Movlog

Faith

യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ വീട്ടിൽ നിന്നും പുറത്തിറങ്ങി കാറിനടുത്തേക്ക് ! പുനീത് രാജ്‌കുമാറിന്റെ അവസാന സിസിടിവി ദൃശ്യങ്ങൾ

ഇന്ത്യൻ സിനിമ പ്രേക്ഷകരെ ദുഃഖത്തിലാഴ്ത്തിയ വാർത്ത ആയിരുന്നു കന്നഡ സൂപ്പർ താരം പുനീത് രാജ് കുമാറിന്റെ അപ്രതീക്ഷിത വിയോഗം. ഒക്ടോബർ 29ന് ആയിരുന്നു കന്നഡ സിനിമയുടെ പവർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന പുനീത് രാജ് കുമാർ ഹൃ ദ യാ ഘാ തത്തെ തുടർന്ന് വിട പറഞ്ഞത്. ആരാധകരെയും കന്നഡ സിനിമ ലോകത്തെയും തീരാദുഖത്തിൽ ആഴ്ത്തിയാണ് താരം ഈ ലോകത്തോട് വിട പറഞ്ഞത്. കന്നഡ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള, ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങിയ താരമായിരുന്നു പുനിത് രാജ് കുമാർ.

തന്റെ വരുമാനത്തിന്റെ വലിയൊരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആയി ചിലവഴിച്ച നന്മ നിറഞ്ഞ ഒരു വ്യക്തിത്വം ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം സിനിമയ്ക്ക് മാത്രമല്ല സമൂഹത്തിനും ഒരു തീരാനഷ്ടമാണ്. 26 അനാഥാലയങ്ങൾ, 16 വൃദ്ധസദനങ്ങൾ, 25 സ്കൂളുകൾ, 1800 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ആയിരുന്നു പുനീത് കുമാർ ചെയ്തത്. ഇത് കൂടാതെ 1800 കുട്ടികളെ വിദ്യാഭ്യാസ ചിലവുകളും അദ്ദേഹം വഹിച്ചിരുന്നു.

ആരാധകർ അപ്പു എന്ന് സ്നേഹത്തോടെ വിളിക്കുന്ന താരം വിട പറയുമ്പോൾ 46 വയസ് മാത്രമായിരുന്നു പ്രായം. പ്രശസ്ത ചലച്ചിത്രതാരം രാജ് കുമാറിന്റെയും പാർവ്വതമ്മയുടെയും ഇളയ മകനായിരുന്നു പുനിത് രാജ് കുമാർ. വർക്കൗട്ട് ചെയ്യുന്നതിനിടയിൽ നെഞ്ചുവേദന അനുഭവിച്ചതിനെത്തുടർന്ന് ഡോക്ടറുടെ അടുത്തേക്ക് പോവുകയായിരുന്ന താരത്തിന്റെ അവസാന നിമിഷങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

വീട്ടിൽ നിന്നും നീല ടീഷർട്ടിൽ പുറത്തേക്കിറങ്ങുന്ന താരത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു. യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ വീട്ടിൽ നിന്നും പുറത്തിറങ്ങി കാറിനടുത്ത് നിൽക്കുന്ന പുനീതിന്റെ അവസാനത്തെ വീഡിയോ ഒരു നൊമ്പരത്തോടെ അല്ലാതെ ആർക്കും കണ്ടു നിൽക്കാനാവില്ല. പുനീതിന്റെ ഭാര്യ അശ്വിനിയെയും വീഡിയോയിൽ കാണുന്നുണ്ട്. 11.01 മണിക്ക് ഇരുവരും കാറിൽ കയറുന്നത് സിസിടിവിയിൽ വ്യക്തമായി കാണുന്നുണ്ട്.

ഇത് കഴിഞ്ഞ് അരമണിക്കൂറിന് ശേഷം ആണ് പുനീത് രാജ് കുമാർ ഈ ലോകത്തോട് വിട പറഞ്ഞത്. നെഞ്ചു വേദനയെ തുടർന്ന് കുടുംബ ഡോക്ടറുടെ അടുത്തേക്ക് ആണ് പുനീത് ഭാര്യയോടൊപ്പം എത്തിയത്. ക്ലിനിക്കിൽ എത്തിയപ്പോൾ പുനീതിന്റെ ഹൃ ദ യ മി ടിപ്പും ര ക്ത സ മ്മ ർദ്ദവും സ്വാഭാവികമായിരുന്നു. അന്ന് കുറച്ചധികം ബോക്‌സിംഗും സ്റ്റീമിങ്ങും ചെയ്‌തെന്ന് ഡോക്ടറോട് പറഞ്ഞപ്പോൾ ഇസിജി ടെസ്റ്റ് ചെയ്തു. ഇസിജിയിൽ വലിയ രീതിയിൽ വ്യതിയാനങ്ങൾ കണ്ടതോടെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു.

ഒട്ടും സമയം വൈകാതെ വിക്രം ആശുപത്രിയിലേക്ക് എത്തിക്കണമെന്ന് ഡോക്ടർ നിർദേശിച്ചു. ഈ സമയം മുഴുവനും ഗു രു ത ര മായി വിയർക്കുന്നുണ്ടായിരുന്നു താരം. തുടർന്ന് പുനീത് തളർന്നു വീഴുകയും വിക്രം ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഹൃ ദ യാ ഘാ തം സംഭവിക്കുകയും ആയിരുന്നു. ഒക്ടോബർ 31ന് കണ്ടീരവ സ്റ്റുഡിയോസിൽ ആയിരുന്നു താരത്തിനെ പൊതുദർശനത്തിന് വെച്ചത്. ചൊവ്വാഴ്ചയായിരുന്നു പുനീതിന്റെ “ഹാലു തുപ്പ ” ചടങ്ങുകൾ നടത്തിയത്.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ താരത്തിന്റെ ഇഷ്ടപ്പെട്ട വിഭവങ്ങൾ എല്ലാം നിവേദ്യമായി നൽകിയിരുന്നു. സിസിടിവി ഫൂട്ടേജിൽ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയ പുനിത് രാജ് കുമാർ കാറിനടുത്ത് ചാരി നിൽക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന ഒരാൾ വീടിനകത്തേക്ക് ചെന്ന് താക്കോൽ എടുത്തു വന്നു. ശേഷം പുനീതും ഭാര്യയും കാറിൽ കയറി. പുനീതിന് വേണ്ടി വീടിന്റെ ഗേറ്റ് തുറന്നത് അദ്ദേഹത്തിന്റെ അവസാന യാത്രയിലേക്ക് ആണെന്ന് ആരും അറിഞ്ഞില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top