Movlog

India

കള്ളപ്പണക്കാരെ കുടുക്കുന്ന ഉദ്യോഗസ്ഥരുടെ അനുഭവങ്ങൾ – ബുദ്ധികണ്ട് കസ്റ്റംസ് വരെ ഞെട്ടി ! കണ്ടു നോക്ക്

വിമാനത്താവളങ്ങളിലെ കള്ളക്കടത്ത് വാർത്തകൾ നമ്മൾ സ്ഥിരമായി കേൾക്കാറുണ്ട്. ദിവസേന ഇത് കേൾക്കുന്നത് കൊണ്ട് ഇപ്പോൾ ഈ വാർത്തകൾക്ക് യാതൊരു പ്രാധാന്യവും ഇല്ലാതായിട്ടുണ്ട്. സിനിമയിലൊക്കെ ഇത്തരം രംഗങ്ങൾ കാണുമ്പോഴും ഇത്തരം വാർത്തകൾ കേൾക്കുമ്പോഴും ഈ കള്ളക്കടത്തുകാരുടെ ബുദ്ധി അപാരം തന്നെ എന്ന് അറിയാതെ പറഞ്ഞു പോകാറുണ്ട്. ഇത്രയും ബുദ്ധിയുള്ളവർക്ക് മറ്റ് എന്തെങ്കിലും ജോലി ചെയ്തൂടെ എന്ന് ചിന്തിക്കുന്നവരുമുണ്ട്. എന്നാൽ ഇത്രയും ബുദ്ധി പ്രയോഗിക്കുന്ന കള്ളക്കടത്തുകാരനെ കണ്ടുപിടിക്കുന്ന ഉദ്യോഗസ്ഥന്മാർ അതിലും ബുദ്ധിമാനായ ആൾ അല്ലേ. അത്തരത്തിലുള്ള ബുദ്ധിമാന്മാരുടെ കഥകളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

പലപ്പോഴും കണ്ടാൽ മാന്യന്മാർ ആണെന്ന് തെറ്റിദ്ധരിക്കുന്ന പലരും ആയിരിക്കും സ്വർണ്ണവും കള്ളപ്പണവും എല്ലാം കടത്തുന്നത്. അങ്ങനെയുള്ളവരെ ആണ് ഇത്തരം ജോലികൾക്കായി തിരഞ്ഞെടുക്കുന്നത്. ഒരു കുടുംബം മുഴുവൻ ഇതിനായി ഇറങ്ങിത്തിരിച്ച കഥയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. അച്ഛനും അമ്മയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം ആയിരുന്നു വിമാനത്താവളത്തിലെത്തിയത്. ഒരു നേരിയ സംശയം തോന്നിയ ഉദ്യോഗസ്ഥർ കുടുംബം സഞ്ചരിക്കുന്ന വാഹനം പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയൊരു തീരുമാനം എടുക്കുന്നത് പതിവുള്ളതല്ല. കാരണം പരിശോധിച്ച് ഒരു കുഴപ്പവും ഇല്ലെങ്കിൽ കുറ്റക്കാർ ആകുന്നത് ഉദ്യോഗസ്ഥർ ആയിരിക്കും.

എങ്കിലും അതുവരെയുള്ള അനുഭവ പരിചയംകൊണ്ട് ഉദ്യോഗസ്ഥർ ആ കുടുംബം സഞ്ചരിക്കാനിരുന്ന വാഹനം പരിശോധിക്കുകയും 20 കെട്ട് നോട്ടുകൾ അതിൽ നിന്ന് ലഭിക്കുകയും ചെയ്തു. കാഴ്ചയിൽ മാന്യമായ ഒരു സന്തുഷ്ട കുടുംബം എന്ന് തോന്നിയ അവരുടെ അടുത്തു നിന്നും ആണ് ഇത് ലഭിച്ചത് എന്നോർക്കണം. ഇത്തരത്തിൽ ഒരുപാട് അനുഭവങ്ങൾ ആണ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥകരുടെ ജീവിതത്തിൽ കടന്നു പോകുന്നത്. പലപ്പോഴും മാന്യൻ ആണെന്ന് നമുക്ക് തോന്നുന്നവർ ആയിരിക്കും ഏറ്റവും മോശമായ കാര്യങ്ങൾ ചെയ്യുന്നത് എന്ന് തിരിച്ചറിയാൻ ഇത്തരം അനുഭവങ്ങൾ അറിയുന്നത് നല്ലതാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top