞ്ജലി. ഭക്ഷണം കൊടുത്താൽ അമ്മയുടെ മുഖത്തേക്ക് അഞ്ജലി വലിച്ചെറിയും.

ബാംഗ്ലൂരിൽ നിന്നും മരുന്നുകൾ വരുത്തിയതിനു ശേഷം അഞ്ജലിയുടെ പെരുമാറ്റത്തിൽ ചെറിയ വ്യത്യാസങ്ങൾ കണ്ടു വരുന്നുണ്ട്. സ്വന്തം തല ചുമരിൽ അടിച്ച് സ്വയം വേദനിപ്പിക്കുകയും ചെയ്യുന്ന അഞ്ജലിയുടെ അമ്മയുടെ അവസ്ഥ ദയനീയമാണ്. ബാത്റൂമിലേക്ക് കുളിപ്പിക്കാനും മറ്റു കാര്യങ്ങൾക്കും കൊണ്ടു പോകുമ്പോൾ ഒരു വടിയും ആയിട്ടാണ് അഞ്ജലിയുടെ അമ്മ ഒപ്പം പോകാറുള്ളത്. പലപ്പോഴും അഞ്ജലിയുടെ ഉപദ്രവം കാരണം ആശുപത്രിയിൽ ചികിത്സയിലായിരുന്നു അമ്മ.

ഏറെ വയസ്സായ അമ്മയെയും അഞ്ജലിയെയും നോക്കുന്നത് ‘അമ്മ രാജേശ്വരി ആണ്. അഞ്ജലിക്ക് രണ്ട് വയസ്സുള്ളപ്പോൾ അഞ്ജലിയുടെ അച്ഛൻ അവരെ ഉപേക്ഷിച്ചു പോയതാണ്. എൻഡോസൾഫാൻ പട്ടികയിലുള്ള 1700 രൂപ പെൻഷൻ അഞ്ജലിക്ക് ലഭിക്കുന്നുണ്ട്. അതുകൂടാതെ ഒരു വികലാംഗ പെൻഷനും അഞ്ജലിക്ക് ലഭിക്കുന്നുണ്ട്. വയസായ അമ്മയെയും സുഖമില്ലാത്ത അഞ്ജലിയെയും വീട്ടിൽ വെച്ച് ഒരു ജോലിക്ക് പോകുവാനും രാജേശ്വരിക്ക് സാധിക്കില്ല.

രാജേശ്വരിയുടെ ഏട്ടന്റെ വീട്ടിലാണ് ഇപ്പോൾ ഈ കുടുംബം താമസിക്കുന്നത്. സ്വന്തമായി മൂന്ന് സെന്റ് സ്ഥലം ഉണ്ടെങ്കിലും അവിടെ വീടു വയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇതോടെ മകളെ തടവിലിട്ട് കാവൽ ഇരിക്കുകയാണ് ഈ ‘അമ്മ. കാസർഗോഡ് ഉള്ള നിരവധി കുട്ടികളെ പോലെ എ ൻ ഡോ സ ൾ ഫാ ൻ വിതച്ച മ ഹാ ദു ര ന്ത ത്തി ന്റെ ഇരയാണ് അഞ്ജലിയും. വെറുതെ ഇങ്ങനെ ശബ്ദമുണ്ടാക്കി കൊണ്ടിരിക്കുന്ന അഞ്ജലി വീട്ടിനുള്ളിൽ തന്നെ ഉണ്ടാക്കിയ കാരാഗ്രഹത്തിൽ അമ്മയുടെ കണ്ണിന്റെ മുന്നിൽ ആരെയും വേ ദ നി പ്പിക്കുന്ന ഒരു ജീവിതം നയിക്കുകയാണ്.

ജീവിക്കുവാൻ ഒരു വരുമാനവും മകൾക്ക് രോഗത്തിൽനിന്ന് അൽപം ആശ്വാസം ലഭിക്കാനുള്ള ചികിത്സയുമാണ് ഈ അമ്മയുടെ ആഗ്രഹം. രണ്ടു പതിറ്റാണ്ടുകളോളം ആകാശത്തുനിന്ന് എ ൻ ഡോ സ ൾ ഫാ ൻ എന്ന കീടനാശിനി വിതച്ചതിന്റെ ദു ര ന്തം ഇന്നും അനുഭവിക്കുകയാണ് കാസർകോട് ഉള്ളവർ. സർക്കാറിന്റെ നിയന്ത്രണത്തിനുള്ള പ്ലാന്റേഷൻ കോർപ്പറേഷന്റെ കശുമാവിൻ തോട്ടത്തിൽ 1970ൽ പരീക്ഷണ അടിസ്ഥാനത്തിൽ ഹെലികോപ്റ്റർ വഴി എ ൻ ഡോ സ ൾ ഫാ ൻ എന്ന കീ ട നാ ശി നി തളിച്ചു തുടങ്ങിയത്.

എന്നാൽ ഈ വി ഷ പ്രയോഗത്തിന് ദു രി ത മ നുഭവിക്കുകയാണ് ഇവിടെയുള്ളവർ. ഇവിടെ ജീവിക്കുന്നവരുടെ തലമുറകളെ കൂടി മാ ര ക മായ ജനിതക രോഗങ്ങൾക്ക് കാരണമാകാൻ ശേഷി ഉള്ള ആണ് വായുവിലും മണ്ണിലും ജലത്തിലും മനുഷ്യരടക്കമുള്ള ജീവജാലങ്ങളിലും അന്ന് ഹെലികോപ്റ്റർ വഴി പെയ്തിറങ്ങിയത്. മാ ന സി ക-ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഇവർക്ക് നിരന്തരമായ ചികിത്സകൾ ആവശ്യമാണ്. പരസഹായം ഇല്ലാതെ യാത്ര ചെയ്യാനും മറ്റു കാര്യങ്ങൾ ചെയ്യാനും അഞ്ജലിയെ പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് ദുരിതബാധിതരും ഇവിടെയുണ്ട്. വീഡിയോ kadappad – ഏഷ്യാനെറ്റ് ന്യൂസ്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top