Movlog

India

വീഡിയോകളിൽ കാണുന്നത് പോലെ പങ്കാളിയും ആകണമെന്നും ബന്ധപ്പെടണമെന്നും ആണ് മിക്കവരും ആഗ്രഹിക്കുന്നത് !

ഇന്ന് പ്രായഭേദമന്യേ കുട്ടികളും മുതിർന്നവരും എല്ലാവരും സദാസമയം സ്മാർട്ട് ഫോണുകൾക്ക് മുന്നിൽ ആണ്. ഓൺലൈൻ ക്ലാസുകൾ കൂടി വന്നതിന് ശേഷം വിദ്യാർത്ഥികളും മൊബൈൽ സ്ക്രീനിൽ ആണ് കൂടുതൽ സമയം ചെലവഴിക്കുന്നത്. സൗഹൃദങ്ങൾ സൃഷ്ടിക്കുവാനും സംസാരിക്കുവാനും പ്രണയ ബന്ധങ്ങൾക്കും എല്ലാം മൊബൈൽ ഫോണുകൾ പ്രധാന പങ്കു വഹിക്കുന്ന ഈ കാലത്ത് ലൈംഗികതയെ തൃപ്തിപ്പെടുത്താനും മൊബൈൽ ഫോൺ മതി എന്ന ധാരണ സമൂഹത്തിൽ ഉണ്ടാകുന്നുണ്ട്.

സാമൂഹിക ജീവിതത്തിൽ പോലും വലിയ മാറ്റങ്ങൾ കൊണ്ടു വന്ന ഒരു ഉൽപന്നമാണ് മൊബൈൽ ഫോൺ. അത് ലൈംഗിക ജീവിതത്തിൽ പോലും പ്രതിഫലിക്കുന്നു. മൊബൈൽ ഫോൺ കൂടുതൽ സമയം ഉപയോഗിക്കുന്നതു കൊണ്ട് യാതൊരു പ്രശ്നവുമില്ല. എന്നാൽ അത് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിലാണ് പ്രശ്നങ്ങൾ ഒളിഞ്ഞിരിക്കുന്നത്. ഔദ്യോഗിക കാര്യങ്ങൾക്കും പഠനത്തിനും വിനോദത്തിനും ആയി മൊബൈൽ ഫോണുകൾ ഉപയോഗിച്ച് വരുന്നുണ്ട്.

എന്നാൽ പലരും ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായിട്ടാണ് പഠനങ്ങൾ കണ്ടെത്തുന്നത്. ശരാശരി ഒരു ദിവസം ഒരു മണിക്കൂറിലേറെ പലരും ലൈംഗികതയ്ക്ക് വേണ്ടി മൊബൈൽ ഫോൺ ഉപയോഗിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്വയംഭോഗം, സെക്സ് വീഡിയോകൾ, പല പങ്കാളികളുമായി ചാറ്റിങ് എന്നിങ്ങനെ പല കാര്യങ്ങളും ആണ് മൊബൈൽ ഫോണിലൂടെ സാധിക്കുന്നത്.

ഇതൊന്നും ലൈംഗിക ജീവിതത്തെ ആരോഗ്യകരമായി തൃപ്തിപ്പെടുത്താൻ പര്യാപ്തം അല്ലെങ്കിൽ പോലും കൂടുതൽ സമയം സ്മാർട്ട്ഫോണിൽ ചിലവിടുന്നത് ഇത്തരം കാര്യങ്ങളിൽ അഡിക്ഷന് കാരണമാകും. ഈ അഡിക്ഷൻ ലൈംഗിക ജീവിതത്തിൽ ഉള്ള അസംതൃപ്തിയിലേക്ക് വഴി വെക്കും. മൊബൈലുകളോടുള്ള അമിതമായ ആസക്തി ദാമ്പത്യ ജീവിതത്തിൽ പ്രധാനമായ പ്രശ്നങ്ങളുണ്ടാക്കുന്നു. മൊബൈലിനോടുള്ള അഡിക്ഷൻ ദമ്പതിമാർക്കിടയിൽ ലൈംഗികത കുറയുന്നതിന് കാരണമായി പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഭയരഹിത ലൈംഗികതയെക്കാൾ അജ്ഞാത ലൈംഗികത എന്ന് പറയുന്നതാണ് ശരി. കാഷ്വൽ സെ ക്സ്, ഒറ്റദിവസത്തെ പങ്കാളികൾ എന്നിവയെ എല്ലാം എ യ്‌ ഡ്‌ സ്‌ എന്ന മാ ര ക രോഗ. മാണ് ശമിപ്പിച്ചത്. ഇതിന്റെ മറ്റൊരു പതിപ്പ് ആണ് വി ർ ച്വ ൽ സെ ക്സ് . ലൈംഗിക അതൃപ്തി തന്നെയാണ് ഇതിന് കാരണം. എന്നാൽ ഇത്തരം ബന്ധങ്ങൾ താൽക്കാലിക സുഖം മാത്രമാണ് അവശേഷിപ്പിക്കുന്നത് എന്നും അത് അപകടകരം ആണെന്നും ആളുകൾ തിരിച്ചറിയുന്നില്ല.

ഫിലിപ്പൈൻസിൽ ഉള്ള യുവതികളുടെ സോഷ്യൽ മീഡിയ സുഹൃത്തുക്കളിൽ അധികവും മലയാളികൾ ആണ്. അവിവാഹിതരും, വിവാഹിതരും ആയി ഒരുപാട് പേർ ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്നു. പങ്കാളികൾ ഉള്ളവർ ഈ ബന്ധങ്ങളിൽ ഏർപ്പെടുമ്പോൾ അവരുടെ ദാമ്പത്യ ലൈംഗികത പരാജയം ആയിരിക്കും. ഇന്ന് ഒരു പങ്കാളിയിൽ ലൈംഗിക തൃപ്തി പലരും കണ്ടെത്തുന്നില്ല. ഇത് കാരണം കാമുകൻ, കാമുകി, രണ്ടാം ഭർത്താവ്, ഭാര്യ അങ്ങനെ കുറെ പങ്കാളികൾ ലൈംഗികജീവിതത്തിലേക്ക് കടന്നു വരുന്നു.

പരപുരുഷ ബന്ധങ്ങൾക്കും പരസ്ത്രീ ബന്ധങ്ങൾക്കും ഇന്നും കൂടുതൽ സ്വീകാര്യത കൈവന്നിരിക്കുന്നു. ഇതിനപ്പുറവും ലോകത്ത് നടക്കുന്നുണ്ട് എന്ന ഭാവം ആണ് ഇപ്പോൾ എല്ലാവർക്കും. ഇത്തരം ബന്ധങ്ങൾക്ക് ഒരു പരിധി വരെ സോഷ്യൽ മീഡിയയും ഒരു കാരണം ആണ്. സ്കൂൾ കോളേജ് കാലത്തുള്ള സൗഹൃദ കൂട്ടായ്മകൾ പലപ്പോഴും ദാമ്പത്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്ന് കേരള പോലീസ് വരെ വ്യക്തമാക്കിയിട്ടുണ്ട്. വിവാ ഹമോ ച നത്തിനായി കോ ടതിയിൽ എത്തുന്ന ഭൂരിഭാഗം കേസുകളുടെ കാരണം വിവാഹേതര ബന്ധങ്ങൾ തന്നെ ആണ്.

സ്ക്രീനിലെ ലൈംഗികത പ്രതീക്ഷിച്ച് സ്വന്തം കിടപ്പുമുറിയിൽ എത്തിയാൽ അത് പലപ്പോഴും ലൈംഗിക അതൃപ്തിക്ക് വഴി വെക്കുന്നു. അ ശ്‌ ളീ ല വീഡിയോകൾ കാണുന്നവർ അതിലെ അഭിനേതാക്കളുമായി സ്വന്തം പങ്കാളിയെ താരതമ്യം ചെയ്യുമ്പോൾ അതിന്റെ അനന്തരഫലം ഗുരുതരമാകും. വീഡിയോകളിൽ അവർ അഭിനയിക്കുകയാണെന്നും ജീവിക്കുകയല്ല എന്നും പലരും മനസിലാക്കുന്നില്ല. അത് താരതമ്യം ചെയ്യുന്നത് അസംബന്ധമാണ്. റിയൽ ലൈഫും റീൽ ലൈഫുൾ തമ്മിൽ വേർതിരിച്ചറിയാൻ ആളുകൾക്ക് സാധിക്കണം. യാഥാർത്ഥമല്ലാത്ത പ്രതീക്ഷകൾ ഒരിക്കലും വെച്ച് പുലർത്തരുത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top